Follow Us On

19

March

2024

Tuesday

പെന്തക്കോസ്ത് പാസ്റ്റർ ബെന്നി ഹിൻ കത്തോലിക്കാവിശ്വാസത്തിലേക്ക്?

പെന്തക്കോസ്ത് പാസ്റ്റർ ബെന്നി ഹിൻ  കത്തോലിക്കാവിശ്വാസത്തിലേക്ക്?

 
ടോറൊന്റോ: ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെക്കുറിച്ച് സുപ്രസിദ്ധ പെന്തക്കോസ്ത പാസ്റ്റർ ബെന്നി ഹിൻ നടത്തിയ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പെന്തക്കോസ്ത് സഭകളിൽ നടക്കുന്നതിലും അധികം അത്ഭുതങ്ങൾ കത്തോലിക്കാസഭയിൽ സംഭവിക്കുന്നുണ്ടെന്നും അതിന് കാരണം വിശുദ്ധ കുർബാനയ്ക്ക് നൽകുന്ന പ്രാധാന്യമാണെന്നുമുള്ള വീഡിയോ പ്രഭാഷണം, അദ്ദേഹം കത്തോലിക്കാവിശ്വാസത്തിലേക്ക് മടങ്ങുന്നതിനുള്ള സൂചനയായി വിലയിരുത്തുന്നവരും നിരവധിയാണ്.
‘കത്തോലിക്കാ വിശ്വാസീസമൂഹത്തിൽ പെന്തക്കോസ്ത് സഭകളിലും അധികമായി അത്ഭുതം നടക്കുന്നുണ്ട്. അവർ അനുഷ്ഠിക്കുന്ന വിശുദ്ധ കുർബാനയിലൂടെയാണ് ഇത് സംഭവിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. അതുപോലെതന്നെ ഉത്തമ കത്തോലിക്കാവിശ്വാസികൾ സഭയെ ഉപേക്ഷിച്ച് മറ്റൊരു സഭയിലേക്ക് കടന്നുപോകുന്നില്ല. എന്നാൽ പെന്തക്കോസ്തു വിശ്വാസികളിൽ ഈ പ്രവണത ഏറെ കൂടുതലാണ്. സഭകളിൽനിന്ന് സഭകളിലേക്ക് അവർ ചാഞ്ചാടി കൊണ്ടിരിക്കുന്നു,’ പ്രശസ്തമായ നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധനേടിയ പാസ്റ്റർ ബെന്നി ഹിന്നിന്റെ പുതിയ സാക്ഷ്യം പെന്തക്കോസ്ത് വിശ്വാസികൾക്കിടിയിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?