Follow Us On

18

April

2024

Thursday

ജീവന്റെ അടയാളങ്ങള്‍…

ജീവന്റെ  അടയാളങ്ങള്‍…

മരണം വിരലുകളില്‍ തൊട്ടപ്പോള്‍
ബ്ലഡ് കാന്‍സര്‍ എന്ന രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് മരണവുമായി മുഖാമുഖം കണ്ട കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ സ്വദേശി ബെന്നി തോണക്കരയുടെ ജീവിതാനുഭവങ്ങള്‍ അനേകര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ്.
ജീവിതം തകര്‍ന്നു എന്നുനിലവിളിക്കുന്നവര്‍ അദേഹമെഴുതിയ ‘ഞാനുണ്ട് കൂടെ’ എന്ന പുസ്തകം ഒരുതവണയെങ്കിലും വായിക്കണം. മരണവുമായി മുഖാമുഖം നേരിട്ട ബെന്നി തോണക്കര ആ അനുഭവങ്ങള്‍ പറയുന്നതൊന്ന് കേള്‍ക്കൂ…
2014 ഒക്‌ടോബര്‍ ഒന്നാം തിയതി 45-ാം പിറന്നാള്‍ദിവസം എന്റെ ശരീരത്തില്‍ ആദ്യത്തെ കീമോ ചെയ്യാന്‍ ആരംഭിച്ചു. ആ സമയങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വം ഞാന്‍ കഴിഞ്ഞു. കീമോ ചെയ്യുന്ന ദിവസം ഒരു മിനിറ്റ് പോലും ഉറങ്ങാന്‍ കഴിയില്ല. അര്‍ധരാത്രി ആയപ്പോള്‍ ഞാന്‍ കൂടെയുള്ളവരോട് പറഞ്ഞു നിങ്ങള്‍ ഉറങ്ങിക്കോ, എനിക്ക് കുഴപ്പമൊന്നുമില്ല. ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്.’ എല്ലാവരും ഉറക്കം ആരംഭിച്ചു. എന്നാല്‍ ഉറങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല.
എന്റെ ചിന്തകള്‍ കാടുകയറി. പഴയകാര്യങ്ങള്‍ ഓരോന്നായി മനസ്സിലേക്ക് കയറിവന്നു. ദീര്‍ഘകാലം സണ്‍ഡേ സ്‌കൂളില്‍ ഞാന്‍ അധ്യാപകനായിരുന്നു. ഏതാണ്ട് 25 വര്‍ഷം. കുട്ടികളോട് അടുത്തിടപഴകി.
ആ ഓര്‍മകളെല്ലാം മനസില്‍ നിറഞ്ഞു. ഓര്‍മകളുടെ തിരതള്ളലില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. മനസ്സില്‍
കെട്ടിയ സങ്കടങ്ങള്‍ ദൈവത്തോടുള്ള ചോദ്യങ്ങളായി പുറത്തുവന്നു. ഞാനെന്ത് തെറ്റാണ് ചെയ്തത്? എപ്പോഴാണ് നിന്നെ വേദനിപ്പിച്ചത്?
പെട്ടെന്ന് ഒരു ശബ്ദം കാതില്‍ പതിക്കുന്നതായി എനിക്ക് തോന്നി. അതിങ്ങനെയായിരുന്നു:
‘നീ 25 വര്‍ഷം സണ്‍ഡേസ്‌കൂളില്‍ പ്രവര്‍ത്തിച്ചില്ലേ? അന്ന് നിനക്കരുകില്‍ പപ്പായ്ക്ക് സുഖമില്ല, മമ്മിക്ക് സുഖമില്ല, പ്രാര്‍ത്ഥിക്കണം എന്നുപറഞ്ഞ് കുഞ്ഞുങ്ങള്‍ വന്നില്ലേ? മോന് സുഖമില്ല, മോള്‍ക്ക് സുഖമില്ല പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ വന്നില്ലേ? നീ അവരോട് എന്താണ് പറഞ്ഞത്?”
