Follow Us On

28

March

2024

Thursday

ദൈവം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ നന്ദിയോടെ അനുസ്മരിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌

ദൈവം നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ നന്ദിയോടെ അനുസ്മരിക്കണം: മാര്‍ മാത്യു മൂലക്കാട്ട്‌

ദൈവം കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളെയും കരുതലിനെയും നന്ദിയോടെ അനുസ്മരിക്കണമെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്. തെക്കുംഭാഗ ജനതയ്ക്കായി 1911-ല്‍ പരിശുദ്ധ സിംഹാസനം അനുവദിച്ചു നല്‍കിയ കോട്ടയം വികാരിയാത്തിന്റെ 108-ാം സ്ഥാപന വാര്‍ഷിക ദിനത്തില്‍ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ കൃതജ്ഞതാബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു മാര്‍ മൂലക്കാട്ട്. ദൈവവിശ്വാസത്തില്‍ അടിയുറച്ചുനിന്ന് പ്രത്യാശയോടെ മുന്നേറണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷ ചെയ്യുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരെന്ന നിലയില്‍ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കുമായി നാം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ശുശ്രൂഷകള്‍ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേര്‍സാക്ഷ്യമാണെന്നും മാര്‍ മൂലക്കാട്ട് അനുസ്മരിച്ചു.
അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍ ചേന്നാകുഴി, സെക്രട്ടറി ഫാ. അലക്‌സ് ഓലിക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി വിപുലമായ പരിപാടികള്‍ ഒഴിവാക്കി അതിരൂപതയിലെ ദൈവാലയങ്ങളില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചാണ് അതിരൂപതാ ദിനാചരണം നടത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?