Follow Us On

29

March

2024

Friday

നിങ്ങളുടെ നിരപരാധിത്വം തിരിച്ചറിയുന്നു: കർദിനാൾ ഡോ. ഗ്രേഷ്യസ്

നിങ്ങളുടെ നിരപരാധിത്വം തിരിച്ചറിയുന്നു: കർദിനാൾ ഡോ. ഗ്രേഷ്യസ്

മുംബൈ: കാണ്ടമാലിലെ ഏഴ് നിരപരാധികളുടെ മോചനത്തിനായി മുംബൈ ആർച്ച് ബിഷപ്പും ഏഷ്യൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് രംഗത്ത്. അവരുടെ നിരപരാധിത്വം ലോകത്തെയും അധികാരികളെയും അറിയിക്കുന്നതിനായി തുടങ്ങിയ നവീകരിച്ച വെബ്‌സൈറ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കാണ്ടമാൽ കലാപത്തിന് കാരണമായി മാറിയ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരപരാധികളായ ഏഴ് ക്രൈസ്തവരെയാണ് പ്രത്യേക കോടതി 2013 ഒക്‌ടോബറിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ആ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സംഭവം നടന്ന ഉടനെതന്നെ മാവോയിസ്റ്റുകൾ ഏറ്റെടുത്തിരുന്നു. പക്ഷേ, ക്രിസ്ത്യാനികളാണ് അക്രമണത്തിന് കാരണക്കാരെന്ന് വരുത്തിതീർക്കുന്നതിനായി രാഷ്ട്രീയ നേതൃത്വം കരുക്കൾ നീക്കിയപ്പോൾ പോലീസ് കൃത്രിമമായി തെളിവുകൾ ചമച്ചു. ഒഡീഷ ജയിലിൽ കഴിയുന്ന അവരിൽ ആറുപേരും നിരക്ഷരരാണ്. നിരപരാധികളായ ഇവർക്ക് വേണ്ടി എല്ലാ മനുഷ്യരും സംസാരിക്കണമെന്ന് ംം.ൃലഹല മലെ7ശിിീരലി േ.െരീാ എന്ന വെബ്‌സൈറ്റിലെ പെറ്റീഷനിൽ ഒപ്പുവച്ചുകൊണ്ട് കർദിനാൾ ഗ്രേഷ്യസ് പറഞ്ഞു.
ക്രൈസ്തവർ ഗൂഢാലോചന നടത്തിയെന്ന് ആദ്യം പറഞ്ഞിരുന്ന രണ്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ ഹൈക്കോടതി ജഡ്ജി എ.എസ് നായിഡു നേതൃത്വം നൽകിയ കാണ്ടമാൽ അന്വേഷണ കമ്മീഷന് മുമ്പിൽ ക്രൈസ്തവർ ഗൂഢാലോചന നടത്തിയിട്ടില്ല എന്ന് മൊഴി നൽകിയിരുന്നു. എങ്കിലും 2014-ൽ ഒഡീഷ ഹൈക്കോടതിയിൽ ഇവർ നൽകിയ അപ്പീലിൽ ഇതുവരെയും വാദം തുടങ്ങിയിട്ടില്ല.
നീതി നിഷേധം അവസാനിപ്പിച്ചുകൊണ്ട് നിരപരാധികളായ ഏഴ് ക്രൈസ്തവരെയും വിട്ടയക്കണമെന്ന അഭ്യർത്ഥന ഇ-മെയിൽ മുഖാന്തിരം സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും രാഷ്ട്രപതിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനും അയക്കുന്ന വിധത്തിലാണ് വെബ്‌സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഏഴ് പേജുകളുള്ള വെബ്‌സൈറ്റിന്റെ ഹോം പേജിൽ നീതി നിഷേധത്തിന്റെ വിവരങ്ങൾ വിശദമാക്കിയിട്ടുണ്ട്. എപ്രകാരമാണ് കലാപം ഉണ്ടായതെന്ന് രണ്ടാം പേജിൽ വിശദീകരിക്കുന്നു. കോടതി നടപടികളുടെ വിവരങ്ങളാണ് മൂന്നാം പേജിൽ. ഏഴ് നിരപരാധികളെയും കുറിച്ചുള്ള വിവരങ്ങൾ നാലാം പേജിലും ക്രൈസ്തവ ഗൂഡാലോചന നടന്നുവെന്നതിന് തെളിവായി ഹാജരാക്കിയ രേഖകൾ അഞ്ചാം പേജിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോടതിവിധിയുടെ പകർപ്പും ഈ പേജിലാണ്.
അതേസമയം ഈ വർഷം മുതൽ ഓഗസ്റ്റ് 30-ന് രക്തസാക്ഷിദിനം ആചരിക്കുവാൻ ഒഡീഷ കാത്തലിക്ക് ബിഷപ്‌സ് കൗൺസിൽ തീരുമാനിച്ചു. സ്‌നാപകയോഹന്നാന്റെ ശിരച്ഛേദന തിരുനാളിന്റെ അടുത്ത ദിവസമാണിതെന്ന് ആർച്ച് ബിഷപ് ജോൺ ബാർവാ പറഞ്ഞു.
ഒഡീഷ ബിഷപ്‌സ് റീജണൽ കൗൺസിൽ മീറ്റിംഗിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ദേശീയ തലത്തിൽ ഈ ദിവസം ആചരിക്കുവാൻ ഒഡീഷ കൗൺസിൽ സിബിസിഐയോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?