Follow Us On

29

March

2024

Friday

മൂന്നിൽ തുടങ്ങി, മുപ്പത് വർഷത്തിനിടെ തുറന്നത് 30,000 ദൈവാലയങ്ങൾ;റഷ്യയിൽ വിശ്വാസം ശക്തിയാർജിക്കുന്നു

മൂന്നിൽ തുടങ്ങി, മുപ്പത് വർഷത്തിനിടെ തുറന്നത് 30,000 ദൈവാലയങ്ങൾ;റഷ്യയിൽ വിശ്വാസം ശക്തിയാർജിക്കുന്നു
മോസ്‌ക്കോ: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ക്രൈസ്തവമതപീഢനങ്ങളാൽ കുപ്രസിദ്ധിയാർജിച്ച റഷ്യയിൽ വിശ്വാസം ശക്തിയാർജിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ പൂട്ടികിടന്നിരുന്ന മുപ്പതിനായിരം ദൈവാലയങ്ങളാണ് വിശ്വാസികൾക്ക് സർക്കാർ തുറന്ന് നൽകിയത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ 80,000 ദൈവാലയങ്ങൾ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് റഷ്യൻസഭ.
വിശ്വാസികൾ അധ്വാനിച്ചും പണം മുടക്കിയും നിർമ്മിച്ച ദൈവാലയങ്ങൾ പുരാതന സ്മാരകങ്ങളായി സംരക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് മോസ്‌കോ പാത്രിയാർക്കേറ്റിന്റെ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് സമിതി ചെയർമാൻ മെട്രോപ്പോളീറ്റൻ ഹിലാരിയോൺ ആൽഫയേവ് പറഞ്ഞു. 1988- ൽ മൂന്ന് ദൈവാലയമായിരുന്നു തുറന്നത്. പക്ഷെ ഇന്നത് നാല്പതിനായിരത്തോളമായി. എന്നാൽ, 1917 ലെ ബോൾഷെവിക് വിപ്ലവം മൂലം അടച്ച ദൈവാലയങ്ങൾ 2050 തോടെയെ തുറന്നു പ്രവർത്തിക്കൂ. മുൻപ് ആയിരത്തി അഞ്ഞൂറ് അശ്രമങ്ങളുണ്ടായിരുന്ന സോവിയറ്റ് റഷ്യയിൽ നിലവിൽ ആയിരത്തിനടുത്ത് ആശ്രമങ്ങളാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം വിശദീകരിച്ചു.
1917 നവംബറിലാണ് അലക്സാണ്ടർ കെറൻസ്‌കി നേതൃത്വം നൽകിയിരുന്ന താത്കാലിക സർക്കാരിനെ അട്ടിമറിക്കാൻ ബോൾഷെവിക്കുകൾ ശ്രമം തുടങ്ങിയത്. റഷ്യൻ വിപ്ലവത്തിന്റെ സൂത്രധാരനായിരുന്ന വ്ലാഡിമിർലെനിൻ നിരവധി ക്രൈസ്തവരെയാണ് ഇക്കാലയളവിൽ കൂട്ടക്കൊല ചെയ്തത്. 1991 ൽ സോവിയറ്റ് യൂണിയൻ നേതൃത്വം പിൻമാറിയതിനെ തുടർന്നാണ് റഷ്യയിൽ ഓർത്തഡോക്സ് സഭ ശക്തി പ്രാപിച്ചത്. ഒരു കാലത്ത് നിരീശ്വരവാദത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പേരിൽ ക്രൈസ്തവരെ ഉന്മൂലനം ചെയ്തിരുന്ന റഷ്യയിൽ ഇന്ന് നിരീശ്വരവാദികൾ വളരെ കുറവാണ്. വൈദികപരിശീലനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണവും നാൾക്കുനാൾ കൂടുകയാണ്. നിലവിൽ റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിന്റെ പരസ്യ പിന്തുണയും പങ്കാളിത്തവും റഷ്യൻ സഭയ്ക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?