Follow Us On

19

March

2024

Tuesday

പ്ലീനറി കൗൺസിൽ: സെയിൽസ് രൂപത വർക്കിങ് കമ്മറ്റി രൂപീകരിച്ചു.

പ്ലീനറി കൗൺസിൽ: സെയിൽസ് രൂപത വർക്കിങ് കമ്മറ്റി രൂപീകരിച്ചു.

ഓസ്‌ട്രേലിയ: കത്തോലിക്കാ സഭയുടെ ദേശീയ പ്ലീനറി കൗൺസിലിന്റെ മുന്നോടിയായി സെയിൽസ് രൂപത വർക്കിങ് കമ്മറ്റി രൂപീകരിച്ചു. ഓസ്ട്രേലിയയിൽ രണ്ടായിരത്തിയിരുപത് ഒക്ടോബറിൽ നടക്കുന്ന ദേശീയ പ്ലീനറി കൗൺസിലിന്റെ മുന്നൊരുക്കമായാണ് വർക്കിങ് കമ്മറ്റി രൂപീകരിക്കപ്പെട്ടത്. പതിനൊന്നംഗങ്ങളുള്ള വർക്കിങ് കമ്മറ്റിക്ക് സന്തോഷവും പ്രത്യാശയുമെന്നാണ് പേരുനൽകിയിരിക്കുന്നത്.
1937 -ലാണ് അവസാനമായി ഓസ്ട്രേലിയയിൽ പ്ലീനറി കൗൺസിൽ നടന്നത്. ഓസ്ട്രേലിയൻ കത്തോലിക്കാ സഭയുടെ ഭാവിയെക്കുറിച്ചും കാലാനുസൃതമായ മാറ്റങ്ങളെയും പറ്റിയാകും കൗൺസിൽ ചർച്ച ചെയ്യുക. വർക്കിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപതയുടെ കീഴിലുള്ള 27 ഇടവകകളിലും മീറ്റിംഗുകൾ സംഘടിപ്പിക്കും. എല്ലാ ഇടവകളിലും താൻ ക്ലാസുകൾ നയിക്കും. ഓരോ ഇടവക മീറ്റിംഗിലും പ്ലീനറി കൗൺസിലിന്റെ പ്രാധാന്യത്തെപ്പറ്റി പറയുകയും, ഇടവകാംഗങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുകയും ചെയ്യും. ഇവ പ്ലീനറി കൗൺസിലിൽ സമർപ്പിക്കും. രൂപതാധ്യക്ഷൻ ബിഷപ്പ് പാട്രിക് ഓറിഗൺ പറഞ്ഞു
കമ്മറ്റി അഗംങ്ങൾ രണ്ടാഴ്ച മുൻപ് ഒത്തുചേരുകയും, ഓരോ ഇടവകളിലും തുടർച്ചയായി സംഘടിപ്പിക്കുന്ന മീറ്റിംഗുകളെക്കുറിച്ചു തീരുമാനിക്കുകയും ചെയ്തു. ഫെബ്രുവരി 27 ന് സെൻറ് ജോസഫ് പാരിഷ് ഫോസ്റ്ററിൽ ആദ്യ മീറ്റിംഗും ജൂൺ ഇരുപതിന് സെയിലിലെ സെൻറ് മേരീസ് കത്തീഡ്രലിൽ അവസാന മീറ്റിങും നടക്കും. അറിയിപ്പ് നൽകിയ ശേഷം അതേദിവസം 7.30 ന് മീറ്റിങ് തുടങ്ങുമെന്നും എല്ലാ ഇടവകാഗങ്ങളെയും ക്ഷണിക്കുന്നതായും ബിഷപ്പ് ഒറിഗൺ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?