Follow Us On

18

April

2024

Thursday

ദയാവധം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഗവൺമെന്റ് നിർത്തണം: വാൻകുവർ ആർച്ചുബിഷപ്പ്

ദയാവധം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ഗവൺമെന്റ് നിർത്തണം: വാൻകുവർ ആർച്ചുബിഷപ്പ്

വാൻകുവർ: കെയർഹോമുകളിലും മറ്റാരോഗ്യപരിപാലന കേന്ദ്രങ്ങളിലും ദയാവധം പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ ഗവൺമെന്റ് നിർത്തണമെന്ന് വാൻകുവർ ആർച്ചുബിഷപ്പായ ജെ. മിഖായേൽ മില്ലർ. “പ്രൊവിൻഷ്യൽ ഹെൽത്ത് അധികാരികൾ ദയാവധത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗുരുതരമായ തെറ്റാണു ചെയ്യുന്നത്. രോഗികളുടെയും ക്ലേശിക്കുന്നവരുടെയും ജീവിതത്തിന് അർത്ഥവും അന്തസുമുണ്ട്. ദയാവധം വളരെ ക്രൂരമാണ്. അതിനാൽ ആശുപത്രികൾ ഒരിക്കലും ദയാവധത്തിനായി നിർബന്ധിക്കരുത്”; ബിഷപ്പ് പറഞ്ഞു.
“രണ്ടായിരത്തിപതിനാറിൽ കാനഡയിൽ ദയാവധം നിയമവിധേയമായതിന് ശേഷം രണ്ടായിരം പൗരന്മാരാണ്‌ ദയാവധത്തിലൂടെ കൊല്ലപ്പെട്ടത്. പ്രായമായവരും രോഗികളും നമ്മുടെ രാജ്യത്ത് ക്ലേശിക്കുന്നവരും മരിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അതിന്റെ അർത്ഥം സമൂഹവും വ്യക്തികളും അവരെ തള്ളിക്കളയുന്നുവെന്നാണ്. വേദനിക്കുന്നവർക്കൊപ്പം വേദനിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അല്ലാതെ, അവരുടെ ജീവിതം അവസാനിപ്പിക്കാനല്ല”; ബിഷപ്പ് ചൂണ്ടിക്കാട്ടി.
കാനഡയിൽ ഡോക്ടറിനോ കുടുംബാംഗത്തിനോ ദയാവധമാഗ്രഹിക്കുന്നവർക്ക് മരിക്കാനുള്ള മരുന്നുനൽകാം. കൂടാതെ പ്രത്യേക സാഹചര്യങ്ങളിൽ രോഗിക്ക് സ്വയം മരുന്ന് കുത്തിവെച്ച് ദയാവധത്തിന് വിധേയരാകാം. അതേസമയം, രണ്ടായിരത്തിരണ്ടുമുതൽ ദയാവധം നിയമവിധേയമായ ബെൽജിയത്തിലെ കത്തോലിക്കരും സഭാനേതാക്കളും ദയാവധനിയമനിർമ്മാണത്തിൽ നിന്ന് കാനഡ പിന്മാറണമെന്നാവശ്യപ്പെട്ടിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?