Follow Us On

29

March

2024

Friday

നാല്‍പത്തെട്ട് മണിക്കൂറുള്ള ഒരുദിനം

നാല്‍പത്തെട്ട് മണിക്കൂറുള്ള ഒരുദിനം

പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ദൈവത്തിന്റെ കരുണയും കൃ പയും മാത്രമാണ് കാണുന്നത്. എപ്പോഴും ദൈവത്തിന്റെ കരുതലും കൃപയും എന്നോടൊത്തുണ്ടായിരുന്നു.
‘പിതാവ് നേവിയില്‍ തന്നെയായിരുന്നതിനാല്‍ ചെറുപ്പം മുതല്‍ കടലിനോടും, കടല്‍ യാത്രയോടും താല്പര്യമുണ്ടായിരുന്നു. എങ്കിലും നേവിയില്‍ അംഗമായതിനുശേഷം ഗോവയിലെ ബോട്ട് പൂളില്‍ വച്ചാണ് സെയ്‌ലിംഗ് പഠിക്കുന്നത്. 1999 ല്‍ ഒരു മാഗസിനില്‍, സോളോ റൗണ്ട് വേള്‍ഡ് റേസിനെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ വായിച്ചതായിരുന്നു അത്തരം താല്‍പ്പര്യങ്ങളുടെ തുടക്കം. ഒരവസരം ലഭിച്ചാല്‍ അത്തരമൊരു യാത്ര പൂര്‍ത്തിയാക്കണമെന്ന് മനസ്സില്‍ അന്നേ തീരുമാനിച്ചു.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ല്‍ കമാന്‍ഡര്‍ ദോഡേ അത്തരമൊരു യാത്രയ്ക്ക് തയ്യാറെടുത്തപ്പോള്‍ അദ്ദേഹത്തിന് സഹായികളെ വേണമായിരുന്നു. ഞാന്‍ അതിന് സന്നദ്ധത അറിയിക്കുകയും, നേവി അത് അംഗീകരിക്കുകയും ചെയ്തതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആ ദൗത്യത്തില്‍ പങ്കുചേര്‍ന്ന പ്പോള്‍ തന്നെ, അടുത്ത ഒരവസരം ലഭിച്ചാല്‍ അത് ഏറ്റെടുക്കുന്നത് ഞാന്‍ ആയിരിക്കുമെന്ന് മനസില്‍ ഉറപ്പിച്ചു.’ അപ്രകാരം തന്നെ സംഭവിച്ചു.
കമാന്‍ഡര്‍ ദോഡേ ഏറ്റെടുത്ത, സാഗര്‍ പരിക്രമ1 പൂര്‍ത്തിയാക്കിയപ്പോള്‍, അതിന്റെ രണ്ടാം ഘട്ടമായ നോണ്‍ സ്‌റ്റോപ്പ് സോളോ സര്‍ക്കംനാവിഗേഷന്‍ എന്ന ദൗത്യം ഏറ്റെടുക്കാന്‍ നേവി എന്റെ സമ്മതം ചോദിച്ചു.
എനിക്കുണ്ടായിരുന്ന പരിചയം മൂലമാവാം നേവി എന്നോട് സംസാരിക്കാന്‍ കാരണം. ഏതായാലും അതൊരു വലിയ ദൈവാനുഗ്രഹമായി.
ലോകചരിത്രത്തില്‍ ഏറ്റവും കുറവ് മനുഷ്യര്‍ മാത്രം വിജയം വരിച്ചിട്ടുള്ള സാഹസിക കൃത്യങ്ങളില്‍ ഒന്നാണ് ‘നോണ്‍സ്‌റ്റോപ് സോളോ സര്‍ക്കം നാവിഗേഷന്‍’. തൊഴില്‍ കൊണ്ട് നേവിയില്‍ പൈലറ്റ് ആയിരുന്നു ഞാ ന്‍. മൂന്നു വര്‍ഷം നീണ്ടുനിന്ന കടുത്ത പരിശീലനങ്ങളും തയ്യാറെടുപ്പുകളും കഴിഞ്ഞാണ് ഈ ലക്ഷ്യപ്രാപ്തിക്കായി ഇറങ്ങിയത്. ഒരുപക്ഷെ, ഏറെ അനുകൂലമായ തൊഴില്‍ സാഹചര്യങ്ങളെ മറന്നുകൊണ്ട്, അതീവ സാഹസികമായ ഈ ദൗത്യം ഏറ്റെടുത്ത എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു ഏറെയും. ഈ ഉദ്യമത്തില്‍ പതിയിരിക്കുന്ന അപകടസാധ്യത കൂടുതലാണ് എന്നതായിരിക്കാം എല്ലാവരെയും ഇതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കാരണം.
