Follow Us On

19

March

2024

Tuesday

തിരുസഭയെ നയിക്കാൻ പുതിയ 14 കർദിനാൾമാർ: സ്ഥാനാരോഹണം ജൂൺ 29 ന്

തിരുസഭയെ നയിക്കാൻ പുതിയ 14 കർദിനാൾമാർ: സ്ഥാനാരോഹണം ജൂൺ 29 ന്

വത്തിക്കാൻ സിറ്റി: തിരുസഭയെ നയിക്കാൻ പുതിയതായി പതിനാലുകർദിനാൾമാർ കൂടി നിയമിതരാകും. കഴിഞ്ഞ ദിവസം റെജീന കൊയിലിയിലെ പ്രസംഗത്തിനുശേഷമാണ് ഫ്രാൻസിസ് പാപ്പ പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ചത്. ജൂൺ 29ന് ചേരുന്ന കർദ്ദിനാൾ തിരുസംഘത്തിന്റ യോഗത്തിലാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരെ സ്ഥാനചിഹ്നമായ ചുവന്ന തൊപ്പി അണിയിക്കുന്നത്.
അതേസമയം ,നമുക്ക് പുതിയ കർദിനാൾമാർക്കായി പ്രാർത്ഥിക്കാമെന്നും ദൈവത്തിന്റെ വിശ്വസ്തരായ ജനങ്ങൾക്കായി റോമിന്റെ ബിഷപ്പെന്ന നിലയിലുള്ള എന്റെ മിനിസ്ട്രിയിൽ അവർ എന്നെ സഹായിക്കും ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.
ബാബിലോണിലെ കൽദായ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ ഒന്നാമനെയും ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ സംഘത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. റോമിലെ വിശ്വാസതിരുസംഘത്തിന്റെ പ്രിഫെക്ട് ആർച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ, റോമിലെ വികാരി ജനറാൾ ആർച്ച് ബിഷപ്പ് ആഞ്ചലോ ഡി ഡോണാറ്റിസ്, വത്തിക്കാൻ വിദേശകാര്യ സമിതിയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ജിയോവാന്നി ആഞ്ചലോ ബെച്ചിയോ, വത്തിക്കാൻ ജീവകാരുണ്യ സംഘടനയുടെ അൽമൊണാർ ആർച്ച് ബിഷപ്പ് കോൺറാഡ് ക്രയേവ്്ദകി, പാക്കിസ്ഥാനിലെ കറാച്ചി ആർച്ച് ബിഷപ്പ് ജോസഫ് കൗട്ട്സ്, പോർച്ചുഗലിലെ ലീറിയ ഫാത്തിമ ബിഷപ്പ് അന്റോണിയോ ഡോസ് സാന്റോസ് മാർട്ടോ, പെറുവിലെ ഹുവാൻചായോ ആർച്ച് ബിഷപ്പ് പെദ്രോ ബാരെറ്റോ, മഡഗാസ്‌കറിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ഡിസൈർ സരാഹാസ്ന, ഇറ്റാലിയൻ ആർച്ച്ബിഷപ് ഗ്വിസെപ്പെ പെട്രോച്ചി, ഒസാക്ക ആർച്ച് ബിഷപ്പ് തോമസ് അക്വിനാസ് മാൻയോ, മെക്സിക്കോയിലെ എമരിറ്റസ് ആർച്ച് ബിഷപ്പ് സെർജിയോ ഒബെസോ റിവേര, ബൊളിവിയൻ എമരിറ്റസ് ബിഷപ്പ് ടോരിബിയോ ടികോണാ പോർകോ, ക്ലാരീഷ്യൻ സഭാംഗമായ സ്പാനിഷ് വൈദികൻ ഫാ. അക്വിലിനോ ബോകോസ് മെറിനോ എന്നിവരാണ് കർദ്ദിനാൾമാരായി നിയമിതരാകുന്ന മറ്റുള്ളവർ.
പുതിയ കർദിനാൾമാരിൽ ഭൂരിപക്ഷം പേരും എൺപതുവയസിന് താഴെയുള്ളവരാണ്. അതിനാൽ ഇവർക്ക് പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ വോട്ട് രേഖപ്പെടുത്താം. 2013-ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റതിന് ശേഷം ഇതുവരെ എഴുപത്തഞ്ച് പേരാണ് കർദിനാൾമാരായി നിയമിതരായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?