Follow Us On

19

March

2024

Tuesday

നാടുകടത്തൽ ഭീഷണി: യുവജനങ്ങൾക്കായി സമർപ്പിതർ ഉപവാസമനുഷ്ഠിക്കും

നാടുകടത്തൽ ഭീഷണി: യുവജനങ്ങൾക്കായി സമർപ്പിതർ ഉപവാസമനുഷ്ഠിക്കും

വാഷിങ്ടൺ: നാടുകടത്തൽ ഭീഷണി നേരിടുന്ന യു.എസിലെ യുവജനങ്ങൾക്കായി വൈദികരും സിസ്റ്റർമാരും ബ്രദേഴ്‌സും ഉപവാസമനുഷ്ഠിക്കും. കുട്ടികളായിരുന്നപ്പോൾ രേഖകളില്ലാതെ യു.എസിലെത്തുകയും ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുകയും ചെയ്യുന്നവരോട് (ഡ്രീമേഴ്‌സ്) ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് ഇവർ
ഉപവാസമനുഷ്ഠിക്കുന്നത്. നോമ്പിലുടനീളം ആഴ്ചയിലൊരു ദിവസം എന്ന രീതിയിലാണ് ഉപവാസം ക്രമീകരിച്ചിരിക്കുന്നത്.
‘പ്രീസ്റ്റ്സ് ഫോർ ജസ്റ്റിസ് ഫോർ ഇമിഗ്രന്റ്സ്’, ‘സിസ്റ്റേഴ്സ് ആൻഡ് ബ്രദേഴ്സ് ഓഫ് ഇമിഗ്രന്റ്സ്’ എന്നീ ഗ്രൂപ്പുകൾ കഴിഞ്ഞയാഴ്ച അഭയാർത്ഥികൾക്കായി മാധ്യമ സമ്മേളനവും പ്രാർത്ഥനാ ശുശ്രൂഷകളും സംഘടിപ്പിച്ചിരുന്നു. ‘ഡ്രീമേഴ്സ്’ എന്നറിയപ്പെടുന്ന യുവജനങ്ങളെ പിന്തുണയ്ക്കുമെന്ന് അവർ പ്രതിജ്ഞ ചെയ്തു.
നിരവധിപ്പേർക്ക് 2012 ൽ രൂപീകരിച്ച ‘ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് അറൈവൽസ്’ പ്രോഗ്രാമിലൂടെ താത്ക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. പക്ഷെ, മാർച്ചിൽ ഈ പദ്ധതിയുടെ കാലാവധി അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ് സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു. നോമ്പ് ആരംഭിക്കുന്നതിന് രണ്ടുദിവസം മുൻപാണ് അഭയാർത്ഥികൾക്കായുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ വൈദികരുടെയും സിസ്റ്റർമാരുടേയും നേതൃത്വത്തിൽ ആരംഭിച്ചത്. അന്ന് തന്നെ ‘ഡാക്കാ ഗുണഭോക്താക്കളു’ടെയും ഡാക്കയ്ക്കർഹരായ യുവജനങ്ങളുടെയും കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ കോൺഗ്രസ് ചർച്ച തുടങ്ങിയിരുന്നു.
“ഡ്രീമേഴ്സിനായും നിയമനിർമ്മാതാക്കൾക്കായും ഞങ്ങൾക്കുവേണ്ടി തന്നെയും ഞങ്ങൾ പ്രാർത്ഥിക്കുകയാണ്”. പ്രാർത്ഥനാ ശുശ്രൂഷ ആരംഭിച്ച ബെനഡിക്റ്റൻ സിസ്റ്റർ ബെനിറ്റ കോഫി പറഞ്ഞു;. “ഞങ്ങളുടെ ദൃഢമായ മതവിശ്വാസത്തിലൊന്ന് പ്രാർത്ഥനയാണ്. ഉപവാസവും ദാനധർമ്മവും കഠിനഹൃദയങ്ങൾക്കെതിരെ പ്രവർത്തിക്കും. സാക്ഷ്യം നൽകൽ മാത്രമല്ല ഉപവാസം. മറിച്ച് നമ്മുടെ ക്ലേശങ്ങൾ ക്രിസ്തുവിന്റെ ക്ലേശത്തോടു ചേർക്കുകയാണ്”;. ബൊഹിമയിലെ സെന്റ് ആഗ്‌നസ് ദൈവാലയത്തിലെ വൈദികനായ ഡോൺ നെവിൻസ് പറഞ്ഞു. “ഡ്രീമേഴ്സിനോടുള്ള വെറുപ്പുകൊണ്ട് ഹൃദയം നിറഞ്ഞിരിക്കുന്ന ഞങ്ങളുടെ രാജ്യത്തെ സഹോദരി സഹോദരന്മാർക്കായി ഞങ്ങൾ പ്രായശ്ചിത്തം ചെയ്യും”; സിസ്റ്റർ ഡൊറോത്തി പഗോസ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?