Follow Us On

29

March

2024

Friday

ജെറുസലേമിലെ വിശുദ്ധ സിറിൽ

ജെറുസലേമിലെ വിശുദ്ധ സിറിൽ

MARCH 18
വളരെ ചെറുപ്പത്തിൽ തന്നെ വിശുദ്ധ ലിഖിതങ്ങൾ മനപാഠമാക്കിയ ആളായിരുന്നു ജെറൂസലേമിലെ വിശുദ്ധ സിറിൽ. വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തിൽ വളരെയേറെ ആഴത്തിൽ ചിന്തിക്കുകയും, യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു വലിയ സംരക്ഷകനുമായിതീർന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു വിശുദ്ധ സിറിൽ. അദ്ദേഹം ബ്രഹ്മചര്യവും, കഠിനമായ സന്യാസനിഷ്ടകളുമായി എളിയ ജീവിതം നയിക്കുകയും ചെയ്തു.
‘മതബോധന നിർദ്ദേശങ്ങൾ’  എന്ന മനോഹരമായ ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് വിശുദ്ധ സിറിൽ. ഈ കൃതിയിൽ തന്റെ സമയത്ത് നിലനിന്നിരുന്ന എല്ലാ മതവിരുദ്ധവാദങ്ങളെയും, വരുവാനിരിക്കുന്ന മതവിരുദ്ധവാദങ്ങളെ  ദീർഘവീക്ഷണത്തോട് കൂടി വളരെ വ്യക്തമായി എതിർത്തിരുന്നു. വിശ്വാസ സംരക്ഷണത്തിനായി മതവിരുദ്ധരായ നാസ്ഥികരുടെ കയ്യിൽ നിന്നും നിരവധി പീഡനങ്ങളും തിന്മകളും സഹിക്കെണ്ടതായി വന്നിട്ടുണ്ട്. അവരുടെ ഉപദ്രവത്തിൽ നിന്നും രക്ഷനേടുന്നതിനായി വിശുദ്ധൻ സിലിസിയായിലെ ടാർസസിലേക്ക് പോയി. കോൺസ്റ്റാന്റിയൂസ് ജീവിച്ചിരുന്നിടത്തോളം കാലം അദ്ദേഹം അവിടെ ഒളിജീവിതത്തിന്റെ സകലവിധ കഷ്ടപ്പാടുകളും സഹിച്ച് കഴിഞ്ഞു. കോൺസ്റ്റാന്റിയൂസിന്റെ മരണത്തിനു ശേഷം ജൂലിയൻ അധികാരത്തിൽ വന്നതോടെ വിശുദ്ധ സിറിലിന് ജെറൂസലേമിലേക്ക് തിരിച്ചു വരുവാൻ സാധിച്ചു. തിരികെയെത്തിയ വിശുദ്ധൻ തന്റെ അജഗണത്തെ തെറ്റായ സിദ്ധാന്തങ്ങളിൽ നിന്നും മോചിപ്പിക്കുവാനും, പാപങ്ങളിൽ നിന്നും പിന്തിരിപ്പിക്കുവാനും വളരെ കഠിനമായ പരിശ്രമങ്ങൾ നടത്തി.
വിശുദ്ധ സിറിൽ മരിക്കുന്നതിനു കുറച്ച് കാലം മുൻപ് വിശുദ്ധൻ കോൺസ്റ്റാന്റിനോപ്പിളിലെ സഭാ സമിതിയിൽ പങ്കെടുക്കുകയും മാസെഡോണിയൂസ്, അരിയൂസ് തുടങ്ങിയ മതവിരുദ്ധ വാദങ്ങളെ വളരെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. തിരികെ ജെറൂസലേമിൽ എത്തിയതിനു ശേഷം മെത്രാൻ പദവിയിൽ 35 വർഷം പിന്നിട്ടപ്പോൾ, തന്റെ 69-മത്തെ വയസ്സിൽ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?