Follow Us On

18

April

2024

Thursday

ഭീഷണിക്ക് മുന്നില്‍ ക്ഷമയുടെ മാര്‍ഗം മാത്രം

ഭീഷണിക്ക് മുന്നില്‍ ക്ഷമയുടെ മാര്‍ഗം മാത്രം

മൊസൂള്‍ (ഇറാക്ക്): വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാനും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും പാതയില്‍ മുന്നേറുവാനും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഇറാക്കിലെ ക്രൈസ്തവരെ ആഹ്വാനം ചെയ്തു.

ഐഎസ് ആക്രമണം നടത്തിയ ക്വാറഘോഷിലുള്ള സീറോ കാത്തലിക്ക് കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ട് നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാളിന്റെ ആഹ്വാനം. ഐഎസ് ആക്രമണമുണ്ടായ സമയത്ത് വിശ്വാസംഉപേക്ഷിക്കാന്‍ തയാറാകാതെ, തിരുക്കുടുംബം ചെയ്തതുപോലെ പലായനം ചെയ്ത ക്രൈസ്തവര്‍ വിശ്വാസത്തിന്റെ സാക്ഷികളാണെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തിയ ഇറാക്ക് സന്ദര്‍ശനത്തില്‍ വിവിധ കത്തീഡ്രലുകളിലായി സിറിയക്ക്, കല്‍ദായ, ലത്തീന്‍ റീത്തുകളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് കര്‍ദിനാള്‍ കാര്‍മികത്വം വഹിച്ചു. ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഇരുളിനെ പ്രകാശപൂര്‍ണമായ വാക്കുകളും പ്രവൃത്തികളുംകൊണ്ട് വെളിച്ചമായി മാറ്റുവാനാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോയോടൊപ്പം അര്‍പ്പിച്ച ദിവ്യബലിയില്‍ കര്‍ദിനാള്‍ പറഞ്ഞു. ഇറാക്ക് പ്രസിഡന്റ് ബാര്‍ഹാം സാലിഹും നിരവധി മന്ത്രിമാരും ഷിയ, സുന്നി വിഭാഗത്തിന്റെ പ്രതിനിധികളും യസീദി, സാബിയാന്‍ സമൂഹങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ‘ഔര്‍ ലേഡി ഓഫ് ഡെലിവറന്‍സ്’ സിറിയക്ക് കത്തോലിക്ക കത്തീഡ്രലില്‍ നടന്ന സിറിയക്ക് ക്രിസ്മസ് ആഘോഷത്തിലും കര്‍ദിനാ ള്‍ പങ്കെടുത്തു. രണ്ട് വൈദികരുള്‍പ്പെടെ 60-തോളം പേര്‍ 2010-ല്‍ ഈ ദൈവാലയത്തി ല്‍ നടന്ന ഭീകരാക്രമണത്തി ല്‍ കൊല്ലപ്പെട്ടിരുന്നു. സമാധാനത്തിന്റെ പുതിയ ലോകമാണ് ക്രിസ്തു നമുക്കായി തുറക്കുന്നതെന്ന് ബാഗ്ദാദിലെ ദൈവാലയത്തില്‍ ക്രിസ്മസ് ദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ കര്‍ദിനാള്‍ പങ്കുവച്ചു.

തുടര്‍ന്ന് ഇറാക്കി കുര്‍ദിസ്താന്‍ സന്ദര്‍ശിച്ച കര്‍ദിനാള്‍ ഐഎസ് ഭീകരരെ ഭയന്ന് പലായനം ചെയ്ത ക്രൈസ്തവര്‍ക്ക് അഭയം നല്‍കിയ അങ്കാവായിലെ കത്തോലിക്കരെയും സന്ദര്‍ശിച്ചു.

Share:

Related Posts

Latest Postss

Don’t want to skip an update or a post?