Follow Us On

29

March

2024

Friday

മദ്യലോകത്തിൽനിന്ന് ആത്മലഹരിയിലേക്ക്

മദ്യലോകത്തിൽനിന്ന് ആത്മലഹരിയിലേക്ക്

ധനസമ്പാദനത്തിനായി 24 മണിക്കൂർ പോരെന്ന് തോന്നിയ മദ്യവ്യവസായിയായിരുന്ന ഔസേപ്പച്ചൻ പുതുമനയുടെ മാനസാന്തര കഥപറയുന്ന ഗ്രന്ഥമാണ് ‘മദ്യലോകത്തിൽനിന്ന് ആത്മലഹരിയിലേക്ക്’. ജീവിതാനുഭവങ്ങളുടെ പിൻബലത്തിൽ രചിക്കപ്പെട്ട ഈഗ്രന്ഥം വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുമെന്ന് ഉറപ്പിക്കാം. ദൈവമകൻ എന്ന പദവിയെ മാനിക്കാതിരുന്ന ബാല്യയൗവന നാളുകളെക്കുറിച്ചും മദ്യവ്യവസായം അവസാനിപ്പിച്ച് ശുശ്രൂഷാ ജീവിതത്തിലേയ്ക്ക് കടന്നുവന്ന സന്ദർഭങ്ങളെക്കുറിച്ചും വളരെ ലളിതമായും സത്യസന്ധമായും വിവരിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ.
ധനമാണ് ജീവിതത്തിൽ എറ്റവും പ്രധാനമെന്ന് ചിന്തിച്ച് അത് ഏറ്റവും എളുപ്പത്തിലും ഉയർന്നതോതിലും സമ്പാദിക്കാനായി ഇറങ്ങിതിരിച്ച ഔസേപ്പച്ചൻ തന്റെ കൗശലബുദ്ധിയാൽ തന്ത്രങ്ങൾ മെനഞ്ഞെടുത്താണ് മദ്യവ്യസായം ആരംഭിച്ചത്. എന്നാൽ ധനം കുമിഞ്ഞ് കൂടിയപ്പോൾ സന്തോഷവും സമാധാനവും ആദ്ദേഹത്തിൽനിന്ന് അകലെയായി. തുടർന്നുണ്ടായ നിരാശയിൽ ആത്മഹത്യ ചെയ്യാനുള്ള ശക്തമായ പ്രേരണ ഔസേപ്പച്ചനെ പിടികൂടി. എന്നാൽ ദൈവത്തിന്റെ പ്രത്യേക കരുതൽ ആത്മഹത്യയിൽനിന്ന് അദ്ദേഹത്തെ തടഞ്ഞു. തുടർന്നുള്ള ജീവിതം മാറ്റങ്ങളുടെതായിരുന്നു.
ആത്മീയ അനുഭവങ്ങളിലൂടെ ദൈവം അദ്ദേഹത്തെ വഴിനടത്തി. അങ്ങനെ മദ്യലോകം ഉപേക്ഷിച്ച് ആത്മലഹരിതേടിയുള്ള ആ യാത്ര കർത്തൃശുശ്രൂഷയിൽ എത്തിച്ചേർന്നു. ധനസമ്പാദനമാകരുത് ജീവിതത്തിന്റെ ലക്ഷ്യമെന്നും ദൈവേഷ്ടത്തിന് വിധേയപ്പെട്ട് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കണമെന്നുമുള്ള വ്യക്തമായ സന്ദേശം ഔസേപ്പേച്ചൻ പുതുമന ഈ ഗ്രന്ഥത്തിലൂടെ വായനക്കാരിലെത്തിക്കുന്നു.
Buy Online : http://www.sophiabuy.com/

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?