Follow Us On

29

March

2024

Friday

പാലായിലെ എല്ലാ കുടുംബത്തിലും പാലാ ദൂത് എത്തുന്നു

പാലായിലെ എല്ലാ കുടുംബത്തിലും പാലാ ദൂത് എത്തുന്നു

പാലാ: പാലാ രൂപതയുടെ നേതൃത്വത്തില്‍ രൂപതയുടെ എല്ലാ കുടുംബങ്ങളിലും ഉപയോഗിക്കുവാന്‍ തയ്യാറാക്കിയിരിക്കുന്ന പാലാ ദൂത് മുഖപത്രത്തിന്റെ ആദ്യകോപ്പി പ്രകാശനം ചെയ്തു. പാലാ ബിഷപ്‌സ് ഹൗസില്‍ നടന്ന കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെ സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യകോപ്പി പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസിനു നല്കിയാണ് പ്രകാശിപ്പിച്ചത്. വിശ്വാസം വിവിധ മേഖലകളില്‍ നിന്ന് പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് സത്യവിശ്വാസത്തത്തെ സംരക്ഷിക്കുകയും വിശ്വാസികളുടെ നല്ല കൂട്ടായ്മ വളര്‍ത്തിയെടുക്കുകയും ചെയ്യാവുന്ന വിധമാണ് പാലാദൂത് പ്രസിദ്ധീകരിക്കുന്നതെന്ന് ബിഷപ് സൂചിപ്പിച്ചു. ആധുനിക ലോകത്ത് യഥാര്‍ത്ഥവിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ സത്യം തിരിച്ചറിയാനുള്ള നല്ല ഉറവിടങ്ങള്‍ ഉണ്ടാവണമെന്നും പാലാ ദൂത് ഇത്തരത്തിലുള്ള ഒരു മാധ്യമമായി വര്‍ത്തിക്കുമെന്നും ബിഷപ് പറഞ്ഞു. ഈ മുഖപത്രം വിശ്വാസികള്‍ക്ക് ഒരു നേത്രം പോലെയും കണ്ണാടി പോലെയുമാണെന്നും പിതാവ് അനുസ്മരിപ്പിച്ചു. കുടുംബക്കൂട്ടായ്മാ ഭാരവാഹികളെയും മുഖപത്രത്തിനായി അധ്വാനിച്ചവരെയും അഭിനന്ദിച്ച ബിഷപ്, എല്ലാ വീടുകളിലും ഈ പ്രസിദ്ധീകരണമെത്തിക്കാന്‍ ബഹു. വൈദികരും കൂട്ടായ്മാഭാരവാഹികളും മുന്‍കൈ എടുക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പാലാ രൂപതയിലെ 170 ഇടവകകളില്‍ നിന്നായി 350ലധികം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ക്രിസ്മസ് സമ്മാനവും പാലാദൂതിന്റെ കോപ്പികളും നല്കിയാണ് പിതാവ് എല്ലാവരെയും യാത്രയാക്കിയത്. വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, ഡോ. സിറിയക് തോമസ്, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ശ്രീ. തോമസ് വടക്കേല്‍, ശ്രീ. ജോര്‍ജ്ജ് വേലംകുന്നേല്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?