Follow Us On

28

March

2024

Thursday

തടവുകാരുടെ കുടുംബങ്ങൾക്കായി ലോസാഞ്ചൽസ് രൂപതയുടെ പുതിയ മിനിസ്ട്രി

തടവുകാരുടെ കുടുംബങ്ങൾക്കായി ലോസാഞ്ചൽസ് രൂപതയുടെ പുതിയ മിനിസ്ട്രി

ലോസാഞ്ചൽസ്: തടവുകാരുടെ കുടുംബങ്ങളെ സഹായിക്കാൻ ലോസാഞ്ചൽസിൽ പുതിയ മിനിസ്ട്രി. ലോസാഞ്ചൽസ് രൂപതയുടെ ആഭിമുഖ്യത്തിൽ ഡീക്കൻ പോളീനോ ജുവറസ്, ഡീക്കൻ ലൂയിസ് റോച്ചെ എന്നിവരാണ് മിനിസ്ട്രി രൂപവത്കരിച്ചത്. പ്രിയപ്പെട്ടവർ ജയിലായിരിക്കുന്ന കുടുംബങ്ങളെ ഒറ്റപെടലുകളിൽ നിന്നും വിവേചനങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് മിനിസ്ട്രിയുടെ ലക്ഷ്യം.
”കഴിഞ്ഞ പതിനാറുവർഷമായി ജയിൽ പ്രേഷിതശുശ്രൂഷയിൽ വ്യാപൃതരായിരുന്നു ഇവർ. ആ സമയത്ത് തടവുകാരും അവരുടെ കുടുംബങ്ങളും അനുഭവിക്കുന്ന വേദനകൾ ഇവർക്ക് മനസിലാക്കാനായി. പലപ്പോഴും അവരെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. തടവുകാരുടെ കുടുംബങ്ങളനുഭവിക്കുന്ന കഷ്ടപ്പാടുകൾ സമൂഹത്തെ ബോധ്യപ്പെടുത്തുകയും അവരുടെ ഒറ്റപ്പെടലുകളിൽ സഹായിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുകയുമാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ഒറ്റപ്പെട്ടവരും സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരും വിവിധ വിവേചനങ്ങൾ അഭിമുഖീകരിക്കുകയും ചെയ്യുന്നവരാണവർ. അതിനാൽ തന്നെ അവരെ പിന്തുണയ്ക്കുവാനും അവരെ സ്വാഗതം ചെയ്യുന്ന ഒരു ഇടം സൃഷ്ടിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു”. ഡീക്കൻ ജുവറസ് വ്യക്തമാക്കി.
ലോസ് ആഞ്ചലസ് രൂപതയുടെ ജീവനും സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ഓഫീസിനു കീഴിൽ ആരംഭിച്ച പുതിയ മിനിസ്ട്രി നോർത്ത് ഹോളിവുഡിലെ സെന്റ് ചാൾസ് ബൊറോമിയോ ഇടവകയിയിലാണ് പ്രവർത്തിക്കുന്നത്. ഇടവക വികാരി ഫാ. ജെഫ് ബേക്കർ മിനിസ്ട്രിയുടെ പ്രവർത്തനങ്ങളെ ആശീർവദിച്ചു. ഇടവകയ്ക്ക് പുറത്ത് ലോസ് ആഞ്ചലസ്, സാന്താ ബാർബറ, വെൻസുറ എന്നീ സ്ഥലങ്ങളിലേക്കും മിനിസ്ട്രിയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മിനിസ്ട്രി അംഗങ്ങൾ പറഞ്ഞു. വെള്ളിയാഴ്ചകളിലാണ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?