Follow Us On

19

April

2024

Friday

സെപ്റ്റംബർ 13: വിശുദ്ധ ജോൺ ക്രിസോസ്റ്റം

സെപ്റ്റംബർ 13: വിശുദ്ധ ജോൺ ക്രിസോസ്റ്റം

ഏതാണ്ട് എ.ഡി 347-ൽ അന്ത്യോക്യയിലാണ് ജോൺ ക്രിസോസ്റ്റം ജനിച്ചത്. അതുല്യ വാഗ്മിയായിരുന്ന ഇദ്ദേഹം തന്റെ പ്രഭാഷണ പാടവംകൊണ്ട് അന്ത്യോക്യ മുഴുവൻ ഇളക്കിമറിച്ചു. ഈ സമയത്താണ് വിശുദ്ധന് ക്രിസോസ്റ്റം അല്ലെങ്കിൽ ‘സ്വർണനാവുകാരൻ’ എന്ന വിശേഷണം ലഭിച്ചത്. കാരണം അദ്ദേഹത്തിന്റെ വാക്കുകൾ ശുദ്ധമായ സ്വർണംപോലെയായിരുന്നു. അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയാർക്കീസ് ആയപ്പോൾ ചെലവുകൾ ചുരുക്കി പാവങ്ങളെ ധാരാളമായി സഹായിക്കുകയും ആശുപത്രികൾ പണിയുകയും പുരോഹിതവൃന്ദത്തിൽ പുതിയ ഉണർവുണ്ടാക്കുകയും ആശ്രമപരമായ അച്ചടക്കം കൊണ്ടുവരികയും ചെയ്തു. ധീരമായ നിലപാടെടുത്തതിന്റെ പേരിൽ നിരവധി തവണ വിശുദ്ധന് ഒളിവിൽ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവിൽ താമസിക്കേ എ.ഡി. 407-ൽ ഈ വിശുദ്ധൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
പ്രാർത്ഥന: സുവിശേഷപ്രഘോഷണത്തിലൂടെ അനേകരെ യേശുവിലേക്ക് അടുപ്പിച്ച വിശുദ്ധ ജോൺ ക്രിസോസ്റ്റം സുവിശേഷദൗത്യത്തിൽ തീക്ഷ്ണതയോടെ പങ്കുചേരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?