Follow Us On

28

March

2024

Thursday

'ലെന്റ് 2018' മുപ്പത്തേഴാം നോമ്പുദിനം

'ലെന്റ് 2018' മുപ്പത്തേഴാം നോമ്പുദിനം

ദൈവം തന്റെ ഏകസുതനെ പാപപരിഹാരാർത്ഥം ലോകത്തിലേക്കയച്ചപ്പോൾ സ്‌നേഹത്തിന്റെ മറ്റൊരുതലമാണ് നാം കണ്ടത്. യേശുവിന്റെ മനുഷ്യവതാരസംഭവം മുഴുവനും നമുക്ക് അറിയാം. യേശു ഭൂമിയിൽ ജാതനാകുന്നു, നമുക്ക് വേണ്ടി മരിക്കുന്നു മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുന്നു ,അങ്ങനെ മനുഷ്യരാശിയെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നു. മനുഷ്യകുലം മുഴുവനും ദൈവത്തെ എതിർത്ത ഒരു കാലമായിരുന്നു യേശുവിന് മുൻപ്. എന്താണ് ദൈവത്തിന് നമ്മെപ്പറ്റി അറിയാവുന്നതെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട.് എന്നെപ്പറ്റി നാലുകാര്യങ്ങൾ അവിടുത്തേക്കറിയാം.
ഒന്നാമതായി, ദൈവത്തിന് നമ്മുടെ വിജയങ്ങൾ (Success) അറിയാൻ ഏറെ താല്പര്യമുണ്ട്, ദൈവം വീണ്ടും അരുളിചെയ്തു, നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം, അവനു ഭൂമിയിലെ സകല ജീവജാലങ്ങളുടെ മേലും അധികാരം ഉണ്ടായിരിക്കട്ടെ (ഉല്പത്തി 1 :26 )
ദൈവം നമ്മെ സൃഷ്ടിച്ചതുതന്നെ വിജയിക്കാനാണ.് അവിടുത്തെപോലെ സർഗശക്തി കൊണ്ട് വിജയം നേടാനാണ്. നാം ഒരു ചിത്രം വരയ്ക്കുമ്പോഴും ഒരു പുതിയ ഉപകരണം കണ്ടുപിടിക്കുമ്പോഴും നാം ദൈവത്തെ പോലെ ആകുകയാണ്. ആ വിജയം ദൈവത്തിനേറെ സന്തോഷപ്രദമാണ്. ദൈവം നമ്മുടെ വിജയത്തിൽ തല്പരനാണ്, പക്ഷെ മനുഷ്യരെ പോലെ അവിടുന്ന് നമ്മുടെ വിജയത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാൻ താല്പര്യപെടുന്നില്ല. നമുക്ക് നൽകിയ കഴിവനുസരിച്ച് നാം വിജയിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് അവിടുന്ന് നോക്കുന്നത്.
ദൈവത്തിന് നമ്മുടെ മാനസിക സ്ഥിതിയിൽ താത്പര്യമുണ്ട്. നിങ്ങൾ ലോകത്തിന് അനുരൂപരാകരുതുതെന്ന് (റോമാ 12:2) ൽ പറയുന്നു. നമ്മുടെ മനസിന്റെ മൂന്ന് അവസ്ഥകൾ ദൈവത്തിനു മാത്രമേ അറിയാനാകൂ. ഒന്നാമതായി നമ്മുടെ സ്വകാര്യത, നമ്മുടെ ജീവിതത്തിൽ ആരോടും പങ്കുവെയ്ക്കാത്ത സ്വകാര്യങ്ങൾ (Secrets)അവിടുത്തേക്കു മാത്രമേ അറിയൂ. നമ്മുടെ നിഗൂഢമായ മുൻകാല രഹസ്യങ്ങളാണ് രണ്ടാമത്തേത് (Skeletons), നാം ഒരു തെറ്റുചെയ്താൽ അടുത്ത നിമിഷം തന്നെ അതു ചെയ്യണ്ടിയിരുന്നില്ല, എങ്ങനെയെങ്കിലും ആ സമയം എന്നിൽ നിന്ന് മാറിയിരുന്നെങ്കിൽ എന്ന് നിങ്ങൾ ആലോചിക്കുന്ന ആ നിമിഷങ്ങൾ… അവ വളരെ കൃത്യമായി അവിടുത്തേക്കറിയാം. നമ്മുടെ ആത്മാവാണ് മൂന്നാമത്തേത് .