Follow Us On

29

March

2024

Friday

ബ്രിട്ടണിൽനിന്ന് ശുഭ വാർത്ത; വിവാഹമോചനം കുറയുന്നു

ബ്രിട്ടണിൽനിന്ന് ശുഭ വാർത്ത; വിവാഹമോചനം കുറയുന്നു
യു.കെ: യൂറോപ്പിന് നഷ്ടമായെന്നു കരുതിയ ക്രൈസ്തവ സംസ്‌കാരവും വിശ്വാസവും തിരിച്ചെത്തുന്നതിന്റെ ശുഭസൂചനകൾ പ്രകടിപ്പിക്കുന്ന പോളണ്ടിനും ഹംഗറിക്കും റഷ്യയ്ക്കും പിന്നാലെ ബ്രിട്ടണും- യു.കെയിലെ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ 2016നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാസ്റ്റിക്‌സ് (ഒ.എൻ.എസ്) ഔദ്യോഗികമായി പുറത്തിറക്കിയ രേഖകൾ പ്രകാരം 1973നുശേഷം ബ്രിട്ടനിലെ വിവാഹമോചനത്തിന്റെ സംഖ്യാസൂചികയിൽ ഏറ്റവും കുറവു രേഖപ്പെടുത്തിയ വർഷമത്രേ 2017.
ഇതോടൊപ്പം ചേർത്തുവെക്കാവുന്ന മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്: സ്വവർഗ വിവാഹിതരിൽ വിവാഹ മോചനങ്ങളുടെ എണ്ണം പെരുകുന്നുഎന്നതുതന്നെ അത്. 2015ൽ 22ഉം 2016ൽ 112ഉം വിവാഹമോചനങ്ങൾ സ്വവർഗ വിവാഹിതർക്കിടയിൽ നടന്നെങ്കിൽ 2017ൽ അത് മൂന്നിരട്ടിയായി വർദ്ധിച്ചെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2014ലാണ് ബ്രിട്ടണിൽ സ്വവർഗ വിവാഹം നിയമവിധേയമായത്.
വിവാഹ ബന്ധങ്ങളിലെ അന്തച്ഛിദ്രങ്ങൾ വ്യക്തികളിലും കുട്ടികളിലും സമൂഹത്തിലും ആത്യന്തികമായി രാജ്യത്തിനും വരുത്തുന്ന പ്രത്യാഘാതങ്ങൾ പരിഗണിക്കുമ്പോൾ, പുതിയ രണ്ട് കണക്കുകളും ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് പ്രമുഖ സന്നദ്ധ സംഘടനയായ ‘മാര്യേജ് കെയറി’ന്റെ അമരക്കാരിലൊരാളായ എലിസബത്ത് ഡേവിസ് അഭിപ്രായപ്പെടുന്നു.
വിവാഹിതർക്കും വിവാഹത്തിന് ഒരുങ്ങുന്നവർക്കും ആവശ്യമായ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്ന സംരംഭമാണ് ‘മാര്യേജ് കെയർ’. ഭരണകൂടവും പൊതുസമൂഹവും ഈ രംഗത്ത് കൂടുതൽ ശ്രദ്ധയും കരുതലും ചെലുത്തുകയാണെങ്കിൽ രാജ്യത്തെ കുടുംബ ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാൻ സാധിക്കുമെന്ന് തെളിവുകൾ സഹിതം എലിസബത്ത് ഡേവിസ് ചൂണ്ടിക്കാട്ടുന്നു.
‘കഴിഞ്ഞ വർഷംമാത്രം ‘മാര്യേജ് കെയറി’ലൂടെ 300ൽപ്പരം കുടുംബബന്ധങ്ങൾ തകരാതെ നിലനിർത്താൻ സാധിച്ചു. പക്ഷേ, സംഘടനയുടെ സാമ്പത്തി
ക പരാധീനതയും അപര്യാപ്തമായ മാനവശേഷിയും കാരണം ഞങ്ങളെ സമീപിക്കുന്നവർക്ക് യഥാസമയം സഹായം ലഭ്യമാക്കാൻ സാധിക്കാത്ത സ്തിഥിയാണുള്ളത്,’ എലിസബത്ത് വ്യക്തമാക്കി.
ബിജു നീണ്ടൂർ  
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?