Follow Us On

28

March

2024

Thursday

വിശുദ്ധവാര ശുശ്രൂഷകൾക്ക് ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും

വിശുദ്ധവാര ശുശ്രൂഷകൾക്ക് ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകും

പ്രസ്റ്റൺ: സെന്റ് ഇഗ്‌നേഷ്യസ് സ്‌ക്വയറിലെ സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രലിൽ നടക്കുന്ന വലിയ ആഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. തോമസ് പാറയടിയിൽ എം.എസ്.റ്റി, കത്തീഡ്രൽ വികാരി ഡോ. മാത്യു ചൂരപ്പൊയ്കയിൽ, സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. സിസ്റ്റേഴ്‌സ്, വൈദികവിദ്യാർത്ഥികൾ, അത്മായ വിശ്വാസികൾ തുടങ്ങി നിരവധിപ്പേർ വിശുദ്ധവാരശുശ്രൂഷകളിൽ പങ്കെടുക്കും.
ഓശാന ഞായറിന്റെ തിരുക്കർമ്മങ്ങൾ രാവിലെ പത്തുമണിക്കും പെസഹാവ്യാഴത്തിന്റെ ശുശ്രൂഷകൾ വൈകിട്ട് 6 നും ദിവ്യബലി മധ്യേ ആരംഭിക്കും. തുടർന്ന് കാൽകഴുകൽ ശുശ്രൂഷ നടക്കും. ദു:ഖവെള്ളിയുടെ തിരുക്കർമ്മങ്ങൾ രാവിലെ പത്തുമണിക്കും വലിയശനിയിലെ ശുശ്രൂഷകൾ രാവിലെ 9:30 നും ആരംഭിക്കും. വലിയ ശനിയുടെ തിരുക്കർമ്മങ്ങൾക്കിടയിൽ പുത്തൻ തീയും പുത്തൻവെള്ളവും വെഞ്ചരിക്കും. ഉയിർപ്പുഞായറിലുള്ള വിജിൽ കുർബാന ശനിയാഴ്ച വൈകിട്ട് ഏഴുമണിക്കും ഈസ്റ്റർ കുർബാന ഞായറാഴ്ച രാവിലെ 10 നും നടക്കും. വിശ്വാസികൾ തങ്ങൾക്കേറ്റവും അടുത്തുള്ള ശുശ്രൂഷാ കേന്ദ്രങ്ങളിൽ പങ്കെടുത്ത് ഉയിർപ്പുതിരുനാളിനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങണമെന്ന് ബിഷപ്പ് ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ഫാ.ബിജു കുന്നയ്ക്കാട്ട്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?