Follow Us On

28

March

2024

Thursday

നിർധനയുവതികൾക്ക് ക്രിസ്മസ് സമ്മാനമായി വിവാഹവസ്ത്രം; യുവതിയെ പിന്തുണച്ച് സോഷ്യൽ മീഡിയ

നിർധനയുവതികൾക്ക് ക്രിസ്മസ് സമ്മാനമായി വിവാഹവസ്ത്രം; യുവതിയെ പിന്തുണച്ച് സോഷ്യൽ മീഡിയ

ഇക്വഡോർ: വിവാഹിതരായവർ നിർധനയുവതികൾക്ക് തങ്ങളുടെ വിവാഹവസ്ത്രം ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട മരിയ അലജന്ദ്ര ഗ്യൂര എന്ന ഇക്വഡോറുകാരിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ. ദരിദ്രരായ മണവാട്ടികളുടെ മുഖത്ത് പുഞ്ചിരി വിടർത്താം എന്ന ആഹ്വാനത്തോടെയാണ് ഇവർ വിവാഹവസ്ത്രം ദാനം ചെയ്യാൻ വിവാഹിതരായ യുവതികളെ ക്ഷണിച്ചത്.
”സ്ത്രീകൾ തങ്ങളുടെ വിവാഹ വസ്ത്രം ദാനം ചെയ്യുന്നതിന് ഒരു കാരണം ഉണ്ട്. വിവാഹശേഷം ആ വസ്ത്രം പിന്നെ ആരും ഉപയോഗിക്കില്ല മറിച്ച് അത് സൂക്ഷിച്ചു വയ്ക്കും. എന്നാൽ വെറുതെ സൂക്ഷിച്ചു വയ്ക്കുന്നതിനേക്കാൾ നല്ലത് അത് ആവശ്യക്കാർക്ക് നൽകുകയാണ്. അതുവഴി നിർധനയുവതികൾക്ക് സന്തോഷം പകരാനാകും”. മരിയ പറഞ്ഞു.
ഗ്വായേകിലെ ദരിദ്രായ കുട്ടികൾക്കായി പ്രേഷിതപ്രവർത്തകർ നടത്തിയ ഒരു ക്രിസ്മസ് ക്യാമ്പാണ് അലജന്ദ്ര ഗ്യൂരയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത്. ക്യാമ്പിലെ ഒരു മിഷനറി വൈദികൻ അവിടുത്തെ യുവതികൾക്ക് വിവാഹവസ്ത്രം വാങ്ങാനുള്ള പണമില്ലെന്നും ആരെങ്കിലും ദാനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും ഗ്യൂരയോട് പറഞ്ഞു ഉടൻ തന്നെ 19 യുവതികൾ വിവാഹിതരാകുകയാണെന്നും വൈദികനറിയച്ചതോടെ ഗ്യൂരയ്ക്ക് വെറുതെയിരിയ്ക്കാനായില്ല. തുടർന്നവരെ സഹായിക്കാമെന്ന് ഗ്യൂര വൈദികന് ഉറപ്പ് നൽകി.
തുടർന്ന് സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ അവൾ വിവാഹ വസ്ത്രങ്ങൾ ശേഖരിക്കാൻ തുടങ്ങി. ഗ്യൂരയുടെ ഉദ്ദേശശശുദ്ധി അറിഞ്ഞതോടെ സോഷ്യൽ മീഡിയയിലൂടെ പലരും തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് അവളെ അറിയിച്ചു. പലരും തങ്ങളുടെ വിവാഹ വസ്ത്രം വിൽക്കാനിരിക്കെയാണ് ഗ്യൂരയുടെ ഈ സദുദ്യമത്തെപ്പറ്റി അറിയുന്നത്. തുടർന്ന് തങ്ങളുടെ തീരുമാനം മാറ്റിയ അവർ വസ്തങ്ങൾ സൗജന്യമായി ഗ്യൂരയ്ക്ക് നൽകാൻ തയ്യാറാകുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?