Follow Us On

19

March

2024

Tuesday

വിശുദ്ധ റാഫേൽ കലിനോസ്‌കി

വിശുദ്ധ റാഫേൽ കലിനോസ്‌കി

നവംബർ 19
നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആൻഡ്ര്യു കലിനോസ്‌കിയുടെയും ജോസെപ്പായുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേൽ കലിനോസ്‌കിയുടെ ജനനം. തന്റെ പിതാവിന്റെ സ്‌കൂളിൽ തന്നെയാണ് ഇദ്ദേഹവും പഠിച്ചത്. പൗരോഹിത്യത്തിലേക്കുള്ള ഒരു ഉൾവിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോർകി അഗ്രോണോമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും, സെന്റ് പീറ്റേഴ്‌സ്ബർഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയിൽ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും പഠിച്ചു. 1857-ൽ റഷ്യൻ മിലിട്ടറിയിൽ ലെഫ്‌നന്റ് ആയി. 1862-ൽ ക്യാപ്റ്റൻ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്‌സ്‌ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധൻ മത പഠന ക്ലാസ്സുകൾ ആരംഭിക്കുകയും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കുകയും ചെയ്തു.
1863-ലെ ഉണ്ടായ പോളിഷ് കലാപത്തെ വിശുദ്ധൻ പിന്തുണച്ചു. തുടർന്ന് റഷ്യൻ സൈന്യത്തിൽ നിന്നും രാജിവെച്ച ഇദ്ദേഹം, താൻ ആർക്കും വധശിക്ഷ വിധിക്കില്ല ഒരു തടവ് പുള്ളിയെയും വധിക്കുകയില്ല എന്ന ഉടമ്പടിമേൽ വിൽനാ പ്രദേശത്ത് കലാപകാരികളുടെ മന്ത്രിയായി. 1864 മാർച്ച് 25ന് അദ്ദേഹത്തെ റഷ്യൻ അധികാരികൾ തടവിലാക്കി.
1873-ൽ മോചനം നേടിയ വിശുദ്ധൻ ഫ്രാൻസിലെ പാരീസിലെത്തുകയും അവിടെ അദ്ധ്യാപക വൃത്തി ചെയ്തു ജീവിക്കുകയും ചെയ്തു. അവസാനം 1877-ൽ അദ്ദേഹം ദൈവവിളി സ്വീകരിച്ചുകൊണ്ട് ഓസ്ട്രിയായിലെ ഗ്രാസിലുള്ള കാർമ്മലൈറ്റ് സഭയിൽ ചേരുകയും റാഫേൽ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹംഗറിയിൽ ദൈവശാസ്ത്രം പഠിച്ചു. പിന്നീട് പോളണ്ടിലെ സാമായിലുള്ള കാർമ്മലൈറ്റ് ആശ്രമത്തിൽ ചേരുകയും 1882 ജനുവരി 15ന് അഭിഷിക്തനാവുകയും ചെയ്തു.
പോളണ്ടിൽ വിഭജിച്ച് കിടക്കുന്ന കർമ്മലീത്തക്കാരെ ഏകീകരിക്കുകയും സഭയുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു. 1889-ൽ പോളണ്ടിലെ വാഡോവിസ് എന്ന സ്ഥലത്ത് ഒരു സന്യാസിനീ മഠം സ്ഥാപിച്ചു. ഉത്സുകിയായ ഇടവക വികാരി എന്ന നിലയിൽ മണിക്കൂറുകളോളം ഇദ്ദേഹം ഇടവക ജനത്തിനിടയിൽ കുമ്പസാരത്തിനും മറ്റ് ഭക്തി കാര്യങ്ങൾക്കുമായി ചിലവഴിച്ചു. 1983 ജൂൺ 22 ന് പോളണ്ടിലെ ക്രാക്കോവിൽ വച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?