Follow Us On

29

March

2024

Friday

വിശുദ്ധ ബാർഡോ

വിശുദ്ധ ബാർഡോ

June 10: മെയിൻസിലെ വിശുദ്ധ ബാർഡോ
AD 982-ൽ ജെർമ്മനിയിലെ ഓപ്പർഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാർഡോ ജെനിച്ചത്. വിശുദ്ധൻ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് ഒരു വയസ്സായ സ്ത്രീയിൽ നിന്നുമായിരുന്നു. അവർ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീർത്തനങ്ങൾ വായിക്കുവാൻ പഠിപ്പിച്ചു. വർഷങ്ങൾക്ക് ശേഷവും ആ വൃദ്ധ തനിക്ക് നൽകിയ നന്മയെ വിശുദ്ധൻ ഓർമ്മിക്കുകയും അവരുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു. ഫുൾഡായിലായിരുന്നു വിശുദ്ധന്റെ ശേഷിച്ച വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവിടെ വെച്ച് വിശുദ്ധൻ ബെനഡിക്ടൻ സഭാവസ്ത്രം സ്വീകരിക്കുകയും സ്ഥലത്തെ സർവ്വകലാശാലയിലെ ഒരു അദ്ധ്യാപകനായി തീരുകയും ചെയ്തു. 1029-ൽ വിശുദ്ധൻ പൗരോഹിത്യ പട്ടം സ്വീകരിച്ചതിനു ശേഷം ചക്രവർത്തിനിയുമായുള്ള കുടുംബപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബാർഡോ വെർഡെനാം റൂറിലെ ആശ്രമാധിപനായി നിയമിതനായി.
പദവികൾ ഉണ്ടായിരിന്നെങ്കിലും തന്റെ അവസാനം വരെ ഒരു സന്യാസിയുടേതായ ലാളിത്യത്തിലായിരുന്നു വിശുദ്ധൻ ജീവിച്ചിരുന്നത്. വളരെ കർക്കശമായ ജീവിതരീതിയായിരുന്നു അദ്ദേഹം അനുവർത്തിച്ചിരിന്നത്. അതിനാൽ തന്നെ വിശുദ്ധ ലിയോ ഒമ്പതാമൻ പാപ്പാ ജീവിത കാർക്കശ്യത്തിൽ കുറച്ച് ഇളവ് വരുത്തുവാൻ വിശുദ്ധനോട് ഉപദേശിക്കുക വരെയുണ്ടായി. പാവങ്ങളോടും, അഗതികളോടും, മൃഗങ്ങളോടുമുള്ള വിശുദ്ധന്റെ സ്‌നേഹം പ്രത്യേകം പരാമർശിക്കേണ്ടതാണ്. പക്ഷികളുടെ വലിയൊരു സംരക്ഷകനായിരുന്നു വിശുദ്ധൻ അപൂർവ്വം ഇനത്തിൽപ്പെട്ട പക്ഷികളെ വിശുദ്ധൻ ശേഖരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ തന്റെ സ്വന്തം പാത്രത്തിൽ നിന്നും ഭക്ഷിക്കുവാൻ അവയെ പരിശീലിപ്പിക്കുകയും ചെയ്തു.
മദ്യപാനം തുടങ്ങിയ ദുശീലങ്ങളെ വിശുദ്ധ ബാർഡോ അതിയായി വെറുത്തിരുന്നു. ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആത്മനിയന്ത്രണത്തിന്റേയും, അച്ചടക്കത്തിന്റേയും, ക്ഷമയുടേയും ആവശ്യകതയെ കുറിച്ച് വിശുദ്ധൻ ഉപദേശിക്കുമായിരുന്നു. 1053-ൽ മെയിൻസിൽ വെച്ച് അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു. ആഗോള കത്തോലിക്ക സഭ ജൂൺ 10നു വിശുദ്ധന്റെ ഓർമ്മ തിരുനാളായി ആഘോഷിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?