Follow Us On

28

March

2024

Thursday

ഡമാസ്‌ക്കസ് സ്‌ഫോടനം: ഒൻപത് മരണം; ലോകമെങ്ങും ശക്തമായ പ്രാർത്ഥനകൾ

ഡമാസ്‌ക്കസ് സ്‌ഫോടനം: ഒൻപത് മരണം; ലോകമെങ്ങും ശക്തമായ പ്രാർത്ഥനകൾ

ഡമാസ്‌ക്കസ്: ഡമാസ്‌ക്കസിലെ പുരാതന ക്രൈസ്തവ മേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാബ്ടൗമ, അൽഷാഗേ ഹൗർ എന്ന ജില്ലകളെ ലക്ഷ്യമാക്കി നടന്ന ഷെൽ വർഷത്തിൽ നിരവധി ദൈവാലയങ്ങൾ തകർന്നു. ദമാസ്‌കസിലെ മാരോ നൈറ്റ് കത്തീഡ്രല്ലിനും സാരമായ കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ക്രൈസ്തവർ അധിവസിച്ചിരുന്ന മേഖലകളെ ലക്ഷ്യമാക്കി ആക്രമണം നടന്നത്.
കുടിവെള്ളവും വൈദ്യുതിയുമില്ലാതെ തങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ദൈവത്തോട് പ്രാർത്ഥിക്കുകയാണെന്നും ഡമാസ്‌ക്കസ് ആർച്ച് ബിഷപ്പ് സാമിർ നാസർ പറഞ്ഞു കഴിഞ്ഞ പത്തിനും ഡമാസ്‌ക്കസിൽ സമാനമായ ആക്രമണം നടന്നിരുന്നു. ഹാരെറ്റ് അൽ സെയിതൂൺ ജില്ലയിലെ ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കേറ്റ് പാത്രിയാർക്കേറ്റ്, ബാബ് ടൂമായിലെ കൺവേർഷൻ ഓഫ് സെന്റ് പോൾ ലാറ്റിൻ ദൈവാലയം എന്നിവയ്ക്ക് നേരെയാണ് അന്ന് ഷെൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ഗ്രീക്ക് മെൽക്കൈറ്റ് പാത്രിയാർക്കേറ്റ് കെട്ടിടത്തിന് സാരമായ തകരാറുകൾ സംഭവിച്ചിരുന്നു.
ഏഴ് വർഷത്തിന് മുൻപ് 2011 മാർച്ചിലാണ് സിറിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നാലുലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെടുകയും 4.8 ലക്ഷത്തിലേറെ ആളുകൾ അഭയാർത്ഥികളാകുകയും ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങുമുള്ള ക്രൈസ്തവവിശ്വാസികൾ ഡമാസ്‌കസിലെ ക്രൈസ്തവർക്കായി പ്രാർത്ഥന ശക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?