Follow Us On

28

March

2024

Thursday

'ലെന്റ് 2018' ഇരുപത്തൊൻപതാം നോമ്പുദിനം

'ലെന്റ് 2018' ഇരുപത്തൊൻപതാം നോമ്പുദിനം

റോസ്‌മേരിക്കൊപ്പം ഫ്രാൻസിലൂടെ ഞാൻ യാത്ര ചെയ്യുമ്പോൾ ല്യൂയിഡ്സ് എന്ന സ്ഥലത്ത് ഭക്ഷണം കഴിക്കാൻ കയറി. ഞങ്ങൾക്ക് ഫ്രഞ്ച് അറിയാത്തതിനാലും അവിടുത്തെ ഭക്ഷണത്തെപറ്റി യാതൊരു വിവരവുമില്ലാത്തതിനാലും മെനു നോക്കി ഞങ്ങൾ ഭക്ഷണം ഓർഡർ ചെയ്തു. റോസ്‌മേരിക്ക് നല്ലൊരുവിഭവം വന്നു. എന്നാൽ എനിക്ക് വന്നത് വേവിക്കാത്ത ഒരു കഷണം ഇറച്ചിയാണ്. അവരത് വേവിക്കാൻ മറന്നു പോയതാണെന്ന് ഞാൻ വിചാരിച്ചു. അതിനാൽ വെയിറ്ററെ വിളിച്ച് അതു വേവിച്ചുതരാമോ എന്ന് ഞാൻ ചോദിച്ചു. അത് കേട്ട് എനിക്ക് യാതൊരു ബോധവുമില്ലല്ലോ എന്ന ഭാവത്തിൽ അയാളെന്നെ നോക്കി.
ആ ഭക്ഷണത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്ന് മാത്രമല്ല അത് എനിക്ക് ഇഷ്ടപ്പെടാൻ കഴിഞ്ഞുമില്ല. കാരണം അതിനു മുമ്പ് ഞാൻ അത് കണ്ടിട്ടില്ല, അതിനെ കുറിച്ച് കേട്ടിട്ടില്ല. അതേസമയം, മറ്റുചിലർക്ക് അതേറെ പ്രിയപ്പെട്ട ആഹാരമാണുതാനും. അതുപോലെ തന്നെയാണ് ദൈവത്തെക്കുറിച്ചുള്ള അറിവും. അവിടുത്തെ പോലെയാകണമെകിൽ അവിടുത്തെപറ്റി കുറച്ചുകാര്യങ്ങൾ നമ്മൾ അറിയണം.
അവിടുത്തെ പോലെയാകാൻ ശ്രമിക്കുമ്പോഴാണ് അവിടുത്തെക്കുറിച്ചുള്ള അവബോധം നമുക്കുണ്ടാകുക. ആ സമയത്താണ് ഏറെ താല്പര്യത്തോടെ ദൈവത്തെ അന്വേഷിക്കാൻ നാം തുടങ്ങുക. പക്ഷെ അത് കുറച്ച്പ്രയാസമുള്ള കാര്യമാണ്. ഞാൻ നിങ്ങളോട് ഒരുകാര്യവും ആവശ്യപ്പെടാതെ പ്രാർത്ഥിക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് കഴിയുമോ? ഏറെ പേർക്ക് അത് വളരെ ബുദ്ധിമുട്ടാകും.
ഇതാ ഞാൻ ഏറെ ബലഹീനനും നിസാരനും ആയ നിന്റെ സൃഷ്ടി. നീയോ ഒരിക്കലും തെറ്റ് പറ്റാത്ത എല്ലാറ്റിനും അധിപനായ പരമോന്നതൻ. ഞാനോ വിചാരിക്കുന്നതിലേറെ തെറ്റുചെയ്യുന്ന മനുഷ്യൻ… ദൈവത്തിന്റെ സാമീപ്യംതേടുക, അവിടുത്തെ സന്നിധിയിലായിരിക്കുക അതാണ് നമ്മൾ ചെയ്യേണ്ടത്. നാം അങ്ങനെ നിശബ്ദനായി അവിടത്തെ സന്നിധിയിലെത്തണം. ഞാൻ സാധാരണ പ്രാർത്ഥിക്കുമ്പോൾ, ഒരു തിരി കത്തിച്ചുവെക്കും. കത്തോലിക്കർ സാധാരണ തിരി ഉപയോഗിക്കുന്നത്  ദിവ്യമായ ഒരു പ്രത്യേക സമയത്തെ സൂചിപ്പിക്കാനാണ്. നാം ഈ സമയം ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവിടുത്തെ സാന്നിധ്യം അറിയുന്നു. അവിടുത്തോട് നമ്മൾ സംസാരിക്കണം, എന്നെ കുറിച്ച് എല്ലാം നിനക്കറിയാം, ഞാൻ ഇതാ നിന്റെ കൂടെ എന്നോട് സംസാരിക്കൂ, അവിടുത്തോട് പറയണം. അവിടുത്തോടൊപ്പം കുറച്ചു നേരം ശാന്തമായിരിക്കണം. ഇങ്ങനെ കുറച്ചുനേരം നിങ്ങൾ ദൈവത്തോടൊപ്പം ആയിരിക്കുമോ.
നിങ്ങൾ ഒരു പ്രത്യേക തിരി അതിനായി തിരഞ്ഞെടുക്കുക. തുടർന്ന് എല്ലാദിവസവും അവിടുത്തോടുകൂടെ ആയിരിക്കുമ്പോൾ ഈ തിരികത്തിച്ച് നിശബ്ദതയിലാകാൻ ശ്രമിക്കുക. ഇനിയുള്ള ഈ നോമ്പുകാലദിനങ്ങൾ നമുക്കിങ്ങനെ പ്രാർത്ഥിക്കാം, ദൈവമേ നിശബ്ദതയിൽ എന്നോട് സംസാരിക്കാൻ വരേണമേ, എന്റെ പ്രാർത്ഥന കേൾക്കണമേ,

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?