Follow Us On

19

March

2024

Tuesday

പ്രാർത്ഥന സഫലം, കന്യാമാതാവിനെ അപമാനിക്കാൻ ശ്രമിച്ചവർ തോറ്റുപിൻവാങ്ങി

പ്രാർത്ഥന സഫലം, കന്യാമാതാവിനെ അപമാനിക്കാൻ ശ്രമിച്ചവർ തോറ്റുപിൻവാങ്ങി

ഒക്‌ലഹോമ സിറ്റി: കുപ്രസിദ്ധ സാത്താൻ സേവകൻ ആദം ദാനിയേലിന്റെ നേതൃത്വത്തിൽ ഒക്കൽഹോമ സിറ്റിയിൽ നടത്താൻ ശ്രമിച്ച കറുത്ത കുർബാന ആയിരങ്ങളുടെ പ്രാർത്ഥനയിൽ നിഷ്പ്രഭമായി. സ്വർഗാരോപണ തിരുനാൾ ദിനത്തിൽ ആയിരങ്ങളെ പ്രതീക്ഷിച്ച് നടത്തിയ കറുത്ത കുർബാനയ്‌ക്കെത്തിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. പുറത്ത് പ്രാർത്ഥനാമന്ത്രങ്ങളും ദൈവസ്തുതികളുമായി അണിനിരന്നത് പതിനായിരങ്ങളാണ്. വിശുദ്ധ കുർബാനകളും ദിവ്യകാരുണ്യറാലികളും ജപമാലപ്രാർത്ഥനകളുമെല്ലാം ചേർത്ത് ലോകമെങ്ങും ശക്തമായ പ്രാർത്ഥനാ കോട്ട തന്നെ ഉയർത്തിയിരുന്നു. വലിയ പരസ്യം നല്കി തിന്മയെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചവരെ ക്രിസ്തുവിശ്വസികൾ നേരിട്ടത് പ്രാർത്ഥനകളുടെ ദിവ്യശക്തിയാലാണ്. ആർച്ച് ബിഷപ് പോൾ കോക്‌ലിയോടൊപ്പം ഒക്‌ലഹോമയിൽനിന്നുമാത്രമല്ല ലോകമെങ്ങുനിന്നുമുള്ള ക്രൈസ്തവരാണ് ഇതിൽ അണി ചേർന്നത്.
ഒക്കൽഹോമ നിവാസികൾക്കും സഭയ്ക്കും ഓഗസ്റ്റ് 15 പ്രാർത്ഥനായുദ്ധത്തിന്റെയും വിജയത്തിന്റെയും ദിനമായിരുന്നു. എല്ലാ ടിക്കറ്റുകളും മുൻകൂട്ടി വിറ്റുപോയ സന്തോഷത്തിലായിരുന്നു കറുത്ത കുർബാനയുടെ സംഘാടകർ. അന്നേ ദിവസം കന്യാമാതാവിനെ പരസ്യമായി അപമാനിക്കുമെന്നും സംഘാടകർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കറുത്ത കുർബാനയ്ക്ക് ആളെത്താത്തതിൽ നിരാശയിലാണ് ഇന്ന് സാത്താൻ സേവകരെന്നാണ് നേതൃത്വം വഹിച്ച ആദം ദാനിയേൽ പ്രതികരിച്ചത്. അമേരിക്കയ്ക്ക് ഒരേസമയം ദൈവത്തെയും സാത്താനെയും സേവിക്കുക സാധ്യമല്ലെന്ന് അണിനിരന്ന വിശ്വാസികളും വെളിപ്പെടുത്തുന്നു.
‘ഞങ്ങൾ സാത്താന്റെ സേവകരാണെന്ന് ലൂസിഫറിന്റെ സഭയിലെ അംഗങ്ങൾ. ലൂസിഫറുമൊത്ത് ഇനിയും എന്തെല്ലാം ചെയ്യാനാകുമെന്ന് ഞങ്ങൾ ആലോചിക്കും. കത്തോലിക്കാ സഭയെയും അവനിലുള്ള വിശ്വാസത്തെയും തകർക്കുക – ഇതാണ് ഞങ്ങളുടെ അന്തിമമായ ലക്ഷ്യം. പ്രകാശത്തിനല്ല അന്ധകാരത്തിനാണ് ശക്തി’ പദ്ധതി തകർന്നതിൽ നിരാശരായ സാത്താൻ സേവകർ മാധ്യമങ്ങളോട് പറഞ്ഞു.
”അന്തിമവിജയം യേശുക്രിസ്തുവിന്റേത് മാത്രമാണെന്ന് വിശ്വാസികൾ ആർത്തുപാടുന്നു. പ്രാർത്ഥനയുടെ പിൻബലത്തിൽ ഏത് സംഭവങ്ങളെയും രൂപാന്തരപ്പെടുത്താനാകുമെന്ന് വിശ്വാസികൾ ഇപ്പോൾ ശക്തമായി പ്രഘോഷിക്കുന്നു.
എങ്കിലും തിന്മയുടെ ശക്തികൾ ശാന്തരായിട്ടില്ല. അടുത്തത് സാത്താൻ സേവക ക്ലബുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്‌കൂളിലെ പദ്ധതിയിൽ സാത്താൻസേവയും വിഷയമാക്കണമെന്നതാണ് ഇവരുടെ നിലപാട്. ഒപ്പം സ്‌പോർട്‌സിനും ആർട്‌സിനുമൊപ്പം സാത്താൻ സേവയുടെ ക്ലബുകളും സ്ഥാപിക്കുക. അമേരിക്കയിലെ കാലിഫോർണിയയിലെ പതിനഞ്ചു ജില്ലകളിൽ ഇതിനുള്ള ശ്രമമാരംഭിച്ചു കഴിഞ്ഞു. ആത്മീയയുദ്ധത്തിന് അവസാനമില്ല. പക്ഷേ അന്തിമ വിജയം പ്രകാശത്തിനുതന്നെ.
ഫാ. റോയ് പാലാട്ടി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?