Follow Us On

29

March

2024

Friday

വിശുദ്ധജലം പൈശാചിക ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു: ഫാ. എഡ്വേർഡ് ലൂണി

വിശുദ്ധജലം പൈശാചിക ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു: ഫാ. എഡ്വേർഡ് ലൂണി

വിശുദ്ധജലത്തിന്റെ ശക്തിയെപ്പറ്റി പ്രശസ്ത മരിയൻ ഭക്തനും ഗവേഷകനും പ്രാസംഗികനും കുട്ടികളുടെ എഴുത്തുകാരനുമായ ഫാ. എഡ്വേർഡ് ലൂണി എഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. പ്രശസ്ത കത്തോലിക്കാ ഓൺലൈൻ മാധ്യമമായ ‘അലീറ്റിയ’യുടെ ‘വോയിസസ് ആൻഡ് വ്യൂസ്’ എന്ന കോളത്തിലാണ് ഫാ.ലൂണി വിശുദ്ധജലം നൽകുന്ന സംരക്ഷണത്തെപ്പറ്റി വ്യക്തമാക്കുന്നത്.
ആത്മീയ ജീവിതത്തിൽ പരിശുദ്ധ അമ്മയ്ക്കുള്ള പങ്കിനെപ്പറ്റി സംസാരിക്കാൻ താൻ നിരവധി സ്ഥലങ്ങളിൽ പോകാറുണ്ടെന്നും അത്തരം പലയാത്രകളിലും അന്തിയുറങ്ങുന്നത് അപരിചതമായ ഹോട്ടൽ മുറിയിലാകുമെന്നും അദ്ദേഹം പറയുന്നു. “എന്നാൽ താൻ ഭയപ്പെടാറില്ല, കാരണം യാത്രയ്ക്കുള്ള അവശ്യവസ്തുക്കൾക്കൊപ്പം ഹന്നാൻ വെള്ളത്തിന്റെ ഒരു ചെറിയ കുപ്പിയും തനിക്കൊപ്പമുണ്ടാകും”. അദ്ദേഹം പറയുന്നു
“മുൻപ് ഈ മുറിയിൽ ആരാണ് താമസിച്ചിരുന്നത് എന്ന് നമുക്കറിയില്ല. അയാൾ കൊണ്ടുവന്ന ബാഗേജിൽ എന്താണെന്നും നമുക്കജ്ഞാതം. നമ്മുടെ മുറിയിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റിയും നമുക്ക് വിവരമില്ല. അത്തരം സന്ദർഭങ്ങളിൽ പൈശാചിക ആക്രമണങ്ങളിൽ നിന്ന് വിശുദ്ധജലം നമ്മെ സംരക്ഷിക്കുന്നു. തിന്മയുടെ ശേഷിപ്പിനെ തുരത്താനും വിശുദ്ധ ജലം സഹായിക്കുന്നു’. ഫാ.ലൂണി പറയുന്നു.
അടുത്ത തവണ നാം യാത്ര ചെയ്യുമ്പോൾ ഹന്നാൻ വെള്ളത്തിന്റെ ഒരു ചെറിയ കുപ്പി കരുതണമെന്നും ഫാ.ലൂണി നിർദേശിക്കുന്നു. മുറിയിലെത്തുമ്പോൾ വിശുദ്ധ ജലം തളിക്കണം. അതിന് ശേഷം ദൈവത്തിന്റെ സംരക്ഷണം അയയ്ക്കാനും മുറിയിൽ എന്തെങ്കിലും തിന്മ നടന്നിട്ടുണ്ടെങ്കിൽ അവയ്ക്ക് മാപ്പ് ചോദിച്ചും നാം പ്രാർത്ഥിക്കണം. മുൻപ് ഈ മുറിയിൽ താമസിച്ചിരുന്നവരുടെ മാനസാന്തരത്തിനായും നമുക്ക് ശേഷം ഇവിടെ വരുന്നവർക്കായും നാം പ്രാർത്ഥിക്കണം. ഫാ.ലൂണി പറയുന്നു.
അത്തരം സന്ദർഭങ്ങൾക്കായി ഫാ ലൂണി രചിച്ച പ്രാർത്ഥനയിങ്ങനെ,
“സർവ്വശക്തനായ ദൈവമേ, ഈ സ്ഥലത്ത് എന്നോടൊപ്പമായിരിക്കാൻ അങ്ങയുടെ മാലാഖമാരെ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. തിന്മയുടെ എല്ലാവിധത്തിലുള്ള ആക്രമണങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമെ. ഈ മുറിയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെ. നിനക്കെതിരെ പാപം ചെയ്തവർക്ക് മാനസാന്തരത്തിന്റെ കൃപ നൽകണമേ. ഈ മുറിയിൽ ഏതെങ്കിലും തരത്തിലുള്ള അന്ധകാര ശക്തിയുണ്ടെങ്കിൽ അതിനെ തുരത്തണമെന്നും ഈ രാത്രിയിൽ എന്നെയും തുടർന്നുള്ള രാത്രികളിൽ ഇവിടെ ഉറങ്ങുന്നവരെയും സംരക്ഷിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. യേശുവേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു”.
ആരാധനക്രമത്തിലെ മറ്റൊരു മനോഹരമായ രാത്രിപ്രാർത്ഥനയും ഈ സാഹചര്യങ്ങളിൽ ഫലപ്രദമാണെന്നും താൻ ഈ പ്രാർത്ഥന ചൊല്ലാറുണ്ടെന്നും ഫാ. ലൂണി പറയുന്നു. ആ പ്രാർത്ഥനയിങ്ങനെ,
“കർത്താവേ, അങ്ങയോട് ഈ ഭവനം സന്ദർശിക്കാനും ശത്രുവിന്റെ എല്ലാ മാരകശക്തികളെയും ഇവിടെ നിന്നും നീക്കണമെന്നും ഞാൻ അപേക്ഷിക്കുന്നു. സമാധാനത്തിൽ ഞങ്ങളെ സൂക്ഷിക്കാൻ നിന്റെ മാലാഖമാർ ഈ ഭവനത്തിൽ വസിക്കട്ടെ. നിന്റെ അനുഗ്രഹം ഞങ്ങളുടെ മേൽ എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ. ഞങ്ങുടെ കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇത് നിന്നോട് ആവശ്യപ്പെടുന്നു”.
കൂടാതെ മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയോ കാവൽ മാലാഖയുടേയോ മാധ്യസ്ഥം ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും പ്രാർത്ഥനയുടേയും വിശുദ്ധ ജലത്തിന്റെയും ഉപയോഗം മൂലം തിന്മയുടെ നാം സംരക്ഷിതരായിത്തീരുമെന്നും ഫാ. ലൂണി പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?