‘നോണ്‍സ്‌റ്റോപ്പ് സോളോ സര്‍ക്കം നാവിഗേഷന്‍’ കടല്‍ യാത്രകള്‍ ഏറ്റവും സാഹസികമാകുന്നത് അതിന് ചില അന്താരാഷ്ട്ര നിബന്ധനകള്‍ ഉള്ളതിനാലാണ്. സഞ്ചരിക്കേണ്ട വഴിയും രീതികളും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് തന്നെയായിരിക്കണം. കേപ്പ് ലൂവിന്‍, കേപ്പ് ഓഫ് ഗുഡ് ഹോപ്പ്, കേപ്പ് ഹോണ്‍ എന്നീ അപകടം നിറഞ്ഞ മൂന്ന് കടലിടുക്കുകള്‍ മറികടക്കേണ്ടതുണ്ട്. പുറത്തുനിന്ന് ഒരാളുടെയും സഹായം ഒരവസരത്തിലും സ്വീകരിക്കാന്‍ പാടില്ല. എന്ത് തകരാറുകള്‍ സംഭവിച്ചാലും നാവികന്‍ തന്നെ പരിഹരിക്കണം. ഭക്ഷണം പോലും കൊണ്ടുപോകുന്നത് മാത്രമേ ഉപയോഗിക്കാവൂ. ഇത്തരം കര്‍ശന നിബന്ധനകള്‍ കാരണമാകാം ഇറങ്ങിപ്പുറപ്പെടുന്നവരില്‍ ഏറെപ്പേരും പരാജയം സമ്മതിച്ച് മടങ്ങുകയാണ്് പതിവ്.
‘2012 നവംബര്‍ ഒന്നിനായിരു ന്നു എന്റെ കടല്‍യാത്ര. ഇറങ്ങിയപ്പോള്‍ കാറ്റ് കുറവായിരുന്നെ ങ്കിലും ആ സമയത്ത് വീശിയടിച്ച ‘നീലം’ എന്ന കാറ്റ് സൈക്ലോണിന്റെ പരിധിയില്‍ കടന്നതിനാല്‍ ആദ്യത്തെ മൂന്ന് ദിവസത്തേക്ക് അനുകൂലമായിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കാറ്റില്ലാത്ത അവസ്ഥയിലുമായി. കുറെ പണിപ്പെട്ടാണ് ആ ഭാഗം കടന്നു കിട്ടിയത്.’ തുടര്‍ന്ന് പ്രാര്‍ത്ഥനയും ആത്മവിശ്വാസവും കൊണ്ട് മുന്നോട്ട് പോയി. ന്യൂസിലന്‍ഡിന്റെ ഭാഗത്തേയ്ക്ക് ഞാന്‍ എത്തിച്ചേരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു ക്രിസ്മസ്. അന്ന് ഞാന്‍ പച്ചക്കറിവിഭവം ഉണ്ടാക്കി ഏകനായി ക്രിസ്മസ് ആഘോഷിച്ചു. വൈകുന്നേരമായപ്പോള്‍, ശക്തിയായി കാറ്റ് വീശിത്തുടങ്ങി. രാത്രിയായപ്പോള്‍ വേഗത വര്‍ധിച്ചു. ന്യൂ ഇയര്‍ ആഘോഷിക്കുന്ന ദിവസമാണ് ഞാന്‍ ഇന്റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ ക്രോസ്സ് ചെയ്തത്. അതുമൂലം ഞാന്‍ ഒരു ദിവസം പിന്നോട്ടായി. തല്‍ഫലമായി 2012 ഡിസംബര്‍ 31 എനിക്ക് 48 മണിക്കൂറുകളുള്ള ഒരു ദിവസമായിരുന്നു. ഇന്നും ആ ദിവ സം മറക്കാനാവില്ല.

അഭിലാഷ് ടോമി
(കമാന്‍ഡര്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?