Follow Us On

29

March

2024

Friday

മാർ സ്റ്റീഫൻ ചിറപ്പണത്തിന് ഇരിങ്ങാലക്കുട രൂപതയിൽ സ്വീകരണം

മാർ സ്റ്റീഫൻ ചിറപ്പണത്തിന് ഇരിങ്ങാലക്കുട രൂപതയിൽ സ്വീകരണം

ഇരിങ്ങാലക്കുട: യൂറോപ്പിലെ സീറോ-മലബാർ വിശ്വാസികളുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററും, അയർലണ്ടിലെ സ്ലെബ്‌റ്റെ രൂപതയുടെ സ്ഥാനിക മെത്രാനുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന് ഇരിങ്ങാലക്കുട രൂപതയിൽ ഇന്ന് സ്വീകരണം നൽകി. ഇരിങ്ങാലക്കുട കത്തീഡ്രൽ ദൈവാലയത്തിൽ നടന്ന സ്വീകരണത്തിൽ ഉറുഗ്വെയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനികുളം, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, അമേരിക്കയിലെ ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. മാർ സ്റ്റീഫൻ ചിറപ്പണത്ത് ദിവ്യബലി യിൽ മുഖ്യകാർമ്മികനായിരുന്നു. ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് പാനികുളം വചനസന്ദേശം നല്കി.
രൂപതാകാര്യാലയത്തിൽ സംഘടിപ്പിച്ച അനുമോദനസമ്മേളനത്തിൽ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായിരുന്നു. മാർ ജോയ് ആലപ്പാട്ട്, രൂപത പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയ് പാലിയേക്കര, എഫ്. സി.സി. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ധന്യ ബാസ്റ്റിൻ എഫ്. സി. സി., രൂപത കേന്ദ്രസമിതി പ്രസിഡന്റ് സോജൻ മേനാച്ചേരിമാർ സ്റ്റീഫൻ ചിറപ്പണത്ത്, മോൺ. ജോബി പൊഴോലിപ്പറമ്പിൽ, മോൺ. ആന്റോ തച്ചിൽ, മോൺ. ലാസർ കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ വൈദികർ, സമർപ്പിതഭവനങ്ങളുടെ സുപ്പീരിയേഴ്‌സ്, പാസ്റ്ററൽ കൗസിൽ അംഗങ്ങൾ, ഇടവകകളിലെ നടത്തു കൈക്കാരന്മാർ, സെമിനാരി വിദ്യാർത്ഥികൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട രൂപതാംഗമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് കഴിഞ്ഞ നവംബർ ഒന്നിനാണ് റോമിൽവെച്ച് മെത്രാനായി അഭിഷിക്തനാകുന്നത്. സമ്മേളനത്തിൽ രൂപതയിൽനിന്നും ഈ വർഷം വൈദികപട്ടം സ്വീകരിച്ച 22 വൈദികർക്ക് സ്വീകരണം നൽകി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?