Follow Us On

29

March

2024

Friday

മാർ ഈവാനിയോസിന്റെ ജീവിതം ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തം: കർദിനാൾ തിമോത്തി ഡോളൻ

മാർ ഈവാനിയോസിന്റെ ജീവിതം ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തം: കർദിനാൾ തിമോത്തി ഡോളൻ

201617779ഓർമ്മപെരുന്നാൾ സമാപിച്ചു
തിരുവനന്തപുരം : ഭയവും അക്രമവും വളരുന്ന ഈ കാലഘട്ടത്തിൽ ദൈവദാസൻ മാർ ഈവാനിയോസ് ഉയർത്തിപിടിച്ച ഐക്യവും അനുരഞ്ജനവും പ്രത്യാശ പകരുന്നതായി ന്യൂയോർക്ക് കർദിനാൾ തിമോത്തി ഡോളൻ. മാർ ഈവാനിയോസിനെ പോലുള്ള പുണ്യ പുരുഷന്മാർ നമുക്ക് ആവശ്യമാണെന്ന് കർദിനാൾ ഡോളൻ പറഞ്ഞു. മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെയും ബഥനി ആശ്രമത്തിന്റെയും സ്ഥാപകനായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപോലീത്തായുടെ 63-ാം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സമൂഹബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് കർദിനാൾ ഡോളൻ ഇപ്രകാരം പറഞ്ഞത്. യേശുക്രിസ്തു അഞ്ചപ്പം വർദ്ധിപ്പിച്ച് അയ്യായിരം പേർക്ക് നൽകിയതു പോലെയാണ് മാർ ഈവാനിയോസ് ആരംഭിച്ച പുനരൈക്യ പ്രസ്ഥാനത്തെ ദൈവം വളർത്തിയത്. യേശുവിനെ അനുകരിക്കുവാനുള്ള അദമ്യമായ ആഗ്രഹമാണ് മലങ്കരയിൽ ബഥനി സന്യസ പ്രസ്ഥാനത്തിന് രൂപം കൊടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കർദിനാൾ ഡോളൻ പറഞ്ഞു.
സുവിശേഷത്തെ പാഠപുസ്തകമാക്കുവാൻ ഉപദേശിച്ച മാർ ഈവാനിയോസിനെ അദ്ദേഹം അനുസ്മരിച്ചു. രാവിലെ 8-ന് കത്തീഡ്രൽ ഗേറ്റിൽ എത്തിയ ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളനെ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് കബർ ചാപ്പലിൽ ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിടം കർദിനാൾ ഡോളൻ സന്ദർശിച്ച് പ്രാർത്ഥന നടത്തി. അംശവസ്ത്രങ്ങൾ ധരിച്ച വൈദികരും മെത്രാപോലീത്താമാരും തുടർന്ന് സമൂഹബലിക്കായി കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി നീങ്ങി. ഏറ്റവും പിന്നിലായി കാതോലിക്കാബാവായും ന്യൂയോർക്ക് ആർച്ച്ബിഷപ്പും നീങ്ങി. കാതോലിക്കാബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹബലി നടന്നു. തന്റെ സ്വാഗത പ്രസംഗത്തിൽ സാർവ്വത്രിക സഭയിലും പൊതു സമൂഹത്തിലും കർദിനാൾ ഡോളൻ ഉയർത്തിപിടിക്കുന്ന സുവിശേഷ മൂല്യങ്ങളെ മലങ്കര സഭ വിലമതിക്കുന്നതായി ബാവാ പറഞ്ഞു. 1948-ൽ ന്യൂയോർക്ക് അതിരൂപത സന്ദർശിച്ച മാർ ഈവാനിയോസ് മെത്രാപോലീത്താക്ക് ലഭിച്ച അംഗീകാരം കർദിനാൾ ക്ലീമീസ് ബാവാ അനുസ്മരിച്ചു.
മലങ്കര സഭയുടെ ഉപഹാരമായ സ്ലീബാ നൽകിക്കൊണ്ട് വത്തിക്കാന്റെ ജനാലകളിലൂടെ ജനസഹസ്രങ്ങളെ ആശിർവദിക്കുവാൻ കർദിനാൾ ഡോളന് കഴിയട്ടെ എന്ന് ക്ലീമീസ് ബാവാ പറഞ്ഞു. ദൈവദാസൻ മാർ ഈവാനിയോസ് തന്റെ ശുശ്രൂഷാകാലത്ത് ഉപയോഗിച്ച അംശവടിയും മോതിരവും സ്ലീബായുമാണ് കുർബാനക്ക് കാതോലിക്കാബാവാ ഉപയോഗിച്ചത്. നാഗപ്പൂർ ആർച്ച്ബിഷപ്പ് ഏബ്രഹാം വിരുതു കുളങ്ങര, ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ, യൂഹാന്നോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ഏബ്രഹാം മാർ ജൂലിയോസ്, വിൻസെന്റ് മാർ പൗലോസ്, ജേക്കബ് മാർ ബർണാബാസ്, തോമസ് മാർ അന്തോണിയോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്‌തേഫാനോസ്, സഭയിലെ മുന്നൂറോളം വൈദികരും സഹകാർമ്മികരായിരുന്നു. സമൂഹബലിക്ക് ശേഷം കബറിടത്തിൽ അനുസ്മരണ പ്രാർത്ഥനയും ധൂപാർപ്പണവും നടന്നു. ആയിരക്കണക്കിന് തീർത്ഥാടകർ കബറിടത്തിൽ പ്രാർത്ഥിച്ച് അനുഗ്രഹം നേടി. സെന്റ് മേരീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ എല്ലാ തീർത്ഥാടകർക്കും നേർച്ചയൂണ് നൽകി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?