”നമുക്ക് പ്രാര്‍ത്ഥിക്കാം, ദൈവത്തിന് അസാധ്യമായതൊന്നുമില്ല, ഈശോ സുഖപ്പെടുത്തും.” ഇങ്ങനെയൊക്കെയാണല്ലോ പറഞ്ഞത്.
അപ്പേള്‍ ആ ശബ്ദം എന്നോട് വീണ്ടും ചോദിച്ചു.
”അതു ശരി, എന്നിട്ട് നിനക്കൊരു അസുഖം വന്നപ്പോള്‍ നീ കരയുകയാണോ?”
തൊണ്ടയിടറി ഞാന്‍ പറഞ്ഞു: ”ശരിയാണ്…ശരി…..” എന്റെ വാക്കുകള്‍ അവിടെ മുറിഞ്ഞുപോയി. ഞാന്‍ എഴുന്നേറ്റ് കണ്ണീര്‍ തുടച്ചു. രാത്രിയില്‍ തനിയെ ഇരുന്ന് കരഞ്ഞപ്പോള്‍ എന്റെ കാതിലുരുമ്മി കടന്നുപോയ ആ ശബ്ദം വലിയൊരു കരുത്തായി ഉള്ളില്‍ നിറഞ്ഞു. എന്തുവന്നാലും നേരിടുമെന്ന് ഞാന്‍ ഉറച്ചു. അതിനുശേഷം ഇന്നുവരെ അസുഖത്തെ ഓര്‍ത്ത് ഞാന്‍ കരഞ്ഞിട്ടില്ല.
ബ്ലഡ് കാന്‍സര്‍ എന്ന ‘വൈതരണി’ നീന്തിക്കടക്കണമെങ്കില്‍ ടലോ രലഹഹ ഠൃമിുെഹമി േഎന്ന ചാലില്‍ കൂടി തന്നെ ഇറങ്ങണമെന്ന് ഞാന്‍ മനസ്സിലാക്കിയ നാളുകള്‍… കര്‍ത്താവിനോട് ഞാന്‍ പറഞ്ഞു: ”എന്റെ ദൈവമേ ഞാന്‍ ഒന്നുമല്ല, വെറും വട്ടപ്പൂജ്യമാണ്. എന്നെ അങ്ങ് വിലയുളളവനാക്കണമേ” വെറും പൂജ്യമായിരുന്ന എന്നെ സ്വീകാര്യനാക്കി മാറ്റിയ ദിവ്യാനുഭവമാണ് രോഗം സമ്മാനിച്ചത്.
മുപ്പത് കീമോ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു: ഇനി ട്രാന്‍സ്പ്ലാന്റിന് ശ്രമിക്കുന്നതാണ് നല്ലത്, ടലോ രലഹഹ ഠൃമിുെഹമി.േ അതിനുള്ള ചെക്കപ്പെല്ലാം കഴിഞ്ഞ് അവസാനദിവസം ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ ഡോക്ടര്‍ ബോധ്യപ്പെടുത്തി: ”നിങ്ങളുടെ ഹാര്‍ട്ടിന് ഒരു പ്രശ്‌നമുണ്ട്. അതുകൊണ്ട് ഠൃമിുെഹമി േ ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. അഥവാ ചെയ്താലും ഇരുപത്തഞ്ച് ശതമാനമാണ് വിജയസാധ്യത.”
ഞാന്‍ പറഞ്ഞു: ”ചെയ്യണം, സാധ്യത ഒരു ശതമാനമാണെങ്കിലും. എന്റെ ദൈവം എന്നെ കൈവിടില്ല”
ഡോക്ടര്‍ പറഞ്ഞു: ”താങ്കള്‍ പുറത്തിരിക്ക്. ഞാന്‍ ഭാര്യയോട് സംസാരിക്കട്ടെ”
അല്‍പ്പം കഴിഞ്ഞ് നിറകണ്ണുകളുമായി എന്റെ ഭാര്യ ടെസ്‌ന പുറത്തേക്ക് വന്നു. തുളുമ്പുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു: ”വേണ്ട, അത് ചെയ്യണ്ട. ഞങ്ങള്‍ക്കിങ്ങനെ കണ്ടാല്‍ മതി”
ഞാനും ടെസ്‌നയും കൂടി ആലോചിച്ചു. വീട്ടിലേക്കു വിളിച്ചു. ആരും അതിന് സമ്മതിക്കുന്നില്ല.
