Follow Us On

28

March

2024

Thursday

പീഢനമധ്യേ ക്രിസ്തു സാക്ഷ്യം; നേർക്കാഴ്ച്ചയായി 'നിനവെ'

പീഢനമധ്യേ ക്രിസ്തു സാക്ഷ്യം; നേർക്കാഴ്ച്ചയായി 'നിനവെ'

നിനവെ: പീഢനങ്ങൾക്ക് നടുവിലും ക്രൈസ്തവവിശ്വാസം പ്രഘോഷിക്കുന്ന നിനവെ ക്രൈസ്തവരുടെ കഥ പറയുകയാണ് സംവിധായകൻ ഫെർണാണ്ടോ ഡി ഹാരോയുടെ പുതിയ ഡോക്യുമെന്ററി.
‘നിനവെ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നിനവെ സമതലത്തിലെ യുദ്ധമുഖത്തുവെച്ചാണ് ചിത്രീകരിക്കപ്പെട്ടത്. ജൂലിയൻ റോമിയോ സ്ട്രീറ്റിലുള്ള മാഡ്രിഡിലെ സി. ഇ. യു സർവ്വകലാശാലയുടെ ക്യാമ്പസിലായിരുന്നു ഡോക്യുമെന്റിയുടെ ആദ്യഭാഗം ചിത്രീകരിച്ചത്. അവിടെ കുർദിഷ് തീവ്രവാദികളും ഇറാഖ് സൈന്യവും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു. ‘നിനവെ’ എന്ന ഡോക്യുമെന്ററി ഇറാഖിലെ ജനതയുടെ ജീവിത വിവരണമാണ്. ക്യമറകളിൽ നിനവേ നിവാസികളുടെ ക്ലേശങ്ങളും പ്രതീക്ഷകളും ചിത്രീകരിക്കപ്പെട്ടു. അവരുടെ വിശ്വാസവും ദൃഢവിശ്വാസത്തിന്റെ സാക്ഷ്യവും അങ്ങനെ ഈ ഡോക്യുമെന്ററിയിലൂടെ അനശ്വരമായിത്തീർന്നു.
എന്നാൽ ക്ലേശകരമായ സാഹചര്യങ്ങളുടെ മധ്യത്തിൽപ്പോലും അവരുടെ വിശ്വാസം കൂടുതൽ കരുത്താർജിക്കുകയാണ് ചെയ്തതെന്നും ദൈവം അവരെ താങ്ങി നിർത്തുന്ന അനുഭവം അവർക്കുണ്ടായിരുന്നതായും സംവിധായകൻ ഫെർണാണ്ടോ ഡി ഹാരോ പറയുന്നു. ‘തന്നെ സംബന്ധിച്ച് ആ നഗരങ്ങളിലായിരിക്കുക എന്നത് അങ്ങേയറ്റം തീവ്രമായ ഒരനുഭവമായിരുന്നു. മതപീഢനങ്ങളാൽ ആ നഗരം അങ്ങേയറ്റം നശിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിയമ പ്രകാരം ഇത് യഥാർത്ഥ കൂട്ടക്കുരുതി തന്നെയാണ്’. അദ്ദേഹം പറഞ്ഞു.
‘എന്നാൽ പീഢനങ്ങളുടെ മധ്യേ പോലും ക്രൈസ്തവർ ക്രിസ്തുവിന് ശക്തമായ സാക്ഷ്യം വഹിക്കുകയാണ്. ഉദാഹരണത്തിന് ഈ ഡോക്യുമെന്ററിയിൽ ഒരു യുവാവിന്റെ സാക്ഷ്യമുണ്ട്. അനീതിയുടെ മധ്യത്തിൽ ദൈവം എവിടെയെന്ന് അവൻ സ്വയം ചോദിച്ചു. ഇത് തന്നെയാണ് ജോബ് സ്വയം ചോദിച്ചതും നമ്മൾ ചോദിക്കുന്നതും. എന്നാൽ അത്ഭുതമെന്ന് പറയട്ടെ, കുറച്ചാളുകളുമായുള്ള കൂടിക്കാഴ്ച്ചയോടെ ആ യുവാവ് ദൈവത്തെ കണ്ടെത്തി’. സംവിധായകൻ പറയുന്നു.
നിനവെ സമതലത്തിന്റെ അവസ്ഥ അങ്ങേയറ്റം ശോചനീയമായി തുടരുകയാണ്. മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കഠിനശ്രമങ്ങൾ നടക്കുന്നുണ്ട്. ഡയിഷിന്റെ തോൽവിയോടെ ഇപ്പോൾ കുർദുകളും ഇറാഖികളും തമ്മിലാണ് സംഘർഷം. അതേസമയം, പ്രശ്നസങ്കീർണ്ണമായ ഈ മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് അന്താരാഷ്ട്ര സൈന്യത്തിനുണ്ട്. ക്രൈസ്തവർക്ക് സമാധാനപരമായി ജീവിക്കാൻ കഴിയുന്ന സുസ്ഥിരമായ ഒരിറാഖിനെപ്പറ്റിയുള്ള പദ്ധതിയാണാവശ്യം. ഇസ്രയേലുകാരുടെ പിന്മുറക്കാരായ കുറച്ച് ക്രൈസ്തവർ മാത്രമാണ് ഇന്ന് നിനവെ സമതലത്തിൽ അവശേഷിക്കുന്നത്.
