Follow Us On

18

April

2024

Thursday

മതനിന്ദാ കേസ്: വധശിക്ഷ ഇസ്ലാമികവിരുദ്ധമെന്ന് പാക് ഇമാമുമാർ

മതനിന്ദാ കേസ്: വധശിക്ഷ ഇസ്ലാമികവിരുദ്ധമെന്ന് പാക് ഇമാമുമാർ

ഇസ്ലാമാബാദ്: മതനിന്ദയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇസ്ലാം പഠനങ്ങൾക്ക് വിരുദ്ധമാണെന്ന് പാക്കിസ്ഥാനിലെ മുസ്ലീം പുരോഹിതന്മാർ. പാക്കിസ്ഥാനിൽ നടമാടുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇസ്ലാമാബാദിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ്, ‘ഇസ്ലാമാബാദ് പ്രഖ്യാപനം’ എന്ന് വിശേഷിപ്പിക്കുന്ന പ്രഖ്യാപനത്തിലും ഇമാമുമാർ ഒപ്പുവെച്ചു.

മതനിന്ദക്കുറ്റം ആരോപിക്കപ്പെട്ട് ഒൻപത് വർഷം തടവറയിൽകഴിയുകയും ഒടുവിൽ വധശിക്ഷ റദ്ദാക്കുകയും ചെയ്ത ക്രൈസ്തവ വനിത ആസിയ ബീബിയുടെ കേസിനെ പരാമർശിച്ച മുസീം ഇമാമുമാർ പ്രമേയവും പാസാക്കി. നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കും സാംസ്‌ക്കാരികവും മതപരവുമായ ചട്ടങ്ങൾക്കനുസരിച്ച് രാജ്യത്ത്ജീവിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രഖ്യാപനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

തീവ്ര ഇസ്ലാമിക നിലപാട് രൂക്ഷമായ സാഹചര്യത്തിലാണ് മുസ്ലിം ഇമാമുമാർ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിൽ പാക്കിസ്ഥാൻ ഉൽമ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സീരത്^ഇ^റഹ്മത്ത്^ഉൽ^അൽമീൻ സമ്മേളത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതും പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതും.

അഞ്ഞൂറിലധികം മുസ്ലിം ഇമാമുമാർ അണിനിരന്ന പ്രതിഷേധത്തിൽ, തീവ്ര ഇസ്ലാമിക ചിന്തമൂലം മതപരമായ വിവേചനം നേരിടുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കും അഹമ്മദി, ഷിയ തുടങ്ങിയ സമൂഹങ്ങൾക്കുംവേണ്ടിയാണ് ശബ്ദമുയർത്തിയത്.

വിശ്വാസപരമായ ആരോപണങ്ങൾക്ക് വധശിക്ഷ വിധിക്കുന്നത് ഇസ്ലാം പ~നങ്ങൾക്ക് വിരുദ്ധമാണ്. നിയമ വ്യവസ്ഥ അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കും സാംസ്‌ക്കാരികവും മതപരവുമായ ചട്ടങ്ങൾക്കനുസരിച്ച് രാജ്യത്ത്ജീവിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മതേതര സംസ്‌കാര വൈവിധ്യം നിറഞ്ഞ രാഷ്ട്രമായി പാക്കിസ്ഥാനെ കാണണം. മുസ്ലിം ഇതര സമൂഹങ്ങൾക്കും അവകാശങ്ങൾ അനുവദിച്ച് നൽകണമെന്നും അവരുടെ അടിസ്ഥാനആവശ്യങ്ങൾ ഭരണകൂടം സംരക്ഷിക്കണമെന്ന് ഓർമിപ്പിച്ചുമാണ്ഇമാമുമാരുടെ സമ്മേളനം സമാപിച്ചത്.

Share:

Related Posts

Latest Postss

Don’t want to skip an update or a post?