എന്റെ തീരുമാനം എന്നെ സ്‌നേഹിക്കുന്നവരുടെ മുന്‍പില്‍ ഞാന്‍ അടിയറ വെച്ചു. കീമോ തുടര്‍ന്നുകൊണ്ടിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ഡോക്ടറോട് ട്രാന്‍സ് പ്ലാന്റിന്റെ കാര്യം ചോദിച്ചു. കീമോയുടെ ശക്തി കാരണം അടിനിരയിലെ പല്ലു മുഴുവന്‍ പൊടിഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു. പറിച്ചുകളയാം എന്നുവെച്ചാല്‍ രക്തം നില്‍ക്കില്ല. അവസാനം ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചു. അതിനൊരുക്കമായുള്ള ഇഞ്ചക്ഷന്‍ തന്നു. അഡ്മിറ്റായി. ടലോ രലഹഹ ഒമൃ്‌ലേെ തുടങ്ങി. ആദ്യ ദിവസവും രണ്ടാം ദിവസവും അഞ്ചുമണിക്കൂര്‍ വീതം എടുത്തിട്ടും ആവശ്യമുള്ളതിന്റെ പകുതി പോലും ടലോ രലഹഹ കിട്ടിയില്ല. ഡോക്ടര്‍മാര്‍ പറഞ്ഞു സാരമില്ല. ”45 ദിവസം കഴിഞ്ഞ് ഒന്നു കൂടി ശ്രമിക്കാം.” അങ്ങനെ വീണ്ടും കീമോ ആരംഭിച്ചു.
നാല്‍പ്പത്തിയൊന്നാമത്തെ കീമോയും ചെയ്ത് വീണ്ടും ഹോസ്പിറ്റലില്‍ അഡ്മിറ്റായി. എവിടെയെങ്കിലും സാധ്യതയുടെ നിഴല്‍വെട്ടം കാണാനായി എനിക്കു വേണ്ടി അനേകര്‍ ശക്തമായി പ്രാര്‍ത്ഥിച്ചു. ഇടമുറിയാതെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കിയ ദിവസമായിരുന്നു അന്ന്.
പത്ത് മണിക്കൂര്‍ എടുത്തിട്ട് ആവശ്യത്തിന്റെ പകുതി പോലുമാവാതിരുന്ന ടലോ രലഹഹ അന്ന് അഞ്ച് മണിക്കൂര്‍ എടുത്തപ്പോഴേക്ക് ആവശ്യത്തിന് കിട്ടി. ഉടന്‍ തന്നെ സെന്റര്‍ ലൈന്‍ ഇട്ട് കീമോ ആരംഭിച്ചു. 12 മണിക്കൂര്‍ നീണ്ട കീമോ കഴിഞ്ഞപ്പോഴേക്കും ശരീരം അനക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തി. കൈകള്‍ പോലും അനങ്ങുന്നില്ല. പെട്ടെന്ന് ശരീരത്തിന് വിറയല്‍ തുടങ്ങി. നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍മാരും നേഴ്‌സുമാരും ഓടിയെത്തി. ഉടന്‍തന്നെ ഓക്‌സിജന്‍ തരാന്‍ തുടങ്ങി. ഒരു നേഴ്‌സ് എന്റെ ശിരസ്സില്‍ കൈകള്‍ ചേര്‍ത്ത് പ്രാര്‍ത്ഥിച്ചു. അകന്നു പോകുന്ന ജീവനെ തിരിച്ചുപിടിക്കാന്‍ സ്വര്‍ഗം നോക്കിയുള്ള അര്‍ത്ഥന!
