Follow Us On

28

March

2024

Thursday

'ലെന്റ് 2018'; പതിനാറാം നോമ്പുദിനം

'ലെന്റ് 2018'; പതിനാറാം നോമ്പുദിനം

മനുഷ്യ മനസ്സിൽ വളരെപ്പെട്ടെന്ന് മുറിവുകളുണ്ടാകും. നമ്മുടെ ജീവിതത്തിൽ വളരെ വേഗം നാം നശിപ്പിക്കപ്പെട്ടുപോയേക്കാം. ഈ നോമ്പുകാലത്തിൽ യേശു നമ്മുടെ ജീവിതത്തിൽ വന്ന് തെറ്റുകളും അപരാധങ്ങളും കഴുകി നമ്മെ കുറ്റമറ്റതാക്കുന്നു. വിശുദ്ധ ലൂക്കയുടെ സുവിശേഷം നാലാം അധ്യായം പതിനെട്ടാം വാക്യത്തിൽ തന്റെ പ്രത്യേക രാജ്യത്തെ പറ്റി യേശു പ്രഖ്യാപിക്കുന്നുണ്ട്. അത് സ്വാത്രന്ത്ര്യം നിറഞ്ഞ ഒരു പുതിയ ലോകമാണ്. എന്നാൽ, നമ്മുടെ ജീവിതത്തിൽ ഈ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാനാകെ നമ്മിലേക്ക് തന്നെ ചൂഴ്ന്നിറങ്ങുന്ന അവസരങ്ങളാണധികവും. അതിനുകാരണമായ പല കാര്യങ്ങളും നാം ഈ ദിവസങ്ങളിൽ ചിന്തിച്ചു. അതിൽ ഏറെ പ്രധാനം അപമാനം അല്ലെങ്കിൽ കളങ്കമാണ്. ചിലപ്പോൾ നാം അഭിമുഖീകരിച്ച സാഹചര്യങ്ങൾ, നാം കടന്നുപോയ വഴികൾ നാം കേൾക്കേണ്ടി വന്ന പഴികൾ എന്നിവ നമ്മുടെ മനസ്സിനെ ആഴമായി മുറിവേൽപ്പിച്ചിട്ടുണ്ടാകാം. അതുമൂലമുണ്ടായ അപമാനമാകാമിത്.
സ്‌കൂളിൽ പഠിക്കുന്നസമയം എന്റെ പ്രവർത്തികൾ മൂലം മാതാപിതാക്കളെ വിളിച്ചു വരുത്തി ഒരു പ്രശ്‌നം ചർച്ച ചെയ്തു. അതെന്റെ മനസിന് വലിയ മുറിവായി. ഒരു വാക്കായിരിക്കും നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പതിയുന്നത്. പക്ഷെ അത് നമ്മെ വളരെക്കാലം നിവർന്നുനിൽക്കാനാകാത്ത വിധം ലജ്ജിതരാക്കിക്കളയും. എന്റെ ജീവിതത്തിൽ നിങ്ങളോടു പറയാനാകാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ദൈവത്തെ അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ വന്ന പരിവർത്തനങ്ങൾ എല്ലാം മാറ്റിമറിച്ചു. എന്റെ മനസ്സിലിപ്പോഴും ആ ഓർമ്മയുണ്ടെങ്കിലും അതെന്നെ വേദനിപ്പിക്കുന്നില്ല. അതാണ് കുരിശിന്റെ ശക്തി. ഇന്നലെ നമ്മൾ കുരിശിനെക്കുറിച്ചാണ് ചിന്തിച്ചത്.
കണ്ണുകൾ അടയ്ക്കാം, ഞാൻ നിങ്ങൾക്കു വേണ്ടി ഇപ്പോൾ പ്രാർത്ഥിക്കുന്നു. ദൈവമേ എന്നോടൊത്തു പ്രാർത്ഥിക്കുന്ന ജനങ്ങളെ കേൾക്കണമേ, അവരുടെ ജീവിതത്തിലെ അപമാനത്തെ നീ ഏറ്റെടുക്കണമേ. അവർക്കു നീ ആശ്വസം കൊടുക്കണമേ .നീ വരേണമേ, ആ നാണക്കേടിൽ നിന്ന് നീ അവരെ സ്വാതന്ത്രമാക്കണമേ. ഞാൻ നിന്നോട് നന്ദി പറയുന്നു, നിന്റെ ശക്തി ഇതാ ഒഴുകുന്നു, നീ ഇതാ സുഖപ്പെടുന്നു. ഞാൻ നന്ദി പറയുന്നു. നിങ്ങളെ ദൈവം തൊടുന്നുണ്ട്. നിങ്ങൾക്ക് സൗഖ്യം ലഭിച്ചാൽ എന്നെ എഴുതി അറിയിയ്ക്കുക. യേശു നിങ്ങളെ സ്വതന്ത്രമാക്കുന്നു. ആമേൻ,

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?