Follow Us On

28

March

2024

Thursday

പ്രാർത്ഥന പ്രവർത്തനമാകുന്നതാണ് പ്രേഷിത പ്രവർത്തനം: കർദിനാൾ ഫെർണാണ്ടോ ഫിലോണി

പ്രാർത്ഥന പ്രവർത്തനമാകുന്നതാണ് പ്രേഷിത പ്രവർത്തനം: കർദിനാൾ ഫെർണാണ്ടോ ഫിലോണി

”പ്രേഷിതദൗത്യം ക്രിസ്തീയവിശ്വാസത്തിൻറെ ഹൃദയത്തിൽ” എന്ന പ്രമേയത്തിൽ ഈ മാസം 22 ന് ഞായറാഴ്ച പ്രേഷിതദിനമായി ആചരിക്കുമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഫെർണാണ്ടൊ ഫിലോണി.
പ്രാർത്ഥന പ്രവർത്തനമായി പരിണമിക്കുന്നതാണ് പ്രേഷിതപ്രവർത്തനമെന്നും പ്രാർത്ഥനയില്ലാത്ത പ്രവർത്തനം വെറും സാമൂഹ്യപ്രവർത്തനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.വത്തിക്കാൻ വാർത്താവിതരണ കാര്യാലയത്തിൽ പ്രേഷിതദിനാചരണത്തെ കുറിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂറോപ്പൊഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കത്തോലിക്കരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും ആഫ്രിക്കയിൽ 74 ലക്ഷത്തി 11000മായി വിശ്വാസികൾ വർധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യയിൽ 15 ലക്ഷത്തി 83000 ആയി ക്രൈസ്തവർ വർധിച്ചപ്പോൾ അമേരിക്കയിൽ 47 ലക്ഷത്തി 56000 ആളുകളാണ് പുതുതായി വിശ്വാസത്തിലേക്ക് വന്നത്. ഓഷ്യാനയിൽ 1 ലക്ഷത്തി 23000 ആയി വിശ്വാസികൾ വർധിച്ചപ്പോൾ യൂറോപ്പിൽ കത്തോലിക്കരുടെ എണ്ണത്തിൽ 13 ലക്ഷത്തി 44000 ത്തിന്റെ കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?