Follow Us On

19

March

2024

Tuesday

ടി.ജെ.എച്ച്.സി ചെയർമാൻ പാപ്പയുടെ ശിശു സംരക്ഷണകമ്മീഷനിൽ അംഗമായി

ടി.ജെ.എച്ച്.സി ചെയർമാൻ പാപ്പയുടെ ശിശു സംരക്ഷണകമ്മീഷനിൽ അംഗമായി

ഓസ്‌ട്രേലിയ: ഫ്രാൻസിസ് പാപ്പ രൂപീകരിച്ച ശിശുസംരക്ഷണ കമ്മീഷനിലെ അംഗമായി ട്രൂത്ത് ജസ്റ്റിസ് ആന്റ് ഹീലിങ് കൗൺസിലിന്റെ (ടി.ജെ.എച്ച്.സി) ചെയർമാൻ നെവിൽ ഓവനെ തിരഞ്ഞെടുത്തു. ബോസ്റ്റൺ കർദ്ദിനാൾ സീൻ നയിക്കുന്ന പതിനേഴംഗകമ്മീഷൻ ലൈംഗിക പീഡനത്തിലും കുട്ടികളുടെ സംരക്ഷണ വിഷയങ്ങളിലും പാപ്പയുടെ ഉയർന്ന ഉപദേശക സമിതിയാണ്.
“നെവിൽ ഓവനെ കമ്മീഷനിൽ അംഗമാക്കിയത് വളരെ പ്രാധാന്യവും ദീർഘദൃഷ്ടിയുള്ള തീരുമാനവുമാണെന്ന് ടി ജെ എച്ച് സിയുടെ സി. ഇ. ഒ ഫ്രാൻസിസ് സള്ളിവൻ പറഞ്ഞു. മൂന്ന് വർഷത്തിലേറെ ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന്റെ കഴിവിൽ തനിക്ക് പൂർണ്ണവിശ്വാസമുണ്ട്. ഏറെ ഉൾക്കാഴ്ചയും അനുഭവജ്ഞാനവും ഈ കമ്മീഷൻ നൽകുമെന്ന് തനിക്കുറപ്പാണ്.കമ്മീഷനിൽ നിന്ന് വിരമിക്കുന്ന വൊളംഗോങ്ങിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷകവിദഗ്ദ്ധ കാതലീൻ മക്കോർമാക്കിന് താൻ നന്ദി പറയുന്നു”; ഫ്രാൻസിസ് സള്ളിവൻ പറഞ്ഞു.
“കുറച്ചുകാലങ്ങളായി സഭയിൽ നടക്കുന്ന പുരോഹിത ലൈംഗികപീഡനവും, സഭ നേരിടുന്ന പ്രശ്‌നങ്ങളും ഓവനറിയാവുന്നതിനാൽ പുതിയ അംഗങ്ങളിലൊരാളായി നല്ല സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സമർഥരും അനുഭവസമ്പത്തുള്ളവരും ഒന്നിക്കുന്നതിനാൽ സഭയുടെ ആഗോള ശ്രദ്ധയെ പ്രതിഫലിപ്പിക്കാനാകും. അതേസമയം, വൈവിധ്യമാർന്ന സാംസ്‌കാരികപശ്ചാത്തലത്തിൽ സംരക്ഷണസംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് വെല്ലുവിളികളുണ്ട്. ഇതിലെ ചില അംഗങ്ങൾ ദുരുപയോഗത്തിനു ഇരയായവരാണ്. പക്ഷെ, സ്വകാര്യത മാനിച്ച് അവരെ ബഹുമാനിക്കണം”; കമ്മീഷൻ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?