Follow Us On

28

March

2024

Thursday

ഒക്‌ടോബർ 10: വിശുദ്ധ ഫ്രാൻസിസ് ബോർഗിയ

ഒക്‌ടോബർ 10: വിശുദ്ധ ഫ്രാൻസിസ് ബോർഗിയ

കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്‌സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ് 1-ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ മരണത്തെ തുടർന്നു അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു.
1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളെല്ലാം പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുത്തു. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ ‘ദരിദ്രനായ പാപി’ എന്നാണ് വിളിച്ചിരുന്നത്. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. റോമിൽ വെച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?