Follow Us On

28

March

2024

Thursday

റവ. ഡോ. ഉമ്മൻ ജോർജ് കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്

റവ. ഡോ. ഉമ്മൻ ജോർജ് കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ്

കോട്ടയം: സി.എസ്.ഐ സഭ പുതുതായി രൂപീകരിച്ച കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി സി.എസ്.ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസൻഷൻ ചർച്ച് വികാരിയുമായ റവ. ഡോ. ഉമ്മൻ ജോർജ് (61) തിരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയിൽ സി.എസ്.ഐ സിനഡ് ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയിൽ കൂടിയ സമിതിയാണ് റവ. ഡോ. ഉമ്മൻ ജോർജിനെ തിരഞ്ഞെടുത്തത്.
സി.എസ്.ഐ സിനഡ് അംഗം, സി.എസ്.ഐ സിനഡ് മിഷൻ, ഇവൻഡലിക്കൽ കമ്മിറ്റിയംഗം, മധ്യകേരള മഹായിടവക എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം, സി.എസ്.ഐ നോർത്ത് അമേരിക്കൻ കൗൺസിൽ വൈസ് പ്രസിഡന്റ്, ശാലോം ഭവനദാന പദ്ധതി കൺവീനർ, മഹായിടവക മിഷൻ ബോർഡ് സെക്രട്ടറി, പാസ്റ്ററൽ ബോർഡ് സെക്രട്ടറി, അല്മായ സംഘടന വൈസ് പ്രസിഡന്റ്, മഹായിടവക കൺവൻഷൻ കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.
സേവനം അനുഷ്ഠിച്ച ഇടവകകളിലെല്ലാം വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. സി.എസ്.ഐ അസൻഷൻ ദൈവാലയത്തിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് ദൈവാലയത്തിനു കീഴിലുള്ള സേവനനിലയം മെഡിക്കൽ കോളജിലെ രോഗികൾക്ക് മൂന്നുനേരവും സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതി തുടങ്ങിയത്. നേരത്തെ ഇത് ഒരു നേരമായിരുന്നു. കാൻസർ രോഗികൾക്കുള്ള മുറികളുടെ സൗകര്യവും വർധിപ്പിച്ചു. നിർധന കുടുംബങ്ങൾക്ക് ഭവനം നൽകിയ ശാലോം ഭവന പദ്ധതിയെ മുന്നിൽനിന്നു നയിച്ചത് റവ. ഡോ. ഉമ്മൻ ജോർജായിരുന്നു.
കോട്ടയം സി.എസ്.ഐ കോളജ്, ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കണ്ണമ്മൂല വൈദിക സെമിനാരിയിൽ വേദശാസ്ത്രത്തിൽ ബിരുദം. തുടർന്ന് അമേരിക്കയിലെ ഷിക്കാഗോയിൽനിന്ന് ഡോക്ടറേറ്റ്. മുണ്ടത്താനം, ഞാലിയാംകുഴി, മാവേലിക്കര, ഷിക്കാഗോ, മാമ്മൂട്, നെടുങ്ങാടപ്പള്ളി, മൂലേടം, കഞ്ഞിക്കുഴി എന്നീ ഇടവകകളിൽ വികാരിയായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?