Follow Us On

28

March

2024

Thursday

വല്ലാര്‍പാടം തീര്‍ത്ഥാടനം പ്രളയ ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തി

വല്ലാര്‍പാടം തീര്‍ത്ഥാടനം പ്രളയ ദുരന്ത ബാധിതരായ  കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന നടത്തി

വരാപ്പുഴ: അതിരൂപതയില്‍ വര്‍ഷാവര്‍ഷം നടത്താറുള്ള വല്ലാര്‍പാടം തീര്‍ത്ഥാടന ദിനത്തോടനുബന്ധിച്ച് വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ദിവ്യബലിയില്‍ പ്രളയ ദുരന്തം ബാധിച്ച കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെയും വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. എറണാകുളത്തുനിന്നും വൈപ്പിനില്‍ നിന്നും ആരംഭിക്കുന്ന ആഘോഷമായ കാല്‍നട തീര്‍ത്ഥാടനം ഇത്തവണ ഉണ്ടായില്ല. പകരം വല്ലാര്‍പാടം ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ദിവ്യബലി മാത്രമാണ് ഉണ്ടായിരുന്നത്.

ചടങ്ങുകള്‍ ലളിതമായി നടത്തുന്നതിന്റെ ഭാഗമായി ചെലവു ചുരുക്കി ആണ് ഇത്തവണ തീര്‍ത്ഥാടന ദിനം ആചരിച്ചത്. ആര്‍ച്ച്ബിഷപ് ചടങ്ങില്‍ മുഖ്യകാര്‍മികനായിരുന്നു. വികാരി ജനറാള്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍ മാത്യു ഇലഞ്ഞിമറ്റം, മോണ്‍ ജോസഫ് തണ്ണികോട്ട്, മോണ്‍ ജോസഫ് പടിയാരം പറമ്പില്‍, മോണ്‍ ജോസഫ് എട്ടുരുത്തില്‍ എന്നിവരുള്‍പ്പെടെ വരാപ്പുഴ അതിരൂപതയില്‍ നിന്നുള്ള നിരവധി വൈദികര്‍ സഹകാര്‍മികരായി പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?