2014 ൽ മൊസൂളിനടുത്തുള്ള വടക്കൻ ഇറാക്കിലെ നിനവെ സമതലത്തിലെ തങ്ങളുടെ നഗരങ്ങളിൽ നിന്ന് 120,000 ക്രൈസ്തവരാണ് പലയാനം ചെയ്യാൻ നിർബന്ധിതരായത്. യേശുവിന് ശേഷം ആദ്യനൂറ്റാണ്ടിൽ തന്നെ ക്രിസ്തുമതം വേരു പിടിച്ച നിനവെയിൽ നിന്നാണ് ക്രൈസ്തവർ ഇങ്ങനെ പലായനം ചെയ്യേണ്ടി വന്നത്. മാമോദീസ സ്വീകരിച്ച നിരവധി ക്രൈസ്തവരും നിനവേയിലുണ്ടായിരുന്നു. നിനവെ പ്ലെയിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും സിറിയൻ, ചൽദീൻ, അസീറിയൻ പാരമ്പര്യങ്ങളിൽപ്പെട്ട ക്രൈസ്തവരുടെ പിന്മുറക്കാരുണ്ട്.
ഡയിഷിന്റെ അതിഭീകരമായ ഭീഷണിയാണ് നിനവെ നിവാസികൾ ഓരോ ദിവസവും അഭിമുഖീകരിക്കുന്നത്. ഒരു രാത്രിക്കുള്ളിൽ അയൽക്കാരെല്ലാവരും പലായനം ചെയ്യുന്ന സംഭവങ്ങളും നിനവേയിൽ ഉണ്ടായിട്ടുണ്ട്. വസ്ത്രമൊഴികെ ബാക്കിയൊന്നും എടുക്കാതെയായിരുന്നു അവരുടെ പലായനം. അവരിൽ ഭൂരിഭാഗവും ഇന്ന് അഭയാർത്ഥികളാണ്. പ്രദേശത്തിന്റെ മോചനത്തിന് ശേഷം കുറച്ച് പേർക്ക് തങ്ങൾക്ക് വീടുകളിലേക്ക് മടങ്ങിവരാനായി. എന്നാൽ അവരുടെ വീടുകൾ നശിപ്പിക്കപ്പെട്ടിരുന്നു. ചില വീടുകൾ അഗ്നിക്കിരയാക്കപ്പെടുകയും ചിലത് കൊള്ളയടിക്കപ്പെടുകയും ചെയ്തു. അവരുടെ ദൈവാലയങ്ങൾ ക്രൂരമായ പകയോടെ അശുദ്ധമാക്കപ്പെട്ടിരുന്നു. അവർക്ക് സുരക്ഷിതരായി മടങ്ങാൻ കഴിയുമെന്ന യാതൊരുറപ്പും അവിടെയില്ല. പ്രശ്‌നത്തിൽ നിരവധി അന്തരാഷ്ട്ര ഇടപെടലുകളുണ്ടായെങ്കിലും തങ്ങളുടെ നാട്ടിൽ നിന്ന് അകന്ന് നിൽക്കാനാണ് വൻശക്തികൾ അവരെ ഉപദേശിച്ചത്. ചില അന്താരാഷ്ട സംഘടനകൾ നിനവെ പ്ലെയിനിൽ ക്രൈസ്തവർ കൂട്ടക്കുരുതിയ്ക്കിരയായിട്ടുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ ഒന്നും കണ്ടില്ലെന്ന് നടിക്കാനായിരുന്നു ഐക്യരാഷ്ട്രസഭയ്ക്ക് താത്പര്യം.
ലോകവ്യാപകമായി പീഢിപ്പിക്കുന്ന ക്രൈസ്തവരെ പറ്റിയുള്ള നാലാമത്തെ ഡോക്യുമെന്ററിയാണ് ‘നിനവെ’. കോപ്റ്റുകളെ കേന്ദ്രമാക്കി ഈജിപ്തിൽ ചിത്രീകരിച്ച ‘വാക്കിങ് നെക്സ്റ്റ് ടു ദ വാൾ’ ആയിരുന്നു ആദ്യ ഡോക്യുമെന്ററി. ഡെയ്ഷ് പീഢിപ്പിക്കുന്ന സിറിയക്കാരുടെയും ഇറാഖികളുടെയും കഥ പറഞ്ഞ ലെബനനിൽ ചിത്രീകരിച്ച ‘നസ്രഹ്’ ആയിരുന്നു രണ്ടാമത്തേത്. നൈജീരിയയിൽ ചിത്രീകരിച്ച ‘അല്ലേലൂയ’ ആയിരുന്നു മൂന്നാമത്തെ ഡോക്യുമെന്ററി. ഇന്ത്യയെപ്പറ്റി ചിത്രീകരിച്ച ‘വൺ’ ആയിരുന്നു അഞ്ചാമത്തേത്.
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?