Follow Us On

28

March

2024

Thursday

ചൈനീസ് ബിഷപ്പിനെ തട്ടികൊണ്ടുപോയതോ?; പ്രാർത്ഥനയോടെ വിശ്വാസികൾ

ചൈനീസ് ബിഷപ്പിനെ തട്ടികൊണ്ടുപോയതോ?;  പ്രാർത്ഥനയോടെ വിശ്വാസികൾ

ചൈന: ചൈനീസ് ഭൂഗർഭ രൂപതാ ബിഷപ്പ് പീറ്റർ ഷുമിനെ ദിവസങ്ങളായി
കാൺമാനില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാർ
കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും ചോദ്യംചെയ്ത് വരികയാണെന്നും
സൂചനയുണ്ട്. സ്വതന്ത്രമായി ചൈനയിലെ ചർച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന
കമ്മൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള ചൈനീസ് പാട്രിയോട്ടിക്ക്
കാത്തലിക്ക് അസോസിയേഷനിൽ ചേരാൻ നിർബന്ധിക്കുന്നതിന്റെ ഭാഗമായാണ്
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.  എന്നാൽ
ഇത്തരത്തിൽ ചെനയിലെ ഭൂഗർഭ കത്തോലിക്ക സഭകളെ പീഡനത്തിന് ഇരയാക്കുന്നതും
രാജ്യത്തെ നിരവധി വൈദികരെ കാണാതാകുന്നതും തട്ടികൊണ്ടുപോകുന്നതും ചൈനയിൽ ഇപ്പോൾ  പതിവുസംഭവമാണ്.

2016 സെപ്തംബറിലാണ് പീറ്റൽ ഷുമിനെ വെൻഷോ ബിഷപ്പായി ഫ്രാൻസിസ് പാപ്പ
നിയമിക്കുന്നത്. ചുമതലയേറ്റതിനുശേഷം 2017ഏപ്രിൽമാസം ഈസ്റ്റർ കർമ്മങ്ങളിൽ
പങ്കെടുപ്പിക്കാതിരിക്കാൻ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.  അതേസമയം
നിയമവിരുദ്ധമായി യുറോപ്പിൽ പോയതിന്റെ പേരിൽ 11 മാസത്തെ തടവുജീവിതം പീറ്റർ ഷുമി മുമ്പ് അനുഭവിച്ചിട്ടുമുണ്ട്.  എന്നാൽ ബിഷപ്പായി നിയമിതനായതിനുശേഷം
ഇത് 5ാം തവണയാണ് പീറ്റർ ഷുമിനെ അറസ്റ്റ്  ചെയ്യുന്നതും കാണാതാകുന്നതും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?