Follow Us On

29

March

2024

Friday

മതവിശ്വാസങ്ങളിലേക്കുള്ള കടന്നുകയറ്റം അപകടകരം

മതവിശ്വാസങ്ങളിലേക്കുള്ള  കടന്നുകയറ്റം അപകടകരം

കൊച്ചി: മതവിശ്വാസങ്ങളിലേക്ക് അധികാരമുപയോഗിച്ചുള്ള കടന്നുകയറ്റം ഏതു ഭാഗത്തുനിന്നാണെങ്കിലും അത് ജനാധിപത്യത്തിനും മതേതരത്വത്തിനും അപകടകരമാണെന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. പാലാരിവട്ടം പി.ഒ.സിയില്‍ ചേര്‍ന്ന കത്തോലിക്ക കോ ണ്‍ഗ്രസ് കേന്ദ്രസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസങ്ങളെ ബഹുമാനിക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സ ര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ബിഷപ് പറഞ്ഞു. വിജ്ഞാനകൈരളി എഡിറ്റോറിയലിന്റെയും ശബരിമല സംബന്ധിച്ച സമകാലീന സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നയവും സംവിധാനങ്ങളും പ്രതികരണങ്ങളും വിശ്വാസികളുടെ താല്‍പര്യവും സംരക്ഷിക്കുന്ന തരത്തിലായിരിക്കണമെന്നും മറിച്ചുണ്ടാകുന്ന പക്ഷം കത്തോലിക്ക കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും കേന്ദ്രസമിതി അംഗീകരിച്ച പ്രമേയം പറയുന്നു.
പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരത്തിനും കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയമാണ് കൈക്കൊള്ളുന്നത്. ലഭ്യമായ പണം ചെലവഴിക്കുന്നതിലും പുനരുദ്ധാരണ മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്നും കേന്ദ്രസമിതി വിലയിരുത്തി.
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കൂടുത ല്‍ ഉത്തരവാദിത്വത്തോടുകൂടി കത്തോലിക്ക സമുദായം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന കാര്‍ഷിക പ്രതിസന്ധിക്കും സാമ്പത്തിക പ്രതിസന്ധിക്കും ജനാധിപത്യ പ്രക്രിയയിലൂടെ പരിഹാരം കാണാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അതിനായി കത്തോലിക്ക കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും കേന്ദ്രസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച യോഗത്തില്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, കെ.സി.എഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, ജോസ് മേനാച്ചേരി, പ്രഫ. ജോയി മുപ്രാപ്പള്ളില്‍, സാജു അലക്‌സ്, ആന്റണി കെ.ജെ, സെലിന്‍ മുണ്ടമറ്റം, പ്രഫ. ജാന്‍സണ്‍ ജോസഫ്, അഡ്വ. ബിജു കുണ്ടുകുളം, ജോര്‍ജ് കെ.സി, മോഹന്‍ ഐസക്, തോമസ് പീടികയില്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആ ന്റണി, പീറ്റര്‍ ഞരളക്കാട്ട്, ബിറ്റി നെടുനിലം, ഫീസ്റ്റി മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?