Follow Us On

28

March

2024

Thursday

ഏപ്രിൽ 21: വിശുദ്ധ അൻസേം

ഏപ്രിൽ 21: വിശുദ്ധ അൻസേം

നോർമണ്ടിയിലേയും, ഇംഗ്ലണ്ടിലേയും യഥാർത്ഥ നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ബെക്കിലെ ബെനഡിക്ടൻ ആശ്രമം സ്ഥാപിച്ചത് വിശുദ്ധ അൻസേമാണ്. ഈ ആശ്രമത്തിൽ നിന്നും പാപ്പാമാരിലും, രാജാക്കൻമാരിലും, മുഴുവൻ സന്യാസസഭകളിലും തന്റെതായ ആത്മീയ സ്വാധീനം ചെലുത്താൻ വിശുദ്ധന് കഴിഞ്ഞു. കാന്റർബറിയിലെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ട വിശുദ്ധൻ, സഭയുടെ അവകാശങ്ങളും, സ്വാതന്ത്ര്യവും നേടിയെടുക്കുന്നതിനായി ധീരമായ പോരാട്ടങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി വിശുദ്ധന് തന്റെ സ്വത്തുവകകളും, സ്ഥാനമാനങ്ങളും നഷ്ടപ്പെടുകയും രാജ്യത്തു നിന്നും നാടുകടത്തപ്പെടുകയും ചെയ്തു.
അതേതുടർന്ന് വിശുദ്ധൻ റോമിലേക്ക് യാത്രതിരിച്ചു. ബാരിയിലെ സമ്മേളനത്തിൽ വെച്ച് ഗ്രീക്ക് കാരുടെ തെറ്റുകൾക്കെതിരെയുള്ള ഉർബൻ രണ്ടാമൻ പാപ്പായുടെ ശ്രമങ്ങളെ വിശുദ്ധൻ പിന്തുണച്ചു. അദേഹത്തിന്റെ രചനകൾ വിശുദ്ധന്റെ ധാർമ്മിക ഉന്നതിയേയും, പാണ്ഡിത്യത്തേയും സാക്ഷ്യപ്പെടുത്തുന്നവയായിരിന്നു. മാത്രമല്ല ഇവ വിശുദ്ധന് ‘വിജ്ഞാനത്തിന്റെ പിതാവ്’ (Father of Scholasticism) എന്ന വിശേഷണം നേടികൊടുക്കുകയും ചെയ്തു.
അനുതാപ പ്രാർത്ഥനയുടേയും, വിശുദ്ധ ഗ്രന്ഥപഠനത്തിന്റേയും സമ്മിശ്രമായിരുന്നു വിശുദ്ധന്റെ ജീവിതം. പക്ഷേ വിശുദ്ധന്റെ മുഖ്യമായ യോഗ്യതയെന്ന് പറയുന്നത് ദൈവീക സത്യങ്ങളുടെ പഠനത്തിൽ നിന്നും താൻ പഠിച്ച കാര്യങ്ങൾക്കനുസൃതമായ വിശുദ്ധന്റെ ജീവിതമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?