Follow Us On

19

March

2024

Tuesday

ലോകത്തെ മെച്ചപ്പെടുത്താൻ ജീവിക്കുക: ആർച്ചുബിഷപ്പ് ചാപുട്ട്

ലോകത്തെ മെച്ചപ്പെടുത്താൻ ജീവിക്കുക: ആർച്ചുബിഷപ്പ് ചാപുട്ട്

ഫിലാഡൽഫിയ: ലോകത്തെ മെച്ചപ്പെടുത്താനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് സഭാ വിശ്വാസികളുടെ ലക്ഷ്യമെന്ന് ഫിലാഡൽഫിയ ആർച്ചുബിഷപ്പ് ചാൾസ് ജെ ചാപുട്ട്. കഴിഞ്ഞ ദിവസം വില്ലനോവ സർവ്വകലാശാലയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“അക്രമങ്ങൾ, സ്‌കൂൾ വെടിവയ്പ്പുകൾ, രാഷ്ട്രീയസമ്മർദങ്ങൾ, മയക്കുമരുന്ന്, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ രാജ്യത്തു പ്ലേഗ് പോലെ വ്യാപിക്കുകയാണ്. എന്റെ അനുഭവത്തിൽ 1960 കൾക്ക് ശേഷമാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ വൈരുധ്യവും വിഭാഗീയതയും വർധിച്ചത്. സമൂഹത്തിലെ നിരവധി പ്രതിസന്ധികൾക്കുള്ള പ്രതിവിധി വിശ്വാസത്തോടെ അതിനെ നേരിടുക എന്നതാണ്. ശരിയായ നിർണ്ണയം കൂടാതെ സൗഖ്യപ്പെടുത്തുവാൻ ആർക്കും കഴിയില്ല. മതവിശ്വാസത്തിന്റെ പ്രാധാന്യത്തെ ബഹുമാനിക്കാത്തവർക്ക് മത സ്വാതന്ത്ര്യം ഒരിക്കലും പ്രധാന വിഷയമാകില്ല. ധാർമ്മികക്രമത്തിലോ ദൈവത്തിലോ അധിഷ്ഠിതമല്ലാത്ത മനുഷ്യാവകാശങ്ങൾ ഭൂരിപക്ഷത്തിന്റെ വെറും അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്. ദൈവമാണ് മനുഷ്യാവകാശങ്ങൾ ഉറപ്പാക്കുന്നത്”;. അദ്ദേഹം പറഞ്ഞു.
“ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ വ്യാപാരസമ്പദ് വ്യവസ്ഥയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേത്. രണ്ടാം ലോകമഹായുദ്ധം മുതൽ അമേരിക്കൻജനാധിപത്യ മുതലാളിത്തവ്യവസ്ഥ ലോകത്തെ പുനർരൂപീകരിച്ചിട്ടുണ്ട്. തതത്ഫലമായി രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളിലധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിക്കപ്പെട്ടു. ജീവിതനിലവാരവും അവസരങ്ങളും വർദ്ധിപ്പിച്ചുകൊണ്ട് ലോകമെങ്ങുമുള്ള ജനങ്ങൾക്ക് ആഗോളവത്കരണം തുണയായി. അവരും മറ്റുള്ളവരുടെ കുടുംബങ്ങളെയും രാഷ്ട്രീയവും വിദ്യാഭ്യാസപരമായ ബന്ധങ്ങളെയും പുനർരൂപീകരിച്ചു. എങ്കിലും, ഉപഭോക്തൃവിപണി സാമ്പത്തിക വ്യവസ്ഥ എല്ലാം വിൽപ്പനച്ചരക്കാക്കാൻ കാരണമാകുന്നു. കൂടാതെ എല്ലാ ബന്ധങ്ങളെയും അത് ഇടപാടുകളായി രൂപാന്തരപ്പെടുത്തുന്നു”;. അദ്ദേഹം വ്യക്തമാക്കി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?