Follow Us On

16

April

2024

Tuesday

മംഗലാപുരത്ത് സർവമത സമ്മേളനം

മംഗലാപുരത്ത് സർവമത സമ്മേളനം

മംഗലാപുരം: മതത്തിനും ജാതിക്കും അതീതമായി എല്ലാവരെയും സഹോദരന്മാരായി കാണുമെന്നും മനുഷ്യരെ ശത്രുക്കളായി കാണാൻ പ്രേരിപ്പിക്കുന്ന ചിന്തകളെ ഒന്നിച്ചുനിന്ന് എതിർക്കുമെന്ന പ്രതിജ്ഞയോടെയായിരുന്നു ആ സമ്മേളനത്തിൽ ഒത്തുകൂടിയവർ പിരിഞ്ഞത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഭിന്നതകൾ സൃഷ്ടിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് എതിരെ സമൂഹത്തെ ബോധവല്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നല്ല മംഗലാപുരത്തിനായി അവർ ഒന്നിച്ചുകൂടിയത്.
മംഗലാപുരം രൂപത, ഹിദായത്ത് ഫൗണ്ടേഷൻ, ഹൈലാന്റ് ഇസ്ലാമിക് ഫോറം, ജെയിൻ സമിതി, കർണാടക ക്രിസ്ത്യൻ എഡ്യൂക്കേഷണൽ സൊസൈറ്റി, മൊഹാവീര മഹാജന സംഘ്, ശ്രീ ഗുരു സിങ് സഭ സൊസൈറ്റി തുടങ്ങിയ 19 സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്. പ്രസംഗങ്ങൾ വാക്കുകളിൽ ഒതുങ്ങാതെ പ്രവൃത്തിയിൽ എത്തുമ്പോഴാണ് സൗഹാർദ്ദത്തിന്റെ അന്തരീക്ഷം സമൂഹത്തിൽ രൂപംകൊള്ളുന്നതെന്ന് സെന്റ് ജോസഫ് സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. ഒനിൽ ഡിസൂസ പറഞ്ഞു. നമ്മുടെ വിശ്വാസങ്ങൾ മറ്റുള്ള വർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നവ ആകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സ്വന്തം മതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് വർഗീയ സംഘർഷങ്ങൾക്ക് കാരണമെന്ന് കെമർ സന്ദീപനി ആശ്രമാധിപൻ ശ്രീ ഈഷ വിറ്റൽദാസ് സ്വാമി പറഞ്ഞു. മതങ്ങൾക്ക് അതീതമായി മംഗലാപുരം നിവാസികൾ എന്ന ബോധ്യത്തിൽ ഒന്നിക്കണമെന്നും പലവിധത്തിലുള്ള അശാസ്ത്രീയ പദ്ധതികൾ കടന്നുവരുന്നതിനെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൊകാബെട്ടു മൊഹിയുദിൻ ജുമാ മസ്ജിദ് ഖത്തീബ് മൗലാനാ അബ്ദുൾ അസീസ് ദരിമി, മാംഗ്ലൂരു സിഖ് ഗുരുദ്വാരയിലെ പുരോഹിതൻ ജ്ഞാനി പർവീൺ സിംങ്, മംഗലാപുരം സിറ്റി പോലീസ് കമ്മീഷണർ എം. ചന്ദ്രശേഖർ, ഡപ്യൂട്ടി കമ്മീഷണർ സഞ്ചീവ് എം പാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?