അത് അവിടുത്തേക്ക് മാത്രമേ അറിയാനാകൂ. നമ്മുടെ മനസിന്റെ ഈ മൂന്നു തലങ്ങൾ അവിടുത്തേക്കു നന്നായിട്ടറിയാം
നമ്മുടെ സംതൃപ്തിയുടെ അളവും ദൈവത്തിനറിയാൻ താല്പര്യമുണ്ട്. എനിക്ക് എന്തെകിലും കുറവുള്ളത് കൊണ്ടല്ല ഞാൻ ഇത് പറയുന്നത്, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാൻ ഞാൻ പഠിച്ചിട്ടുണ്ട് എന്ന് (ഫിലിപ്പി 4 : 11) ൽ പറയുന്നു. നമ്മെ സ്വാധീനിച്ച വ്യക്തികളുടെ ജീവിതം വളരെ ലളിതമായിരുന്നുവെന്ന് നമുക്കറിയാം. മദർതെരേസ, ബില്ലി ഗ്രഹാം എന്നിവരുടെ ജീവിതങ്ങൾ വളരെ ലളിതമായിരുന്നു. തന്റെ ജീവിതത്തിലെ എല്ലാം സ്വകാര്യമായി മറ്റുള്ളവർക്ക് ദാനം ചെയ്ത വ്യക്തിയാണ് ബില്ലിഗ്രഹാം.
അടുത്തതാണ് നമ്മുടെ ഔന്നത്യം (Stature) രാജാവിനെ വാഴിക്കുന്ന കഥ നാം സാമുവലിന്റെ പുസ്തകത്തിൽ വായിക്കുന്നുണ്ട് കർത്താവു സാമുവലിനോട് കല്പിച്ചു, അവന്റെ ഉയരമോ ആകാരവടിവോ നോക്കണ്ട, ഞാൻ അവനെ തിരസ്‌കരിച്ചതാണ്, മനുഷ്യൻ കാണുന്നതല്ല കർത്താവുകാണുന്നത്. മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു, കർത്താവാകട്ടെ അവന്റെ ഹൃദയ ഭാവത്തിലും. (1 സാമുവേൽ 16 :7)
നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോൾ ഈ അവബോധം നമുക്കുണ്ടാകണം. നമ്മുടെ മനസിനെയും വികാര വിചാരങ്ങളെയും മുഴുവനായി അറിയുന്ന അവിടുത്തെ മുമ്പിൽ നാം നമ്മെ തന്നെ തുറന്നുകാട്ടിയാൽ മതി. ഇതാ ഞാൻ എന്നെ നിനക്കറിയാമല്ലോ. എന്നെ മുഴുവനായി എന്റെ കുറവുകളോടും വിജയങ്ങളോടും കൂടി നിനക്ക് നല്കുന്നു. നീ എന്നെ ഏറ്റെടുക്കേണമേ എന്ന് മനസ് തുറന്നു പ്രാർത്ഥിച്ചാൽ അവിടുന്ന് നമ്മുടെ വിളികേൾക്കും. നമുക്ക് നമ്മെ സ്‌നേഹിക്കുന്ന നല്ല ദൈവത്തിനു നന്ദി പറയാം. എന്റെദൈവമേ നിന്റെ മുമ്പിൽ ഞാനിതാ എന്നെ സമർപ്പിക്കുന്നു. എന്നെ മുഴുവനായി നിനക്കറിയാമല്ലോ എന്നെ രൂപാന്തരീകരിക്കണമേ . ആമേൻ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?