Follow Us On

29

March

2024

Friday

'ലെന്റ് 2018' എട്ടാം നോമ്പുദിന സന്ദേശം

'ലെന്റ് 2018' എട്ടാം നോമ്പുദിന സന്ദേശം

ഇന്നാദ്യം എല്ലാവരോടും എന്റെ നന്ദി അറിയിക്കുകയാണ്, ഈ നോമ്പുകാലത്തിന്റെ ആരംഭത്തിൽ, എന്റെ കണ്ണിന് ഒരു അസുഖം ബാധിച്ചു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇപ്പോൾ കണ്ണിന് ചുവപ്പ് നിറമുണ്ടെകിലും, ഒരു ഭാഗം നന്നായി കാണാൻ കഴിയില്ലെങ്കിലും എനിക്ക് ആശ്വാസമുണ്ട്. നിങ്ങളുടെ പ്രാർത്ഥനയാണ് അതിന് കാരണം. അതിന് ഞാൻ എല്ലാവരോടും നന്ദി പറയുന്നു.
നോമ്പുകാലത്ത് ജീവിതപരിവർത്തനത്തെക്കുറിച്ചാണ് നാം ചിന്തിക്കുന്നത്. യേശുവിന്റെ മരണവും ഉയർപ്പും മൂലം നമ്മുടെ ജീവിതത്തിനും മാറ്റം സംഭവിക്കാനാണ് നാം ഈ നോമ്പുകാല ചിന്തകളിലൂടെ കടന്നുപോകുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്‌സംഭവമാണ് യേശുവിന്റെ പുനരുത്ഥാനം. അതിനു വേണ്ടി ഒരുങ്ങുമ്പോൾ, നമുക്ക് ഇഷ്ടമുള്ളത് വേണ്ടെന്ന് വെച്ചശേഷം നീയാണ് എനിക്ക് ഏറ്റവും വലുതെന്ന് നാം ഈശോയോട് പറയുന്നു. യേശുവിന്റെ ഉയർപ്പിനോടാണ് നാം നമ്മുടെ ജീവിതത്തെ ചേർത്തുവെയ്ക്കുന്നത്. അതിനായി വേണ്ടെന്നുവെച്ച കാര്യങ്ങളാണ് ഈ ദിവസങ്ങളിൽ നാം സ്മരിച്ചത്. ജീവിതത്തിൽ ഏറെ ഇഷ്ടപെടുന്ന കാര്യങ്ങൾ വേണ്ടെന്നുവെക്കാനാണ് ഞാൻ ആദ്യം തീരുമാനിച്ചത്, പിന്നെ പ്രാർത്ഥനയുടെ ആവശ്യകതയെപ്പറ്റി ചിന്തിച്ചു. മറ്റുള്ളവരോട് നിരുപാധികം ക്ഷമിക്കാൻ ശ്രമിച്ചു. അവസാനം, ഇന്നലെ നമ്മോട് തന്നെ ക്ഷമിക്കാൻ നാം ചിന്തിച്ചു.
നോമ്പിലൂടെ ദൈവവുമായി നമ്മുടെ ബലഹീനതകൾക്കൊപ്പം മുഖാഭിമുഖം വരാനാണ് നാം പരിശ്രമിക്കുന്നത്. അതിന് നമുക്ക് ദൈവകൃപവേണം. ബലഹീനരും ഭാരം വഹിക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാമെന്ന് ക്രിസ്തു വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുന്നു.
നിരവധി സന്ദർഭങ്ങളിൽ ബലഹീനതകൾ നമ്മുടെ ജീവിതത്തെ നശിപ്പിച്ചിട്ടുണ്ടാകാം, മാസങ്ങളും വർഷങ്ങളും ഒരുപക്ഷെ ജീവിതം മുഴുവനും അതു നിങ്ങളെ വേട്ടയാടിയിട്ടുണ്ടാകും. അടുത്തരണ്ടാഴ്ച, ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കാൻ പോകുകയാണ്. ദൈവം അത്ഭുതം പ്രവർത്തിക്കുന്നവനാണ്. എന്നാൽ, എനിക്ക് അത്ഭുതശക്തിയൊന്നുമില്ല. പക്ഷെ, എനിക്കു ദൈവത്തോട് പ്രാർത്ഥിച്ച് ആ അത്ഭുതങ്ങൾ നിങ്ങൾക്കായി വാങ്ങിത്തരാനാകും. ഞാൻ അത്ഭുതങ്ങൾക്കായാണ് പ്രാർത്ഥിക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഏതുമേഖലയിൽ ദൈവം ഇടപെടണമെന്ന് നിങ്ങൾക്കാഗ്രഹമുണ്ടോ അവിടെ യേശു അത്ഭുതം പ്രവർത്തിക്കാൻ ഞാൻ പ്രാർത്ഥിക്കും. നിങ്ങളുടെ അവസ്ഥ എത്ര മോശാമായാലും ഞാൻ നിങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കും. അതുകൊണ്ട്, നിങ്ങളുടെ ആവശ്യം എന്നെ എഴുതി അറിയിക്കുക, അത് ഞാൻ മാത്രമേ അറിയൂ ,പൂർണധൈര്യത്തോടെ നിങ്ങളുടെ അവസ്ഥ എന്നെ അറിയിക്കുക. ദൈവം ഇടപെടുമെന്ന് എനിക്കുറപ്പാണ്.
നമുക്ക് പ്രാർത്ഥിക്കാം, എന്റെ ദൈവമേ ഞങ്ങൾ നിന്നിൽ എത്തണമെന്നുള്ളത് നിന്റെ ആഗ്രഹമല്ലേ, ഞങ്ങളിതാ ജീവിതവുമായി നിന്റെ അടുത്തേക്ക് വരുന്നു. മഹത്തായ അത്ഭുതങ്ങൾ ചെയ്യുന്നവനെ, സർവകാര്യങ്ങളുടെ കൂടാരമേ, നിനക്ക് അസാധ്യമായി ഒന്നുമില്ല. ഞങ്ങൾക്ക് നിന്റെ മഹത്തായ കൃപതരേണമേ നിന്നെ അനുഭവിച്ചറിയാനുള്ള കൃപ തരേണമേ, ഉയർത്തെഴുന്നേറ്റ യേശുവിനെ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കേണമേ.ഞങ്ങളുടെ മനസിലെ വിഷമങ്ങൾ തുറന്നുപറയാൻ ഞങ്ങൾക്ക് ധൈര്യം നല്കണമേ. ഇമെയിൽ :[email protected]

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?