ശരീരം അനങ്ങുന്നില്ലെങ്കിലും മനസ്സ് എല്ലായിടത്തേക്കും ഓടുന്നുണ്ടായിരുന്നു. എന്റെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങളുടെ ശബ്ദവും ആ ഉപകരണങ്ങളില്‍നിന്നും പ്രസരിക്കുന്ന ചുവപ്പും പച്ചയും നിറങ്ങളിലുള്ള വെളിച്ചവും ഞാന്‍ അറിയുന്നുണ്ടായിരുന്നു. ദൈവത്തിന്റെ നിശ്വാസം മരണത്തിന്റെ രൂപം ധരിച്ച് എന്നിലേക്ക് വന്നുചേരുന്നുണ്ടോ എന്നു ഞാന്‍ സംശയിച്ചു. അപ്പോള്‍ ”75 ശതമാനം സാധ്യതയില്ല” എന്ന ഡോക്ടറുടെ വാക്ക് ഞാന്‍ ഓര്‍ത്തു. എല്ലാം ദൈവഹിതത്തിനു വിട്ടുകൊടുത്ത് ‘നിന്റെ ഇഷ്ടം പോലെ ചെയ്തു കൊള്ളുക’ എന്ന് മനസ്സില്‍ പറഞ്ഞു. ഉറക്കെ പറയാന്‍ ശക്തിയില്ല. അഥവാ പറഞ്ഞാല്‍ കൂടെ നില്‍ക്കുന്നവരുടെ അവസ്ഥ ഞാനോര്‍ത്തു. മരണവും ഞാനും ഒരു നേര്‍രേഖയിലെന്ന പോലെ….
ഇന്ന് ബെന്നി പ്രത്യാശയുടെ നെറുകയിലാണ്. കൈവിട്ടു എന്ന് സര്‍വ്വരുംപറഞ്ഞിടത്ത് ഉറച്ച സാക്ഷ്യമായി… തകരുമെന്നു കരുതിയ ജീവിതത്തെ ദൈവം കൈക്കുമ്പിളില്‍ താങ്ങി ആ കരുതലിന്റെ ഊഷ്മളതയില്‍ രാത്രികളും പകലുകളും വീണ്ടും സന്തോഷഭരിതമാവുന്നു..കണ്ണീരും പുഞ്ചിരിയും നിഴലുപോലെ പിന്തുടരുന്ന ജീവിതവഴികളില്‍, കാല്‍വരിയില്‍ വീണ ചോര തുള്ളികള്‍ സംരക്ഷണത്തിന്റെ കോട്ടകള്‍ തീര്‍ക്കുന്നു. ആ ധൈര്യത്തില്‍ പതറാതെ നിന്ന് ഉറപ്പോടെ അവരൊരുമിച്ച് പറയുന്നു….
”അവനുണ്ട് കൂടെ ….”
ദൈവം കൂടെയുണ്ടെങ്കില്‍ യുദ്ധത്തിന് നടുവിലും പ്രതികൂലങ്ങളിലും ജീവിതം സുന്ദരമാണ് .
അതെ, ചെറുതാണെങ്കിലും പരിമിതികളുണ്ടെങ്കിലും ജീവിതം സുന്ദരമാണ്. കാരണം ഒന്നു മാത്രം, ദൈവം നമ്മോടു പറയുന്ന വാക്കുകളുടെ ഉറപ്പ്.. ‘ഞാനുണ്ട് കൂടെ…’
ഇതേപേരില്‍ ബെന്നി തോണക്കര എഴുതിയ പുസ്തകം കോഴിക്കോട് സോഫിയ ബുക്‌സ് വിതരണം ചെയ്യുന്നു. ജീവിതത്തെ പ്രത്യാശയിലേക്ക് നയിക്കാന്‍ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
എല്ലാം ചില ചിന്തകളുടെ ഫലം
ശബ്ദം വായുവിലൂടെ പ്രക്ഷേപണം ചെയ്യുന്നതുപോലെ എന്തുകൊണ്ടു ചിത്രങ്ങളും പ്രക്ഷേപണം ചെയ്തുകൂടാ? ടെലിവിഷന്‍ കണ്ടുപിടിക്കും മുമ്പ് ഒരു യുവാവ് ഇങ്ങനെ ചിന്തിച്ചു.
