Follow Us On

29

March

2024

Friday

ഫിലിപ്പൈൻസിൽ വൈദികൻ അൾത്താരക്കു മുമ്പിൽ വെടിയേറ്റ് മരിച്ചു

ഫിലിപ്പൈൻസിൽ വൈദികൻ അൾത്താരക്കു മുമ്പിൽ വെടിയേറ്റ് മരിച്ചു

 
ഫിലിപ്പെൻസ്: കവയാന പ്രവിശ്യയിൽ ഒരു ഗ്രാമത്തിലെ ദിവ്യബലി അർപ്പണത്തിനുശേഷം ബലിപീ~ത്തിനു മുമ്പിൽവെച്ച് അജ്ഞാതന്റെ വെടിയേറ്റ് വൈദികൻ കൊല്ലപ്പെട്ടു. കത്തോലിക്കാ വൈദികൻ മാർക്ക് വെന്റുരയാണ് കൊല്ലപ്പെട്ടത്. ദിവ്യബലി അർപ്പണത്തിനുശേഷം ദൈവാലയത്തിലേക്ക് കടന്നുവന്ന ഒരു അജ്ഞാതൻ അൾത്താരയുടെ മുന്നി വെച്ച് വൈദികനെ മർദ്ധിക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു.
അഞ്ചു വർഷം മുമ്പ് തിരുപ്പട്ടം സ്വീകരിച്ച ഇദ്ദേഹം മാബയാൻ മിഷൻ ഓഫ് കഗയാൻ മുൻ മിഷൻ ഡയറക്ടറായിരുന്നു. തോമസ് അക്വിനാസ് മേജർ സെമിനാരിയുടെ റെക്ടറും പ്രീഫെക്റ്റും ആയിരുന്ന ഇദ്ദേഹം, അതിരൂപതയിലെ ഉന്നത കത്തോലിക്കാ വിദ്യാഭാസ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായുംസേവനം അനുഷ്ടിക്കുന്നു.
ഇസ്ലാമിക തീവ്രവാദികളുടെ കേന്ദ്രത്തിലുള്ള ഈ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കുക സാഹസമായിരുന്നെങ്കിലും ശക്തമായ വിശ്വാസവും ധൈര്യവുമുള്ള ഫാ. വെന്റുര അവിടെ ദിവ്യബലി അർപ്പിക്കാൻ മുന്നോട്ടു വരികയായിരുന്നു. ആരാണ് കുറ്റക്കാരനാണെന്നും ഷൂട്ടിംഗ് ലക്ഷ്യമെന്താണെന്നും പോലീസ് അന്വേഷണം ആരംഭിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?