Follow Us On

29

March

2024

Friday

മനോഭാവം വിജയത്തിന്റെ അടിസ്ഥാന ഘടകം: ജസ്റ്റീസ് കുര്യൻ ജോസഫ്

മനോഭാവം വിജയത്തിന്റെ അടിസ്ഥാന ഘടകം: ജസ്റ്റീസ് കുര്യൻ ജോസഫ്

എറണാകുളം: ജീവിതശൈലിയും മനോഭാവങ്ങളും ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. സീറോ മലബാർ സഭയിലെ വിശ്വാസ പരിശീലന കമ്മീഷന്റെ ആഭിമുഖ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യസന്ധത, നീതിബോധം, ദൈവാശ്രയബോധം എന്നിവ നല്ല മനോഭാവങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഇത്തരം മൂല്യങ്ങൾ ഒത്തുചേരുമ്പോഴാണു നല്ല വ്യക്തിത്വം രൂപപ്പെടുന്നത്. ക്രിയാത്മകവും വിശുദ്ധവുമായ ചിന്തകൾ, പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആർജിക്കുന്ന മൂല്യബോധം എന്നിവയിൽനിന്നുമാണു മനോഭാവങ്ങൾ രൂപപ്പെടേണ്ടതെന്നും ജസ്റ്റീസ് കുര്യൻ ജോസഫ് പറഞ്ഞു.
സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ ഡീന എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ സഭയിലെ വിവിധ രൂപതകളിൽ ഏഴാം ക്ലാസിൽ വിശ്വാസ പരിശീലനം പൂർത്തിയാക്കിയവരിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു മൂന്നു ദിവസത്തെ പ്രതിഭാസംഗമത്തിൽ പങ്കെടുത്തത്. നിജോ ജോസഫ് പുതുശേരി, ഫാ. ഡായ് കുന്നത്ത്, ഫാ. പോൾ റോബിൻ തെക്കത്ത്, ഫാ. ഡായ് കുന്നത്ത്, ഷാജി മാലിപ്പാറ, ഡോ. ബീന മനോജ് എന്നിവർ ക്ലാസുകൾ നയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?