Follow Us On

29

March

2024

Friday

തോക്ക് ഭീകരതയ്ക്കിരയായവരുടെ മേൽ ദൈവത്തിന്റെ കരുണയുണ്ടാകട്ടെ: ബിഷപ്പ് ജെയിം സോട്ടോ

തോക്ക് ഭീകരതയ്ക്കിരയായവരുടെ മേൽ ദൈവത്തിന്റെ കരുണയുണ്ടാകട്ടെ: ബിഷപ്പ് ജെയിം സോട്ടോ

സാക്രമെന്റോ: തോക്ക് ഭീകരതയ്ക്കിരയായ എല്ലാവരുടെ മേലും ദൈവത്തിന്റെ കരുണയുണ്ടാകാൻ പ്രാർത്ഥിക്കാമെന്നും ഇവർക്കായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാമെന്നും കാലിഫോർണിയയിലെ സാക്രമെന്റോ രൂപതയിലെ ബിഷപ്പായ ജെയിം സോട്ടോ. ബാൾട്ടി മോറിൽ നടന്ന യു.എസ് ബിഷപ്പുമാരുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കരുണയുടെ അമ്മയും സമാധാനത്തിന്റെ രാജ്ഞിയുമായ പരിശുദ്ധ മറിയമെ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ. അദ്ദേഹം അപേക്ഷിച്ചു.
സെമി ഓട്ടോമാറ്റിക് റൈഫിളും രണ്ട് കൈത്തോക്കുകളുമായെത്തിയ അക്രമി കഴിഞ്ഞ ദിവസമാണ് നോർത്തേൺ കാലിഫോർണിയയിലെ ചെറിയ കമ്മ്യൂണിറ്റിയിൽപ്പെട്ട വിവിധയിടങ്ങളിൽ വെടിവെയ്പ്പ് നടത്തിയത്. സാക്രമെന്റോയിൽ നിന്ന് നൂറുമൈൽ ദൂരെയുള്ള കോൺനിങ് ടൗണിനടുത്തുള്ള എലിമെന്ററി സ്‌കൂളിലെ രണ്ടു കുട്ടികൾക്കും വെടിവെയ്പ്പിൽ പരിക്കേറ്റു. കുട്ടികളെക്കൂടാതെ വേറെ എട്ടു പേർക്കും അക്രമത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. നാല് പേരെ വധിച്ച അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
അതേസമയം , റാഞ്ചോ ടെഹാമ എലിമെന്റി സ്‌കൂളിൽ വെടിവെയ്പ് നടന്നെന്നും കുറച്ച് ആളുകൾക്ക് പരിക്കേറ്റതായും കോർണിങ് യൂണിയൻ എലിമെന്ററി സ്‌കൂളിന്റെ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായ ജീനൈൻ ക്വസ്റ്റ് പറഞ്ഞു. എന്നാൽ സ്‌കൂൾ ജീവനക്കാരോ വിദ്യാർത്ഥികളോ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമി ഓട്ടോമാറ്റിക് റൈഫിളുകളും കൈത്തോക്കുകളുമായി വെടിയുതിർത്ത അക്രമിയെ ലോ എൻഫോഴ്‌സ്‌മെന്റ് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ടെഹാമ കൗണ്ട് അസ്സിസ്റ്റന്റ് ഷെരീഫ് ഫിൽ ജോൺസ്റ്റൺ പറഞ്ഞു. അക്രമിയുടെ ഉദ്ദേശത്തെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിക്ക് ശേഷം അക്രമി വ്യത്യസ്തങ്ങളായ ആറ് സ്ഥലങ്ങളിൽ വെടിയുതിർത്തായി ഒരു പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് സാൻ അന്റോണിയോയ്ക്കടുത്ത് വിൽസൺ കൗണ്ടി സതർലാൻഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ അക്രമി നടത്തിയ വെടിവെയ്പ്പിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ലാസ് വേഗസിലെ മണ്ടാലെ ബേ ഹോട്ടലിലുണ്ടായ വെടിവെയ്പ്പിൽ നിശാസംഗീത പരിപാടിയിൽ പങ്കെടുത്തിരുന്ന 58 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?