Follow Us On

29

March

2024

Friday

മോചിതനായതിൽ ദൈവത്തിനു നന്ദി: ഫാദർ ടോം ഉഴുന്നാലിൽ.

മോചിതനായതിൽ ദൈവത്തിനു നന്ദി: ഫാദർ ടോം ഉഴുന്നാലിൽ.

മസ്‌കത്ത്: ഭീകരരുടെ പിടിയിൽനിന്നു മോചിതനായതിൽ ദൈവത്തിനു നന്ദിയെന്ന് ഫാദർ ടോം ഉഴുന്നാലിൽ. മോചിതനായി മസ്‌കത്തിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാൻ സുൽത്താനും പ്രാർഥിച്ചവർക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ഉഴുന്നാലിൽ ഒമാൻ സൈനിക വിമാനത്തിലാണ് മസ്‌കത്തിലെത്തിയത്.
മോചന വാർത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാർത്തയെന്നു ട്വീറ്റ് ചെയ്തു. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. കേരളത്തിൽ എത്തിയാലുടൻ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകൾക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി.
 
 
 
 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?