Follow Us On

19

March

2024

Tuesday

വത്തിക്കാനിലെ യുവജന കൂട്ടായ്മയിൽ ഓസ്ടേലിയൻ പ്രതിനിധി പങ്കെടുക്കും

വത്തിക്കാനിലെ യുവജന കൂട്ടായ്മയിൽ ഓസ്ടേലിയൻ പ്രതിനിധി പങ്കെടുക്കും

മെൽബൺ: ‘യുവ ജനങ്ങൾ – വിശ്വാസവും ദൈവവിളിയുടെ വിവേചനശക്തിയും’ എന്ന വിഷയത്തിൽ ഒക്ടോബറിലെ ബിഷപ്പ് സിനഡിന്റെ മുന്നോടിയായുള്ള യുവജന സമ്മേളനത്തിൽ മെൽബണിൽ നിന്ന് യുവജന പ്രതിനിധി പങ്കെടുക്കും. ബിഷപ്പ് സിനഡിന്റെ ഒരുക്കങ്ങളും പദ്ധതികളും ചർച്ച ചെയ്യുന്ന യുവജനസമ്മേളനത്തിൽ മെൽബൺ പ്രതിനിധിയായി ചാൽഡൻ ഇടവകാംഗം ആഞ്ചേല മാർക്കസാണ് പങ്കെടുക്കുന്നത്. ഈ വർഷം മാർച്ചിലാണ് ലോകമെങ്ങുനിന്നുമുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനം റോമിൽ നടക്കുക.
“മാർച്ചിൽ നടക്കുന്ന ഈ യുവജന സമ്മേളനം ഏറെ പ്രധാനപ്പെട്ടതാണ്. യുവജനങ്ങൾ – വിശ്വാസവും ദൈവവിളിയുടെ വിവേചനാധികാരവും എന്ന വിഷയത്തിൽ സിനഡ് നടത്തുന്നതുതന്നെ അവരുടെ ശബ്ദത്തിന് ഈ സമ്മേളനത്തെ രൂപപ്പെടുത്താനും സിനഡ് ചർച്ചകൾക്ക് വിഷയം നൽകാനും കഴിയുമെന്ന് വ്യക്തമാക്കുന്നു. സിനഡിന് മുന്നോടിയായുള്ള യുവജന സമ്മേളനത്തിലേക്ക് പേര് നിർദേശിക്കപ്പെട്ട ആഞ്ചേല മാർക്കസ് അടിയുറച്ച വിശ്വാസമുള്ള യുവജനങ്ങളിലൊരാളാണ്. തങ്ങളുടെ വിശ്വാസം സ്വന്തം ജീവിതത്തിലും സ്വന്തം ഇടവകയിലും മാത്രമല്ല പുറം ലോകത്തും പ്രകടിപ്പിക്കുന്ന നല്ല യുവജനങ്ങൾ ഓസ്‌ട്രേലിയയിൽ ഉണ്ട്”; യുവജങ്ങളുടെ നിയുക്ത മെത്രാപ്പോലീത്തയായ അന്തോണി ഫിഷർ ഒപി പറഞ്ഞു. ആർച്ച്ബിഷപ്പ് അന്തോണി ഫിഷറിനൊപ്പം മെൽബൺ സഹായ മെത്രാനായ മാർക്ക് എഡ്വേഡ് ഒ.എം.ഐയും സിനഡിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, തനിക്കു ലഭിച്ച ഈ അവസരത്തിൽ ഏറെ അഭിമാനിക്കുന്നതായും ഓസ്ട്രേലിയയിലെ മറ്റനേകം യുവാക്കളെ പോലെ താനും കത്തോലിക്ക വിശ്വാസം നിത്യ ജീവിതത്തതിൽ നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നും മെൽബൺ സർവ്വകലാശാല വിദ്യാർത്ഥിയായ ആഞ്ചേല പറഞ്ഞു. “എന്റെ ജീവിതവും യാത്രയും മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നില്ല . അതിനാൽതന്നെ എനിക്ക് ചുറ്റുമുള്ളവരുടെ ജീവിതവും അവരുടെ തീർത്ഥാടനവും ആയിരിക്കും ഞാൻ റോമിലേക്ക് കൂടെ കൊണ്ട് പോകുക”; ആഞ്ചേല പറഞ്ഞു
“ലോകമെങ്ങുമുള്ള യുവ കത്തോലിക്കരുടെയും പരിശുദ്ധ പിതാവിന്റെയും കൂടെ ചിലവഴിക്കാനാകുന്ന നിമിഷങ്ങൾ എനിക്ക് അമൂല്യമാണ്. പക്ഷെ, എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞാൻ ഈ യോഗത്തിൽ എത്തിയിരിക്കുന്നെതെന്ന് എനിക്ക് നന്നായിട്ടറിയാം. അതിനാൽ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ചേർന്ന് സമ്മേളനത്തെ കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും ആശയങ്ങളും ദർശനങ്ങളും കണ്ടെത്തും”; ആഞ്ചേല വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിൽ സിഡ്‌നിയിൽ നടന്ന യുവജന കൂട്ടായ്മയിൽ ഇരുപതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?