Follow Us On

29

March

2024

Friday

ബില്ലി ഗ്രഹാം: ചരിത്രമായ 'ജീവിതച്ചിത്രങ്ങൾ'

ബില്ലി ഗ്രഹാം: ചരിത്രമായ 'ജീവിതച്ചിത്രങ്ങൾ'

വിടപറഞ്ഞ പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ സ്ഥാപകനുമായ ബില്ലി ഗ്രഹാമിന്റെ ജീവിതം ചരിത്രമാണ്. ദശലക്ഷകണക്കിനു പേരെ ക്രിസ്തുവിലേക്ക് ചേർത്തതിന്റെ ചരിത്രം. കാണാം, ആ ചരിത്രമുഹൂർത്തങ്ങൾ….
 
 

 
ആറുമാസം പ്രായമുള്ള ബില്ലി ഗ്രഹാമിനെ അമ്മ മോറോ ഗ്രഹാം എടുത്തുകൊണ്ടു നിൽക്കുന്നു.

റൂത്തും ബില്ലി ഗ്രഹാമും വിവാഹദിനത്തിൽ. 1943 ആഗസ്റ്റ് പതിമൂന്നിനാണ് റൂത്തിനെ ബില്ലി തന്റെ ജീവിതസഖിയാക്കിയത്.

1950 ൽ മകൾ റൂത്ത് ജനിച്ചപ്പോൾ. അമ്മയുടെ പേരുതന്നെയാണ് ബില്ലി മകൾക്കും നൽകിയത്‌.

ലണ്ടൻ ക്രൂസേഡിൽ പ്രസംഗിക്കുന്ന ബില്ലിയെ ജനക്കൂട്ടം ശ്രദ്ധിക്കുന്നു.
ബില്ലി 1954 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച ടൈം മാസികയുടെ മുഖചിത്രമായപ്പോൾ

 
ബില്ലിഗ്രഹാം ടെലിവിഷനിൽ അവതരിപ്പിച്ച സുവിശേഷ പ്രഘോഷണ പരിപാടി ക്രൂസേഡിന്റെ പരസ്യം

1962 ൽ ബില്ലി ഡോ. മാർട്ടിൻ ലൂഥർകിങ് ജൂനിയറിനൊപ്പം. സിവിൽ റൈറ്റ്‌സ് സ്ട്രഗിൾ കാലയളവിൽ ഇരുവരും വംശസമത്വത്തെപ്പറ്റി ചർച്ച നടത്തി.

ബില്ലി ഗ്രഹാമും ഭാര്യ റൂത്ത് ബെല്ലും മക്കളായ വിർജീന ലെഫ്റ്റ്വിച്ച്, ആനി ഗ്രഹാം, റൂത്ത് ഗ്രഹാം, ഫ്രാങ്ക്‌ളിൻ ഗ്രഹാം, നെൽസൺ എഡ്മാൻ ഗ്രഹാം എന്നിവർക്കൊപ്പം

1963 ലെ നാഷണൽ പ്രയർ ബ്രേക്ക്ഫാസ്റ്റിൽ പ്രഭാഷണം നടത്തുന്ന ബില്ലിയെ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വീക്ഷിക്കുന്നു.

1983 ൽ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗനിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സ്വീകരിക്കുന്ന ബില്ലി ഗ്രഹാം.

ബില്ലി ഗ്രഹാം എലിസബത്ത് രാജ്ഞിക്കൊപ്പം. 1989 ൽ എടുത്ത ചിത്രം

1993 ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന ബില്ലി ഗ്രഹാം.

രണ്ടായിരത്തിഒന്നിൽ എൺപത്തിമൂന്നാം ജന്മദിനമാഘോഷിച്ച ബില്ലി ഭാര്യയ്ക്കും മുൻ യു.എസ് പ്രസിഡന്റ് ജോർജ് ബുഷിനും കുടുംബത്തിനുമൊപ്പം.
 

1992 ൽ നോർത്ത് കൊറിയൻ പ്രസിഡന്റായിരുന്ന കിം സെക്കൻഡ് സങ്ങിനെ സന്ദർശിക്കുന്ന ബില്ലിഗ്രഹാം. നോർത്ത് കൊറിയയിൽ ആദ്യമായി സുവിശേഷ പ്രഘോഷണം നടത്തിയ വിദേശി ബില്ലിയാണ്‌.

മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൺ, കാർട്ടർ എന്നിവർക്കൊപ്പം ബില്ലിഗ്രഹാം.

രണ്ടായിരത്തേഴ് ജൂൺ പതിനേഴിന് അറുപത്തിനാലാം വയസിൽ അന്തരിച്ച ഭാര്യ റൂത്ത് ബെല്ലിന്റെ മൃതസംസ്‌കാര വേളയിൽ സംസാരിക്കുന്ന ഗ്രഹാം.

മൊൺട്രീറ്റിലെ വസതിയിൽ ബില്ലി ഗ്രഹാമിനോടും മകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാമിനോടും സംസാരിക്കുന്ന മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ.

2013 നവംബർ ഏഴിന് 95-ാം ജന്മദിനമാഘോഷിച്ച ബില്ലിക്ക് ആശംസ നേരുന്ന ഇപ്പോഴത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?