ഒരു പഴയ ഫാനിന്റെ മോട്ടോര്‍, ഒരു ട്രാന്‍സ്മീറ്റര്‍, ഒരു ലെന്‍സ്, കുറെ റേഡിയോ വാല്‍വുകള്‍, ഒരു ചെറിയ സ്‌ക്രീന്‍ പിന്നെ ഏതാനും കാര്‍ഡുബോര്‍ഡു കഷണങ്ങളും. ആദ്യ ടി.വി.ക്കുളള ഉപകരണങ്ങളായിരുന്നു ഇത്. മാര്‍ക്കോണി ടി.വി. കണ്ടുപിടിക്കുന്നതിനുമുമ്പ്, ജോണ്‍ ലോഗീ ബെയര്‍ഡ് എന്ന ഈ യുവാവ് കണ്ടുപിടിച്ച ടിവിയുടെ ഉപകരണങ്ങളായിരുന്നു ഇവ.
ഇതൊക്കെയും ചേര്‍ത്ത് ബെയ്ര്‍ഡ് നിര്‍മ്മിച്ച ടി.വി. ആരും അംഗീകരിച്ചില്ല. നിരാശനായ ബെയ്ര്‍ഡ് അതുമായി ലണ്ടനിലേക്കാണ് പോയത്.. അവിടെ ഒരു വ്യാപാരിയെ കണ്ടു തന്റെ ഈ കണ്ടുപിടുത്തത്തെക്കുറിച്ച് പറഞ്ഞു. അയാളില്‍ നിന്ന് അനുവാദം വാങ്ങി ആ കടയില്‍ തന്നെ തന്റെ ടെലിവിഷന്‍സെറ്റ് പ്രവര്‍ത്തിപ്പിച്ചു. വ്യാപാരിക്കും സന്തോഷമായ്. വഴിയില്‍കൂടി പോകുന്നവര്‍ തന്റെ കടയിലേക്കു നോക്കുന്നു. ചിലയവസരങ്ങളിലാകട്ടെ, കടയ്ക്കു മുന്നില്‍ ആളുകളുടെ തിരക്കനുഭവപ്പടുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി ഒരു പയ്യന്‍ നടന്നുവന്നു ടെലിവിഷനോട് ചേര്‍ത്തു പിടിപ്പിച്ച ക്യാമറയ്ക്ക് മുന്നില്‍ നിന്നു. അതാ പയ്യന്റെ രൂപം സ്‌ക്രീനില്‍ തെളിയുന്നു. ഇതു കണ്ട ബെയ്ര്‍ഡ് സന്തോഷംകൊണ്ടു വീര്‍പ്പുമുട്ടി. അതോടെ ബെയ്ര്‍ഡിന്റെ ടി. വി. പരക്കെ അറിയപ്പെടാന്‍ തുടങ്ങി.
ഭാഗ്യമോ, നിര്‍ഭാഗ്യമോ ഈയിടക്കാണു മാര്‍ക്കോണി തന്റെ ഇലക്‌ട്രോണിക്‌സ് വിദ്യ ഉപയോഗിച്ചു ടെലിവിഷന്‍ നിര്‍മ്മിച്ചത്. ഈ ടി.വി.യാകട്ടെ ആകര്‍ഷണീയവും, ചിത്രങ്ങള്‍ തെളിമയുള്ളതുമായിരുന്നു.
അതോടെ ബെയ്ര്‍ഡ് വീണ്ടും നിരാശനായി, ഇനിയൊരു കളര്‍ ടി.വി. നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നറിയാനായി വീണ്ടും ഗവേഷണം തുടര്‍ന്നു. എന്നാല്‍, ഒന്നും നേടാതെ 1945-ല്‍ അദ്ദേഹം മരണമടഞ്ഞു. പക്ഷേ ശാസ്ത്രം അദ്ദേഹത്തെ മറന്നില്ല. ടെലിവിഷന്റെ ഉപജ്ഞാതാവായി ജോണ്‍ ലോഗീ ബെയ്ര്‍ഡാണു ഇന്നും അറിയപ്പെടുന്നത്.
