Follow Us On

28

March

2024

Thursday

പാപ്പയ്ക്ക് സ്വാഗതം; ക്ഷണമറിയിച്ച് തായ് വാൻ പ്രസിഡന്റ്

പാപ്പയ്ക്ക് സ്വാഗതം; ക്ഷണമറിയിച്ച് തായ് വാൻ പ്രസിഡന്റ്

റോം: ഫ്രാൻസിസ് പാപ്പയെ തായ് വാനിലേക്ക് സ്വാഗതം ചെയ്ത് പ്രസിഡന്റ് സായി ഇങ്ങ്-വെൻ. സമഗ്ര മാനവ വികസനത്തിന് വേണ്ടിയുള്ള വത്തിക്കാൻ സമിതി തലവൻ കർദ്ദിനാൾ പീറ്റർ ടർക്‌സണുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ തായ് വാൻ സന്ദർശിക്കണമെന്ന് സായി ഇങ് വാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഇങ്ങ്-വെൻ് പാപ്പായെ തായ്വാനിലേക്ക് ക്ഷണിക്കുന്നത്. ഒക്ടോബർ 1 മുതൽ 7 വരെ കാവോഹ്‌സിയുങ്ങിൽ വെച്ച് നടക്കുന്ന 24മത് ലോക ഓഷ്യൻ അപ്പസ്‌തോലിക കോൺഗ്രസ്സിൽ അധ്യക്ഷത വഹിക്കുവാനായി തായ്വാനിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
തായ് വാനും വത്തിക്കാനും തമ്മിൽ സുദൃഢമായ ബന്ധമാണെന്നും സാമ്പത്തിക കൈമാറ്റം, ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടം എന്നീ വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനുള്ള ധാരണാപത്രങ്ങളിൽ ഇരുരാഷ്ട്രങ്ങൾ ഒപ്പിട്ടതായും കർദിനാൾ പീറ്റർ ടർക്‌സണും സായി ഇങ് വനും വ്യക്തമാക്കി. അടുത്ത കാലങ്ങളിൽ വത്തിക്കാനിൽ നിന്നും നിരവധി മുതിർന്ന കർദ്ദിനാൾമാരും ബിഷപ്പുമാരും തായ്വാൻ സന്ദർശിക്കുകയും തായ്‌പേയിൽ നിന്ന് മൂന്നോളം ഉന്നതോദ്യോഗസ്ഥർ വത്തിക്കാൻ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
മത്സ്യബന്ധന വ്യവസായത്തിലെ തൊഴിൽ ചൂഷണം പ്രമേയമാകുന്ന 24ാമത് ലോക ഓഷ്യൻ അപ്പസ്‌തോലിക കോൺഗ്രസിൽ 50 രാജ്യങ്ങളിൽ നിന്നായി 250ൽപരം പ്രഗൽഭരും, പണ്ഡിതൻമാരും പങ്കെടുക്കുമെന്നാണ് കരുതുന്നത്. അതേസമയം, തായ്വാനിലെത്തിയ കർദ്ദിനാൾ പീറ്റർ ടർക്‌സണിന് ഡോക്ടറേറ്റ് നൽകി ആദരിക്കുമെന്ന് ഫു ജെൻ കത്തോലിക്കാ സർവ്വകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?