Follow Us On

19

March

2024

Tuesday

'ലെന്റ് 2018' പത്താം നോമ്പുദിന സന്ദേശം

'ലെന്റ് 2018' പത്താം നോമ്പുദിന സന്ദേശം

“ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്” (യോഹന്നാൻ 10 : 10) എന്ന വചനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ദൈവത്തിനും മനുഷ്യനും ഇടയിലുള്ള പ്രതിബന്ധങ്ങളെ തുടച്ചു മാറ്റി ദൈവവുമായുള്ള ബന്ധം ദൃഢപെടുത്തുന്നതാണ് ഈസ്റ്റർ. യേശു മുപ്പതുവർഷം സാധാരണ മനുഷ്യനായി ജീവിച്ചു, പിന്നെ മൂന്ന് വർഷം നീണ്ട പരസ്യജീവിതത്തിൽ, തന്റെ പ്രേഷിതജീവിതത്തിൽ, തന്റെ രാജ്യത്തെക്കുറിച്ച് എല്ലാവരോടും ഉറക്കെ പ്രസംഗിച്ചു. എങ്ങനെ സ്‌നേഹിക്കണമെന്നും ജീവിക്കണമെന്നും കാണിച്ചു തന്നു. നിരവധി അത്ഭുതങ്ങൾചെയ്തും, വളരെപ്പേർക്ക് സൗഖ്യം നൽകിയും ചുറ്റി സഞ്ചരിച്ചു.
അത് മഹത്തരമായ കാലമായിരുന്നു. നമ്മളും അങ്ങനെ സ്വതന്ത്രമായി ജീവിക്കണം, പക്ഷെ ജീവിതത്തെ അഭിമുഖികരിക്കുമ്പോൾ ജീവിതം സ്വന്ത്രന്ത്രമല്ല എന്ന സത്യം നാം മനസിലാക്കുന്നു. മനസ്സിൽ മുഴുവനും കുറ്റബോധവും അയോഗ്യതയും മാത്രമാണ്. ദൈവമേ നീ സകലത്തിന്റെയും അധിപനാണ്, പക്ഷെ ഞാൻ ഇതാ ഈ ബലഹീനൻ, എനിക്ക് ഇത് മാത്രമേയുള്ളൂ. എന്നാണ് നാം വ്യക്തിപരമായി പ്രാർത്ഥിക്കുമ്പോൾ കർത്താവിനോട് പറയേണ്ടത്. ഈ തിരിച്ചറിവ് പ്രാർത്ഥനയുടെ കാതലാണ്.
നിങ്ങൾ ഒരാളുമായി സംസാരിച്ചുകൊണ്ടിരുക്കുമ്പോൾ നിങ്ങളുടെ വസ്ത്രം കീറുകയോ യഥാസ്ഥാനത്തുനിന്ന് മാറിപോകുകയോ ചെയ്തു എന്ന് കരുതുക, നിങ്ങൾക്കത് സംസാരിക്കുന്ന ആളിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താത്പര്യമില്ല. നിങ്ങൾ സംസാരം തുടരുന്ന പക്ഷം നിങ്ങളുടെ മനസ് മുഴുവനും വസ്ത്രത്തെ കുറിച്ചുള്ള ചിന്തയായിരിക്കും. ഈ അവസ്ഥയാണ് മനസിലെ കുറ്റബോധം.
ഇങ്ങനെ കുറ്റബോധം നമ്മെ സകലതിൽ നിന്നും ശ്രദ്ധ വ്യതിചലിപ്പിച്ച് സ്വയം ഒതുങ്ങാൻ നിർബന്ധിക്കും. അതിനാലാണ് നാം ദൈവത്തിലേക്ക് തിരിയേണ്ടത്. നാം ദൈവത്തോട് ക്ഷമചോദിച്ചു, മറ്റുള്ളവരോട് ക്ഷമ ചോദിച്ചു, നമ്മോടു തന്നെ ക്ഷമ ചോദിച്ചു. ഇനി ആ കുറ്റബോധത്തെ വിട്ടുകളയുക. നമുക്കൊരിക്കലും ഭൂതകാലത്തെ മാറ്റാനാവില്ല. പക്ഷെ കുറ്റബോധത്തിന് നമ്മുടെ വർത്തമാന-ഭാവി ജീവിതത്തെ മാറ്റിമറിക്കാൻ കഴിയും. അത് നമ്മുടെ ജീവിതത്തെയും ഭാവിയേയും തട്ടിയെടുക്കും. അതുകൊണ്ട് നാം ഉണരണം. നമുക്ക് ഒരു കർത്താവുണ്ട്. അവിടുന്ന് നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നു. അത് നിങ്ങൾക്ക് ഈ നോമ്പുകാലത്തു മനസിലാകും, ഇനി ആ പഴയ കാലത്തെക്കുറിച്ച് ചിന്തിക്കേണ്ട എന്ന് നിങ്ങളുടെ മനസുപറയും. അത് നിങ്ങളിലെ കുറ്റബോധത്തെ ഇല്ലാതാക്കും.
അങ്ങനെ നോമ്പുകാലത്ത് ദൈവം വളരെ ആഴത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഇടപെടും, ദൈവമാണ് പരമോന്നതനെന്ന് ആ അനുഭവം നിങ്ങൾക്ക് മനസിലാക്കി തരും. അങ്ങനെ ദൈവം നമ്മിൽ ജീവിക്കുന്നു എന്ന് നമ്മൾ അനുഭവിച്ചറിയും.ക്രിസ്ത്യാനികളായ നാം കുറ്റബോധത്തിൽ ജീവിക്കരുത്. ക്രിസ്തു നമ്മുടെ ജീവിതത്തിൽനിന്ന് ആ കുറ്റബോധം എടുത്തു കളഞ്ഞു.
നല്ലവനായ ദൈവമേ, ഞങ്ങൾ നിന്റെ അനന്തസ്‌നേഹത്തിന് നന്ദിപറയുന്നു. ഞങ്ങളുടെ കൂടെയായിരുന്ന് ഞങ്ങളെ ശക്തിപ്പെടുത്തണമേ. കുറ്റബോധത്തിൽ നിന്ന് സ്വതന്ത്രമായി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമ്മേൻ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?