‘‘ഒരു തിരിവെട്ടം
രാത്രിയില്‍ കറന്റ് പോയാല്‍ മെഴുകുതിരി തപ്പിയെടുത്ത് കത്തിക്കാന്‍ നാമെത്ര പ്രയാസപ്പെടും. ചിരപരിചിതമായ മുറിയാണെങ്കിലും വളരെ നേരം തട്ടിയും മുട്ടിയും തിരഞ്ഞാലേ തീപ്പെട്ടിയും മെഴുകുതിരിയും കിട്ടുകയുള്ളൂ. അപ്പോള്‍ അന്ധനായ ഒരാള്‍ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് ചിന്തിക്കുക. ഇവിടെ അതല്ല പ്രതിപാദ്യം. അന്ധനായ ഒരാള്‍ എവറസ്റ്റ് കൊടുമുടി കീഴടക്കി വിജയം നേടിയെന്നു പറയുമ്പോള്‍ നാം അന്തം വിട്ടിരുന്നുപോകും. രണ്ടു കണ്ണും സദാ ആവശ്യത്തിലേറെ പ്രവര്‍ത്തിപ്പിക്കുന്ന നമുക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ത്തും അപ്രാപ്യമാണെന്നു പറയാം.
അമേരിക്കയിലെ എറിസ് വിഹെന്‍ മേയര്‍ (32) എന്ന ചെറുപ്പക്കാരനാണ് ഈ സാഹസദൗത്യത്തിലൂടെ ജനശ്രദ്ധ നേടിയത്. ഈ അന്ധനോടൊപ്പം സഹായിയായി വന്നത് വാര്‍ധക്യത്തിലേക്ക് കാലൂന്നിത്തുടങ്ങിയ 64-കാരനായ ഷെഹര്‍മന്‍ ബൂള്ളും. ഇദ്ദേഹമാണത്രെ ഏറെ പ്രായം ചെന്ന് കൊടുമുടി കയറിയ ആളായി അറിയപ്പെടുന്നത്. മുമ്പേ കയറിപ്പോകുന്ന സഹചാരിയുടെ വസ്ത്രത്തിന്റെ വിളുമ്പില്‍ തൂക്കിയിട്ടിരിക്കുന്ന മണിയുടെ ഒച്ച കേട്ടാണ് എറിക് പര്‍വതാരോഹണം തുടങ്ങിയത്. 26,000 അടി കയറിയപ്പോള്‍ അമേരിക്കയുടെ പരമോന്നത പരമാധികാരി ജോര്‍ജ് ബുഷ് വിളിച്ച് എറിക്കിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ജീവിതപ്രതിസന്ധികളില്‍പ്പെട്ട് നട്ടം തിരിയുന്നവര്‍ക്ക് എറിക്കിന്റെയും ഹെര്‍മന്റെയും അനുഭവങ്ങള്‍ വലിയ ഗുണപാഠങ്ങളായിത്തീരുമെന്നു തീര്‍ച്ച.
ആര്‍ക്കിമിഡീസ്
ജനിച്ചത് പെണ്‍കുട്ടി ആണെന്ന് തെറ്റിദ്ധരിച്ചു അപ്പന്‍ കുഞ്ഞിന് കുറച്ചു മിഡികളാണ് വാങ്ങിക്കൊണ്ടുവന്നത്. അതുകണ്ടപ്പോള്‍ അമ്മ ചോദിച്ചു, ”ആര്‍ക്കാണ് ഈ മിഡിയെന്ന്?” കുഞ്ഞിന് പേരു കിട്ടിയ സന്തോഷത്തില്‍ അപ്പന്‍ കുഞ്ഞിനെ വിളിച്ചു, ”ആര്‍ക്കീമിഡീസ്…”

ജയ്‌മോന്‍ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?